തന്റെ ജന്മദിനത്തോട് അനുബന്ധിച്ചു വരാനിരിക്കുന്ന ചിത്രത്തിന്റെ പേര് വെളിപ്പെടുത്തി രാംചരൺ 

നടൻ രാംചരണിന്റെ 38)൦ പിറന്നാൾ അനുബന്ധിച്ചു താരം കിയാരാ  അദ്വാനിക്കൊപ്പം വരാനിരിക്കുന്ന ചിത്രത്തിന്റെ പേര് വെളിപ്പെടുത്തി. ആർ സി  15  എന്ന മുൻ നാമത്തിലുള്ള ചിത്രം ഇപ്പോൾ ‘ഗെയിം ചേഞ്ചർ’, താരം തന്നെയാണ് ഈ…

നടൻ രാംചരണിന്റെ 38)൦ പിറന്നാൾ അനുബന്ധിച്ചു താരം കിയാരാ  അദ്വാനിക്കൊപ്പം വരാനിരിക്കുന്ന ചിത്രത്തിന്റെ പേര് വെളിപ്പെടുത്തി. ആർ സി  15  എന്ന മുൻ നാമത്തിലുള്ള ചിത്രം ഇപ്പോൾ ‘ഗെയിം ചേഞ്ചർ’, താരം തന്നെയാണ് ഈ പേര് തന്റെ സോഷ്യൽ മീഡിയിൽ കൂടി വെളിപ്പെടുത്തിയിരിക്കുന്നത്. വെങ്കിടേശ്വര ക്രിയേഷൻസ് ബാനറിൽ ദിൽ രാജുവും, സിരീഷും ചേർന്ന് നിർമിച്ച ഒരു പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ ചിത്രം ആണ് ‘ഗെയിം ചേഞ്ചർ’.

ചിത്രത്തിന്റെ സെറ്റിൽ ശനിയാഴ്ച്ച നടന്റെ പിറന്നാൾ ആഘോഷിക്കുകയും ചെയ്യ്തിരുന്നു. സഹനടി കിയാരാ അദ്വാനി ,സംവിധായകൻ ശങ്കർ, കൊറിയോഗ്രാഫർ പ്രഭുദേവ തുടങ്ങിയവരും ഈ ആഘോഷ വേളയിൽ ഉള്ള ചത്രങ്ങളും കാണാം.ഒപ്പം രാംചരൺ  വലിയ ഒരു കേക്ക് മുറിക്കുകയും ചെയ്യുന്നു.

രാംചരണിന്റെ പിറന്നാൾ ദിനത്തിൽ പിതാവായ ചിരഞ്ജീവിക്കൊപ്പമുള്ള ചിത്രവും, ചിരഞ്ജീവി പങ്കുവെച്ചു, ചിത്രത്തിൽ മകനെ ചിരഞ്ജീവി ചുംബിക്കുന്നതും കാണാം, ചിത്രത്തിനൊപ്പം ചിരംജീവിയുടെ കുറിപ്പും സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നുണ്ട്, മകനെ  നിന്നെ ഓർത്തു അഭിമാനിക്കുന്ന ,രാംചരൺ ജന്മദിനാശമസ്കൾ.ചിരുത എന്ന ചിത്രത്തിലൂടെ ആയിരുന്നു രാംചരൺ അഭിനയ ലോകത്തേക്ക് എത്തിയത്. അതിനു ശേഷം നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നടൻ പിന്നീട് തന്റെ കരിയർ തന്നെ ഉയർത്തിയ അല്ലെങ്കിൽ അഭിമാനിക്കാമെന്നു ചിത്രം തന്നെ ആയിരുന്നു ‘ആർ ആർ ആർ’