ആക്ടേഴ്‌സ് പെട്ടെന്ന് പിണങ്ങും! അവരെ ഡീല്‍ ചെയ്യാന്‍ അറിയണം- ബേസില്‍ ജോസഫ്

നടനായും സംവിധായകനായും മലയാള സിനിമയില്‍ പേരെടുത്ത താരമാണ് ബേസില്‍ ജോസഫ്. ഇപ്പോഴിതാ ഈ രണ്ട് നിലയിലും പ്രവര്‍ത്തിക്കുന്നത് കൊണ്ട് തന്നെ സിനിമാ രംഗത്ത് നിന്ന് താന്‍ മനസ്സിലാക്കിയ കാര്യങ്ങളെ കുറിച്ച് പറയുകയാണ് ബേസില്‍ ജോസഫ്.…

നടനായും സംവിധായകനായും മലയാള സിനിമയില്‍ പേരെടുത്ത താരമാണ് ബേസില്‍ ജോസഫ്. ഇപ്പോഴിതാ ഈ രണ്ട് നിലയിലും പ്രവര്‍ത്തിക്കുന്നത് കൊണ്ട് തന്നെ സിനിമാ രംഗത്ത് നിന്ന് താന്‍ മനസ്സിലാക്കിയ കാര്യങ്ങളെ കുറിച്ച് പറയുകയാണ് ബേസില്‍ ജോസഫ്. തന്റെ ഏറ്റവും പുതിയ സിനിമയായ ജയജയജയജയഹേ എന്ന ചിത്രത്തിന്റെ പ്രമോഷന് എത്തിയതായിരുന്നു താരം. സിനിമയില്‍ അഭിനയിക്കാന്‍ എത്തുന്ന അഭിനേതാക്കളോട് നമ്മള്‍ വളരെ ശ്രദ്ധയോടെ തന്നെ ഇടപെടണം എന്നാണ് ബേസില്‍ പറയുന്നത്.

cropped-11tvmBasilJoseph1.jpeg

അതിനുള്ള കാരമായി താരം പറയുന്നത്.. ആര്‍ട്ടിസ്റ്റുകള്‍ വളരെ ഇമോഷണലാണ് എന്നാണ്. അവര്‍ ചെറിയ കാര്യങ്ങളില്‍ പോലും ചിലപ്പോള്‍ ഇമോഷണലാകും.. അപ്പോള്‍ അവരുടെ മൂഡ് മാറും.. അതുകൊണ്ട് അതെല്ലാം ശ്രദ്ധിച്ച് കൈകാര്യം ചെയ്യണം.. ഞാന്‍ അങ്ങനെ ശ്രദ്ധയോടെ സിനിമ സംവിധാനം ചെയ്യുന്ന വ്യക്തിയാണെന്നും ബേസില്‍ പറയുന്നു.. ദ ക്യുവിന് അനുവദിച്ച് നല്‍കിയ അഭിമുഖത്തിലാണ് താരം ഇതേ കുറിച്ച് സംസാരിച്ചത്.

അവരെ നമ്മള്‍ നന്നായി പാംപര്‍ ചെയ്ത് കൊണ്ടുപോകണം.. ചെറിയ കാര്യത്തില്‍ പോലും അഭിനേതാക്കള്‍ പിണങ്ങും.. പിന്നീട് മൂഡ് പോയാല്‍ അത് അഭിനയത്തിനെ തന്നെ ബാധിക്കും മറിച്ച്.. അവര്‍ ചെയ്യുന്ന ഷോട്ടുകളില്‍ അവരെ അഭിനന്ദിക്കണം.. അത് ചെറിയ കാര്യങ്ങളായാല്‍ പോലും… അത് അവര്‍ക്ക് ചിലപ്പോള്‍ വലിയൊരു കാര്യമായി തോന്നും അത് അടുത്ത ഷോര്‍ട്ട് ഗംഭീരമാക്കാന്‍ അവര്‍ക്ക് പ്രചോദനമാകുമെന്നാണ് ബേസില്‍ പറയുന്നത്..

നടനായും സംവിധായകനായും പ്രവര്‍ത്തിച്ചത് കൊണ്ട് തന്നെ എനിക്ക് ഇതിന്റെ രണ്ട് ഭാഗങ്ങളും അറിയാം.. ഞാനും കൂടുതല്‍ കാര്യങ്ങള്‍ പഠിച്ച് വരികയാണ്. കൂടെയുള്ള സഹപ്രവര്‍ത്തകരെ നമ്മള്‍ മാക്‌സിം കംഫര്‍ട്ടാക്കി നിര്‍ത്തണം എന്നും നടന്‍ പറയുന്നു.