തമിഴ് നടൻ വിജയകാന്തിന് കോവിഡ് സ്ഥിതീകരിച്ചു

തമിഴ് നടൻ വിജയകാന്തിന് കോവിഡ് സ്ഥിതീകരിച്ചു, രോഗബാധയെ തുടര്‍ന്ന് അദ്ദേഹത്തെ ചെന്നൈ രാമപുരത്തെ മിയോട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രിയാണ് ആശുപത്രിയിലെത്തിച്ചത് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട വിജയകാന്ത് കോവിഡ് പരിശോധനയ്ക്ക് വിധേയനാകുകയായിരുന്നു. ആരാധകര്‍ വിജയ്കാന്തിന്‍്റെ ആരോഗ്യത്തിന്…

തമിഴ് നടൻ വിജയകാന്തിന് കോവിഡ് സ്ഥിതീകരിച്ചു, രോഗബാധയെ തുടര്‍ന്ന് അദ്ദേഹത്തെ ചെന്നൈ രാമപുരത്തെ മിയോട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രിയാണ് ആശുപത്രിയിലെത്തിച്ചത്

ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട വിജയകാന്ത് കോവിഡ് പരിശോധനയ്ക്ക് വിധേയനാകുകയായിരുന്നു. ആരാധകര്‍ വിജയ്കാന്തിന്‍്റെ ആരോഗ്യത്തിന് വേണ്ടി പ്രാര്‍ത്ഥിച്ച്‌ സോഷ്യല്‍മീഡിയയിലൂടെ രംഗത്തെത്തിയിട്ടുണ്ട്

വിജയകാന്ത് വര്‍ഷങ്ങളായി നിരവധി രോഗങ്ങള്‍ക്ക് ചികിത്സയിലാണ്. 68 കാരനായ വിജയകാന്ത് അദ്ദേഹത്തിന്റെ മകന്‍ ഷണ്‍മുഖ പാണ്ഡ്യന്റെ സാഗപതം (2015) എന്ന ചിത്രത്തില്‍ അതിഥി വേഷത്തിലാണ് അവസാനമായി വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടത്. വിജയകാന്ത് നായകനായെത്തിയ അവസാന ചിത്രം 2010ല്‍ പുറത്തിറങ്ങിയ വിരുദഗിരി ആണ്.