പിച്ചൈക്കാരന്‍ 2 തിയ്യേറ്ററില്‍..2000 രൂപ പിന്‍വലിച്ചു!! ചര്‍ച്ചയായി അപൂര്‍വ്വത

2016 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രമായിരുന്നു പിച്ചൈക്കാരന്‍. വിജയ് ആന്റണി പ്രധാന കഥാപാത്രമാക്കി ശശിയാണ് പിച്ചൈക്കാരന്‍ സംവിധാനം ചെയ്തത്. അന്ന് ബോക്‌സോഫീസില്‍ വന്‍ വിജയമായിരുന്നു ചിത്രം നേടിയത്. ബോക്‌സോഫീസ് കലക്ഷനേക്കാള്‍ കൂടുതല്‍ ചിത്രം…

2016 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രമായിരുന്നു പിച്ചൈക്കാരന്‍. വിജയ് ആന്റണി പ്രധാന കഥാപാത്രമാക്കി ശശിയാണ് പിച്ചൈക്കാരന്‍ സംവിധാനം ചെയ്തത്. അന്ന് ബോക്‌സോഫീസില്‍ വന്‍ വിജയമായിരുന്നു ചിത്രം നേടിയത്. ബോക്‌സോഫീസ് കലക്ഷനേക്കാള്‍ കൂടുതല്‍ ചിത്രം വാര്‍ത്തകളില്‍ ഇടം നേടിയത് മറ്റൊരു കാരണം കൊണ്ടായിരുന്നു. രാജ്യം ഒന്നടങ്കം വിമര്‍ശിക്കുന്ന നോട്ട് നിരോധന സംഭവവുമായി ചിത്രത്തിന് ഒരു ബന്ധമുണ്ട്.

പിച്ചൈക്കാരനും നോട്ട് നിരോധനവും തമ്മിലുള്ള യാദൃശ്ചികതയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. ചിത്രത്തിലെ ഒരു സീനില്‍ ഒരു യാചകന്‍ ഫോണില്‍ സംസാരിക്കുന്ന സീന്‍ ഉണ്ട്. ഇതില്‍ ഇയാള്‍ രാജ്യത്തെ സാമ്പത്തിക നില നേരെയാകണമെങ്കില്‍ 1000, 500 നോട്ടുകള്‍ നിരോധിക്കണമെന്നാണ് പറയുന്നത്. നിരോധനത്തിനുള്ള കാരണവും അദ്ദേഹം പറയുന്നുണ്ട്. പിച്ചൈക്കാരന്‍ തിയ്യേറ്ററിലെത്തി മാസങ്ങള്‍ക്ക് ശേഷം 2016 നവംബറിലാണ് കേന്ദ്ര സര്‍ക്കാര്‍ 1000, 500 നോട്ടുകള്‍ നിരോധിച്ചത്.

ഇപ്പോഴിതാ കൃത്യം ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം പിച്ചൈക്കാരന്‍2 തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. യാദൃശ്ചികമായി ഇത്തവണയും സമാന സംഭവം ആവര്‍ത്തിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ചിത്രം തിയ്യേറ്ററിലെത്തിയത്, സമാനമായി കഴിഞ്ഞ ദിവസം ആര്‍ബിഐ 2000 രൂപ പിന്‍വലിച്ചിരിക്കുകയാണ്.

അതേസമയം ചിത്രത്തിന്റെ ഈ യാദൃശ്ചികത വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ്. അന്ന് സംവിധായകന്‍ തന്നെ യാദൃശ്ചികമായി സംഭവിച്ചതാണെന്ന് വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ വീണ്ടും വിഷയം ചര്‍ച്ചയായിരിക്കുകയാണ്.

നിലവിലുള്ള 2000 രൂപാ നോട്ടുകള്‍ക്ക് സെപ്തംബര്‍ 30 വരെ മാത്രമാണ് നിയമസാധുതയുള്ളത്. അതിനോടകം നോട്ടുകള്‍ മാറ്റിയെടുക്കണമെന്നാണ് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരിക്കുന്നത്. 2000 നോട്ട് പോകുന്നതോടെ നിലവിലെ കറന്‍സികളില്‍ ഏറ്റവും വലിയ കറന്‍സി 500 രൂപയാകും.