ആരാധക ശ്രദ്ധ നേടി ഭാവനയുടെ ചിത്രങ്ങള്‍…!!

വര്‍ഷങ്ങളോളമായി ഭാവന മലയാള സിനിമകളില്‍ പ്രത്യക്ഷപ്പെടുന്നില്ല എങ്കിലും താരത്തിനോടുള്ള ഇഷ്ടം പ്രേക്ഷകര്‍ക്ക് ഒരു തരി പോലും കുറഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. വിവാഹം കഴിഞ്ഞ് ഒരിടവേളയ്ക്ക് ശേഷം ഇതരഭാഷാ ചിത്രങ്ങളിലാണ് ഭാവന സജീവമായത്. മലയാളത്തിലേക്ക് താരം…

വര്‍ഷങ്ങളോളമായി ഭാവന മലയാള സിനിമകളില്‍ പ്രത്യക്ഷപ്പെടുന്നില്ല എങ്കിലും താരത്തിനോടുള്ള ഇഷ്ടം പ്രേക്ഷകര്‍ക്ക് ഒരു തരി പോലും കുറഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. വിവാഹം കഴിഞ്ഞ് ഒരിടവേളയ്ക്ക് ശേഷം ഇതരഭാഷാ ചിത്രങ്ങളിലാണ് ഭാവന സജീവമായത്. മലയാളത്തിലേക്ക് താരം എന്ന് തിരിച്ച് വരും എന്നാണ് എല്ലാവരും ചോദിക്കുന്നത്. ഇപ്പോഴിതാ താരം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.

ഇടയ്ക്കിടെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആരാധകര്‍ക്കായി ഭാവന പോസ്റ്റ് ചെയ്യാറുണ്ട്. ഇളം പച്ച നിറത്തിലുള്ള ചുരിദാര്‍ ധരിച്ചുള്ള ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. പച്ച നിറത്തില്‍ തന്നെയുള്ള ഷോളും അതിനു ചേരുന്ന തരത്തിലുള്ള കമ്മലുകളും താരം അണിഞ്ഞിട്ടുണ്ട്. ഇത്തവണ പച്ചക്കിളിയായി വന്ന ഭാവനയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ ഭാവന ഇടക്കിടെ ടെലിവിഷന്‍ ഷോകളിലൂടെയും ആരാധകര്‍ക്ക് മുന്നിലേക്ക് എത്താറുണ്ട്.

https://www.instagram.com/p/CZ3O12CKu5o/?utm_source=ig_web_copy_link

കഴിഞ്ഞ ദിവസം ഒരു പൊതുവേദിയില്‍ വെച്ച് നൃത്തം ചെയ്യുന്ന ഭാവനയുടെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. വിവാഹം കഴിഞ്ഞ് കുറച്ചുനാള്‍ സിനിമയില്‍ നിന്നും വിട്ടുനിന്ന ഭാവന ഒരിടവേളയ്ക്ക് ശേഷം ’96’ എന്ന ചിത്രത്തിന്റെ കന്നട റീമേക്കില്‍ നായികയായാണ് അഭിനയരംഗത്തേക്ക് തിരിച്ചെത്തിയത്. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ പങ്കുവെക്കുകയാണ് താരം. ചിത്രങ്ങള്‍ ഇതിനോടകം ശ്രദ്ധനേടി കഴിഞ്ഞു