വിവാഹത്തിന് ഒരുങ്ങി മീര നന്ദന്‍!! ബ്രൈഡ് ടു ബി ആഘോഷ ചിത്രങ്ങള്‍ വൈറല്‍

മലയാളത്തിലെ ഒരു താരം കൂടി വിവാഹത്തിന് ഒരുങ്ങിയിരിക്കുകയാണ്. മലയാളത്തിന്റെ പ്രിയ താരം മീര നന്ദനാണ് വിവാഹിതയാവുന്നത്. ലണ്ടനില്‍ ജോലി ചെയ്യുന്ന ശ്രീജുവാണ് മീരയുടെ ഹൃദയം കവര്‍ന്നയാള്‍. കഴിഞ്ഞ വര്‍ഷമായിരുന്നു മീരയുടെയും ശ്രീജുവിന്റെയും വിവാഹ നിശ്ചയം.…

മലയാളത്തിലെ ഒരു താരം കൂടി വിവാഹത്തിന് ഒരുങ്ങിയിരിക്കുകയാണ്. മലയാളത്തിന്റെ പ്രിയ താരം മീര നന്ദനാണ് വിവാഹിതയാവുന്നത്. ലണ്ടനില്‍ ജോലി ചെയ്യുന്ന ശ്രീജുവാണ് മീരയുടെ ഹൃദയം കവര്‍ന്നയാള്‍. കഴിഞ്ഞ വര്‍ഷമായിരുന്നു മീരയുടെയും ശ്രീജുവിന്റെയും വിവാഹ നിശ്ചയം.

മീരയുടെ ബ്രൈഡ് ടു ബി ആഘോഷത്തിന്റെ ചിത്രങ്ങളാണ് സോഷ്യലിടത്ത് വൈറലാകുന്നത്. സെര്‍ബിയയില്‍ അവധിക്കാലം ആഘോഷമാക്കുകയാണ് താരം. അതിനിടെയായിരുന്നു ബ്രൈഡ് ടു ബി ആഘോഷവും. ആ ചിത്രങ്ങളാണിപ്പോള്‍ സോഷ്യലിടത്ത് നിറയുന്നത്.

മീര വെള്ള വസ്ത്രത്തിലും സുഹൃത്തുകളും കറുപ്പു നിറത്തിലുള്ള വസ്ത്രവുമാണ് ബ്രൈഡ് ടു ബി ആഘോഷങ്ങള്‍ക്ക് എത്തിയത്. ടീം ബ്രൈഡ് എന്നെഴുതിയ ചെരുപ്പുകളും വസ്ത്രങ്ങളുമാണ് താരത്തിന്റെ സുഹൃത്തുകള്‍ ധരിച്ചത്.

കഴിഞ്ഞവര്‍ഷം വളരെ സര്‍പ്രൈസായാണ് മീര വിവാഹ നിശ്ചയത്തിന്റെ സന്തോഷം പങ്കുവച്ചത്. കൊച്ചിയില്‍ വച്ചായിരുന്നു വിവാഹ നിശ്ചയം നടന്നത്. ലാല്‍ ജോസ് ചിത്രം മുല്ലയിലൂടെയാണ് മീര മലയാള സിനിമയിലേക്ക് എത്തുന്നത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും മീര ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. കുറച്ചുനാളായി സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം ദുബായില്‍ എഫ്എം ജോക്കിയായി പ്രവര്‍ത്തിക്കുകയാണ്.