ഷൂട്ടിങ് ഇടവേളയില്‍ അടുത്തുള്ള വീട്ടില്‍ കയറി മെഗാസ്റ്റാര്‍!! ഇത്ര സിംപിളാണോ മമ്മൂക്ക എന്ന് ആരാധകലോകം

കഴിഞ്ഞ വര്‍ഷമിറങ്ങിയ മമ്മൂട്ടിയെ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു കാതല്‍. മമ്മൂട്ടിയെയും ജ്യോതികയെയും പ്രധാന കഥാപാത്രങ്ങളാക്കി ജിയോ ബേബിയൊരുക്കിയ ഹിറ്റ് ചിത്രമായിരുന്നു കാതല്‍. മികച്ച വിജയമാണ് ചിത്രം ബോക്‌സോഫീസില്‍ നേടിയത്. ഇപ്പോഴിതാ ചിത്രത്തിലെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുള്ള…

കഴിഞ്ഞ വര്‍ഷമിറങ്ങിയ മമ്മൂട്ടിയെ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു കാതല്‍. മമ്മൂട്ടിയെയും ജ്യോതികയെയും പ്രധാന കഥാപാത്രങ്ങളാക്കി ജിയോ ബേബിയൊരുക്കിയ ഹിറ്റ് ചിത്രമായിരുന്നു കാതല്‍. മികച്ച വിജയമാണ് ചിത്രം ബോക്‌സോഫീസില്‍ നേടിയത്.

ഇപ്പോഴിതാ ചിത്രത്തിലെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുള്ള ഒരു വിഡിയോയാണ് സോഷ്യലിടത്ത് നിറയുന്നത്. മാത്യു എന്ന കഥാപാത്രമായിട്ടാണ് മമ്മൂട്ടി ചിത്രത്തിലെതത്തിയത്. ഷൂട്ടിംഗ് ഇടവേളയില്‍ തൊട്ടടുത്ത വീട്ടില്‍ക്കയറി കുശലാന്വേഷണം നടത്തുന്ന മമ്മൂട്ടിയാണ് വീഡിയോയിലുള്ളത്. ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ ഷാജി നടുവില്‍ ആണ് ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. വീഡിയോ സോഷ്യലിടത്ത് വൈറലായി കഴിഞ്ഞു.

മമ്മൂട്ടി സ്‌കൂട്ടറില്‍ സഞ്ചരിക്കുന്ന ദൃശ്യങ്ങള്‍ എടുക്കുന്നതിനിടെയാണ് താരം അടുത്തുള്ള വീട്ടില്‍ കയറിയത്. വീടിന്റെ ഉമ്മറത്തിരുന്ന പ്രായമായ സ്ത്രീയോട് സംസാരിക്കുകയാണ് മമ്മൂക്ക.

പ്രായമായതിനാല്‍ സിനിമ കാണുന്നത് കുറവാണെന്ന് അവര്‍ മമ്മൂക്കയോട് പറയുന്നു.
സിനിമ കാണുന്നത് നല്ലതാണെന്ന് താരം അവരോട് പറയുന്നു. വീട്ടിലെ മറ്റുള്ളവരോടും സംസാരിച്ചിട്ടാണ് താരം അവിടുന്നിറങ്ങിയത്.

ചിത്രത്തില്‍ മാത്യു ദേവസി എന്ന കഥാപാത്രമായിട്ടാണ് മമ്മൂട്ടി എത്തിയത്. ഓമന എന്ന കഥാപാത്രത്തെയാണ് ജ്യോതിക അവതരിപ്പിച്ചത്. 13 വര്‍ഷത്തിന് ശേഷം ജ്യോതിക മലയാളത്തില്‍ അഭിനയിച്ച സിനിമ കൂടിയാണ്. ആര്‍എസ് പണിക്കര്‍, സുധി കോഴിക്കോട്, ചിന്നു ചാന്ദിനി, മുത്തുമണി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങളായത്. ജിയോ ബേബി സംവിധാനം ചെയ്ത ഏഴാമത്തെ ചിത്രവുമാണ് കാതല്‍.