വീരസിംഹ റെഡ്ഡിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനം! ഗോപിചന്ദ് മാലിനേനി സാറിന് നന്ദി പറഞ്ഞ് ഹണി റോസ്

ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ മുന്‍ നിരനായികയായി മാറിയ താരമാണ് നടി ഹണി റോസ്. ഏറ്റവും കൂടുതല്‍ ആരാഘകരുള്ള താരവുമാണ് ഹണി. മലയാളത്തില്‍ മാത്രമല്ല താരം, തെലുങ്കിലും ശ്രദ്ധേയയായ നായികയാണ് താരം.…

ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ മുന്‍ നിരനായികയായി മാറിയ താരമാണ് നടി ഹണി റോസ്. ഏറ്റവും കൂടുതല്‍ ആരാഘകരുള്ള താരവുമാണ് ഹണി. മലയാളത്തില്‍ മാത്രമല്ല താരം, തെലുങ്കിലും ശ്രദ്ധേയയായ നായികയാണ് താരം.

തെലുങ്ക് ചിത്രം വീരസിംഹ റെഡ്ഡിയാണ് ഹണിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ഈ അവസരത്തില്‍ ചിത്രത്തിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ നന്ദിയറിയിച്ചിരിക്കുകയാണ് താരം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഹണി സന്തോഷം പങ്കുവച്ചത്.

‘വീരസിംഹ റെഡ്ഡിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ അങ്ങേയറ്റം ആദരവും നന്ദിയും രേഖപ്പെടുത്തുന്നു.. ഗോപിചന്ദ് മാലിനേനി സാറിന് നന്ദി’, എന്നാണ് നന്ദമുറി ബാലകൃഷ്ണയ്‌ക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് ഹണി റോസ് കുറിച്ചു.

നിരവധി പേരാണ് ഹണിക്ക് ആശംസകളുമായി എത്തിയിട്ടുണ്ട്. രണ്ട് ദിവസം മുന്‍പ് ചിത്രത്തിലെ ഗാനം പുറത്തിറങ്ങിയിരുന്നു. ഗാനത്തിന് മികച്ച പ്രേക്ഷക പ്രതികരമണമാണ് നേടുന്നത്.

അഖണ്ഡ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നന്ദമുറി ബാലകൃഷ്ണ നായകനായി എത്തുന്ന ചിത്രമാണ് ‘വീരസിംഹ റെഡ്ഡി’. ജനുവരി 12നാണ് വീരസിംഹ റെഡ്ഡി തിയറ്ററുകളില്‍ എത്തുന്നത്. ഗോപിചന്ദ് മലിനേനിയുടേതാണ് ചിത്രത്തിന്റെ രചന. സംവിധാനവും അദ്ദേഹം തന്നെ.
Honeyrose111
കുര്‍ണൂല്‍ ആണ് സിനിമയുടെ പ്രധാന ലൊക്കേഷനായത്. ബിഗ് ബജറ്റ് ചിത്രമാണ് ഒരുങ്ങുന്നത്. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യെര്‍ണേനി, രവിശങ്കര്‍ യലമന്‍ചിലി എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ ശ്രുതി ഹാസന്‍ ആണ് നായികയാവുന്നത്. ദുനിയ വിജയ്, വരലക്ഷ്മി ശരത്കുമാര്‍ എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളാവുന്നുണ്ട്.

തമന്‍ എസ് ആണ് സംഗീതം. ഛായാഗ്രഹണം റിഷി പഞ്ചാബിയാണ്. സംഭാഷണം സായ് മാധവ് ബുറയാണ്. എഡിറ്റര്‍ നവീന്‍ നൂലി ആണ്. രവി തേജ നായകനായ ഡോണ്‍ സീനു എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്ത് എത്തിയ ആളാണ് ഗോപിചന്ദ് മലിനേനി. അതേസമയം, മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്റര്‍ ആണ് ഹണി റോസിന്റേതായി ഏറ്റവും ഒടുവില്‍ തിയ്യേറ്ററിലെത്തിയ ചിത്രം.