നായിക റൂം തുറന്നിടണം അഡ്ജസ്റ്റ്‌മെന്റിന് സംവിധായകന്‍ മുതല്‍ നടന്‍ വരെ വരും

പതിനഞ്ച് ദിവസം അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാകണം. തഞ്ചാവൂര്‍ വച്ചാണ് അഡ്ജസ്റ്റ്‌മെന്റ് നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞുവെന്നാണ് ജീവിത പറയുന്നത്. ആദ്യം റൂമിലേക്ക് താന്‍ വരും, പിന്നെ നിര്‍മ്മാതാവ്, പിന്നെ ക്യാമറാമാന്‍, ഒടുവില്‍ നായകന്‍ വരും. തങ്ങള്‍ എപ്പോള്‍…

പതിനഞ്ച് ദിവസം അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാകണം. തഞ്ചാവൂര്‍ വച്ചാണ് അഡ്ജസ്റ്റ്‌മെന്റ് നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞുവെന്നാണ് ജീവിത പറയുന്നത്. ആദ്യം റൂമിലേക്ക് താന്‍ വരും, പിന്നെ നിര്‍മ്മാതാവ്, പിന്നെ ക്യാമറാമാന്‍, ഒടുവില്‍ നായകന്‍ വരും. തങ്ങള്‍ എപ്പോള്‍ വേണമെങ്കിലും റൂമിലേക്ക് വരുമെന്നും അദ്ദേഹം പറഞ്ഞു.സിനിമയില്‍ ഒന്ന് മുഖം കാണിക്കുക. നാലളറിയുന്ന താരമാവുക എന്നതൊക്കെ മിക്കവരുടേയും ആഗ്രഹങ്ങളിൽ ഒന്നാകാം എന്നാല്‍ എല്ലാവര്‍ക്കും അതിലേക്ക് എത്തിച്ചേരുക സാധ്യമല്ല. ചിലരെ മാത്രമേ വെള്ളിത്തിരയിലെ അവസരങ്ങൾ അവരെ തേടി എത്തിയിട്ടുള്ളു. എന്നാൽ ഏറെപ്പേർക്കും ഒരുപാട് കഷ്ടപ്പാടുകളും കടമ്പകളും താണ്ടി വേണം ആ അവസരത്തിലേക്ക് ഒന്ന് എത്തിപ്പെടാന്‍. വര്‍ഷങ്ങളോളം പിന്നാലെ നടന്നിട്ടും സിനിമയെ എത്തിപ്പിടിക്കാന്‍ സാധിക്കാതെ പോയവരും ഏറെയാണ്. ഇപ്പോഴും ശ്രമം അവസാനിപ്പിക്കാതെ തുടരുന്നവരുമുണ്ട്. പുറമേയ്ക്ക് മോഹിപ്പിക്കുന്ന ഗ്ലാമറിന്റെ ലോകമായ സിനിമയ്ക്ക് മറ്റൊരു മുഖം കൂടിയുണ്ട്. അവസരങ്ങള്‍ നല്‍കാം എന്ന വാഗ്ദാനം നല്‍കി അഭിനയ മോഹികളെ ചൂഷണം ചെയ്യുന്നവരും ഈ മേഖലയിൽ നിരവധിയാണ്. അത്തരം ചതിക്കുഴികളില്‍ വീണു പോയ ഒരുപാട് പേരുണ്ട്. സിനിമയില്‍ ബന്ധമില്ലാത്തവര്‍ക്ക് മാത്രമല്ല, സിനിമാ പാരമ്പര്യമുള്ളവര്‍ക്ക് പോലും ദുരനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ തമിഴ് നടി ജീവിത നടത്തിയ വെളിപ്പെടുത്തല്‍ വാര്‍ത്തകളില്‍ നിറയുകയാണ്.

