ഓരോരോ സമയദോഷങ്ങള്‍…നടന്‍ സൂരജ് സണിന്റെ ഫെയ്‌സ്ബുക്കും ഹാക്ക് ചെയ്തു!!

മിനിസ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്കെത്തിയ നായകനാണ് സൂരജ് സണ്‍. ഒറ്റ സീരിയലിലൂടെ തന്നെ ആരാധകരെ സ്വന്തമാക്കിയ താരമാണ് സൂരജ്. പാടാത്ത പൈങ്കിളിയിലെ ദേവയായിട്ടെത്തിയാണ് താര ശ്രദ്ധേയനായത്. സീരിയല്‍ ചെയ്യുന്നതിനിടെ തന്നെ സിനിമയിലേക്കും അവസരം കിട്ടി.…

മിനിസ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്കെത്തിയ നായകനാണ് സൂരജ് സണ്‍. ഒറ്റ സീരിയലിലൂടെ തന്നെ ആരാധകരെ സ്വന്തമാക്കിയ താരമാണ് സൂരജ്. പാടാത്ത പൈങ്കിളിയിലെ ദേവയായിട്ടെത്തിയാണ് താര ശ്രദ്ധേയനായത്. സീരിയല്‍ ചെയ്യുന്നതിനിടെ തന്നെ സിനിമയിലേക്കും അവസരം കിട്ടി. ഷാജൂണ്‍ കാര്യാല്‍ ഒരുക്കിയ മൃദു ഭാവേ ദൃഢ കൃത്യേ എന്ന സിനിമയില്‍ സൂരജ് നായകനായി. ഹൃദയം, ആറാട്ടുമുണ്ടന്‍, പ്രൈസ് ഓഫ് പൊലീസ് എന്നീ ചിത്രങ്ങളിലും സൂരജ് ശ്രദ്ധേയമായ വേഷങ്ങളിലെത്തിയിരുന്നു. നടന്‍ മാത്രമല്ല താരം മോട്ടിവേറ്റര്‍, സാമൂഹ്യപ്രവര്‍ത്തകന്‍ എന്നീ നിലകളിലും ശ്രദ്ധേയനാണ്.

ഇപ്പോഴിതാ താരത്തിന്റെ പുതിയ പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. തന്റെ ഫേസ്ബുക്ക് ഹാക്ക് ചെയ്‌തെന്ന് അറിയിച്ചിരിക്കുകയാണ് താരം. ‘എന്റെ ഒഫിഷ്യല്‍ ഫേസ്ബുക്ക് പേജ് ഹാക്ക് ആയിരിക്കുകയാണ്. അത് തിരിച്ചു കിട്ടാനുള്ള നടപടികള്‍ ചെയ്തുകൊണ്ടിരിക്കുകയാണെന്ന് താരം പറയുന്നു.

ഇതുപോലെ ഫേസ്ബുക്ക് ഹാക്ക് ആയി കഴിഞ്ഞാല്‍ അതില്‍ മോശമായിട്ടുള്ള മെസേജസും ഫോട്ടോസും വരുമെന്ന് കേട്ടിട്ടുണ്ട്. അങ്ങനെ എന്തെങ്കിലും ന്യൂസ് വന്നാല്‍ എനിക്ക് യാതൊരു ബന്ധവുമില്ലെന്ന് മനസ്സിലാക്കുക. ഓരോരോ സമയദോഷങ്ങള്‍’ എന്നാണ് സൂരജ് തന്നെ പറയുന്നത്.

ദിവസങ്ങള്‍ക്ക് മുന്‍പാണ് നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ടത്. മണിക്കൂറുകള്‍ നീണ്ട നടപടിയ്‌ക്കൊടുവില്‍ ഹാക്കറെ പൂട്ടുകയും ചെയ്തിരുന്നു. പാകിസ്താനില്‍ നിന്നായിരുന്നു വിഷ്ണുവിന്റെ അക്കൗണ്ട് ഹാക്ക്് ചെയ്തത്.