മകള്‍ ദ്വിജ കീര്‍ത്തി…കുഞ്ഞിന്റെ നൂല്‌കെട്ട് സന്തോഷം പങ്കിട്ട് ഗിന്നസ് പക്രു

അടുത്തിടെയാണ് നടന്‍ ഗിന്നസ് പക്രു വീണ്ടും അച്ഛനായത്. മൂത്ത മകള്‍ ദീപ്തയ്ക്ക് പിന്നാലെ കുഞ്ഞതിഥി കൂടി എത്തിയ സന്തോഷം അജയ കുമാര്‍ പങ്കുവച്ചിരുന്നു. സന്തോഷമറിയിച്ചതിന് പിന്നാലെ നിരവധി പേരാണ് താരകുടുംബത്തിന് ആശംസകള്‍ അറിയിച്ച് എത്തിയത്.…

അടുത്തിടെയാണ് നടന്‍ ഗിന്നസ് പക്രു വീണ്ടും അച്ഛനായത്. മൂത്ത മകള്‍ ദീപ്തയ്ക്ക് പിന്നാലെ കുഞ്ഞതിഥി കൂടി എത്തിയ സന്തോഷം അജയ കുമാര്‍ പങ്കുവച്ചിരുന്നു. സന്തോഷമറിയിച്ചതിന് പിന്നാലെ നിരവധി പേരാണ് താരകുടുംബത്തിന് ആശംസകള്‍ അറിയിച്ച് എത്തിയത്.

ഇപ്പോഴിതാ തന്റെ മകളുടെ പേരിടലും നൂല് കെട്ടും കഴിഞ്ഞ സന്തോഷം പങ്കുവച്ചിരിക്കുകയാണ് താരം. വിഷു ദിനാശംസകളും താരം നേര്‍ന്നു. നിരവധി പേരാണ് നടനും കുടുംബത്തിനും ആശംസകള്‍ നേരുന്നത്.

‘ഇന്ന് മകള്‍ക്ക് നൂലു കെട്ടി. ദ്വിജ കീര്‍ത്തി ( Dwija keerthi ) എന്ന് പേരിട്ടു…എല്ലാ പ്രാര്‍ത്ഥനകള്‍ക്കും അനുഗ്രഹങ്ങള്‍ക്കും നന്ദി…, എന്നാണ് കുടുംബത്തോടൊപ്പം ഉള്ള ഫോട്ടോ പങ്കുവച്ച് ഗിന്നസ് പക്രു കുറിച്ചു.

മാര്‍ച്ച് 21ന് ആയിരുന്നു ഗിന്നസ് പക്രുവിനും ഗായത്രി മോഹനും രണ്ടാമത്തെ കണ്‍മണി പിറന്നത്. മൂത്ത മകള്‍ ദീപ്ത ചേച്ചിയമ്മയായി എന്നു പറഞ്ഞാണ് പക്രു സന്തോഷമറിയിച്ചത്. കുഞ്ഞുവാവയെ ദീപ്ത എടുത്തുനില്‍ക്കുന്ന ചിത്രവും പങ്കുവച്ചിരുന്നു.

2006 മാര്‍ച്ചിലായിരുന്നു ഗായത്രിയെ ഗിന്നസ് പക്രു വിവാഹം ചെയ്തത്. കഴിഞ്ഞമാസം 17ാം വിവാഹവാര്‍ഷികം ആഘോഷിച്ചിരുന്നു താരകുടുംബം.