കാര്‍ത്തി നായകനായ കടൈക്കുട്ടി സിംഗത്തിലും വിജയ് ടിവിയിലെ സീരീയലിലുമെല്ലാം അഭിനയിച്ച്‌ ശ്രദ്ധ നേടിയ താരമാണ് ജീവിത. തന്റെ കരിയറിന്റെ തുടക്ക കാലത്ത് നേരിട്ടൊരു ദുരനുഭവമാണ് ജീവിത പങ്കുവച്ചത്. ഒരിക്കല്‍ ഒരു സംവിധായകന്‍ തന്നെ നായികയാക്കാം എന്ന് പറഞ്ഞുവെന്നാണ് ജീവിത പറയുന്നത്. ഫോണില്‍ വിളിച്ചായിരുന്നു സംസാരിക്കാനുണ്ടെന്നും ഓഫീസിലേക്ക് വരണമെന്നും പറഞ്ഞത്. ഉടനെ തന്നെ താന്‍ ഓഫീസിലെത്തി. സിനിമയെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും സംസാരിച്ചു. രണ്ടാമത്തെ നായികയായിട്ടായിരുന്നു തന്നെ തീരുമാനിച്ചത്. പ്രധാന നായികയായി വലിയൊരു നായികയുടെ പേരും പറഞ്ഞു.പിന്നാലെ സംവിധായകന്‍ തനിക്ക് കൂടുതല്‍ പ്രതിഫലവും നായിക വേഷവും വാഗ്ദാനം ചെയ്തു. പകരം അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാകണം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. താനന്ന് ചെറുപ്പമായിരുന്നു. എന്താണ് അദ്ദേഹം ഉദ്ദേശിച്ചതെനന്ന് മനസിലായില്ല. ഡേറ്റ് അഡ്ജസ്റ്റ് ചെയ്യണമെന്നാണോ രണ്ടാമത്തെ നായികയുമായി അഡ്ജസ്റ്റ് ചെയ്യണമെന്നാണോ പറഞ്ഞത് എന്ന് താന്‍ ചോദിച്ചു. ഇതോടെ സംവിധായകന്‍ കുറേക്കൂടി സ്‌ട്രെയിറ്റ് ഫോര്‍വേര്‍ഡായി കാര്യങ്ങള്‍ പറഞ്ഞു. പതിനഞ്ച് ദിവസം അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാകണം. തഞ്ചാവൂര്‍ വച്ചാണ് അഡ്ജസ്റ്റ്‌മെന്റ് നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞുവെന്നാണ് ജീവിത പറയുന്നത്. ആദ്യം റൂമിലേക്ക് താന്‍ വരും, പിന്നെ നിര്‍മ്മാതാവ്, പിന്നെ ക്യാമറാമാന്‍, ഒടുവില്‍ നായകന്‍ വരും. തങ്ങള്‍ എപ്പോള്‍ വേണമെങ്കിലും റൂമിലേക്ക് വരുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ തനിക്ക് കാര്യം മനസിലായെന്ന് ജീവിത പറയുന്നു. കാര്യം മനസിലായതോടെ താന്‍ ഞെട്ടിപ്പോയി. ആകെ വിഷമമായി. പക്ഷെ കരച്ചില്‍ പുറത്ത് കാണിച്ചാല്‍ താന്‍ തോറ്റത് പോലെയാകും. അതിനാല്‍ അവിടെയിരുന്ന് കരയാന്‍ തയ്യാറായില്ലെന്നും താന്‍ ഓഫീസില്‍ നിന്നും ഒന്നും പറയാതെ ഇറങ്ങി പോരുകയായിരുന്നു എന്നുമാണ് ജീവിത പറയുന്നത്. ജീവിതത്തില്‍ താന്‍ ആകെ അപമാനിതയായി പോയ നിമിഷമായിരുന്നു അതെന്നാണ് ജീവിത പറയുന്നത്.അതേ സമയം ഇത് ജീവിതയുടെ മാത്രം അനുഭവമല്ല. സിനിമാ രംഗത്തു നിന്നും പലരും തങ്ങള്‍ക്കുണ്ടായ കാസ്റ്റിംഗ് കൗച്ച്‌ അനുഭവം വെളിപ്പെടുത്തി മുന്നോട്ട് വന്നിട്ടുണ്ട്. പ്രമുഖ നടി വരലക്ഷ്മി ശരത്കുമാര്‍ അടക്കം ഇക്കൂട്ടത്തിലുണ്ട്. തന്നെ പോലെ പ്രശസ്ത താരങ്ങളുടെ മക്കളുടെ അവസ്ഥ തന്നെ ഇങ്ങനെയാണെങ്കില്‍ സിനിമയിലേക്ക് വരുന്ന സാധാരണക്കാരായ പെണ്‍കുട്ടികള്‍ നേരിടേണ്ടി വരുന്ന സാഹചര്യങ്ങള്‍ എന്തായിരിക്കുമെന്നാണ് വരലക്ഷ്മി ചോദിച്ചത്. ബന്ധങ്ങളും പ്രിവീലേജുമൊന്നും ഇത്തരം അനുഭവത്തില്‍ നിന്നും രക്ഷപ്പെടാനുള്ള വഴിയല്ലെന്നാണ് വരലക്ഷ്മി അഭിപ്രായപ്പെട്ടത്.