ഏഷ്യാനെറ്റിലെ ജനപ്രിയ പരമ്പര കുടുംബവിളക്കിലെ ശീതള്‍ എന്ന കഥാപാത്രത്തെ ആദ്യം അവതരിപ്പിച്ച് ശ്രദ്ധേയയായ നടിയാണ് പാര്‍വതി. പരമ്പരയ്ക്കിടെ വച്ച് വിവാഹിതയായതോടെ താരം അഭിനയത്തില്‍ നിന്നും അവധിയെടുത്തിരിക്കുകയാണ്. നടി മൃദുല വിജയുടെ സഹോദരിയാണ് പാര്‍വ്വതി.
കുടുംബവിളക്കിന്റെ ക്യാമറാമാന് അരുണിനെയാണ് താരം വിവാഹം ചെയ്തത്. സീരിയലിനെയാണ് ഇരുവരും പ്രണയത്തിലായത്. വിവാഹശേഷം അഭിനയത്തിലില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ താരം സജീവമാണ്. തന്റെ വിശേഷങ്ങള്‍ താരം പങ്കുവെച്ച് എത്താറുണ്ട്.
താരത്തിന്റെ ഗര്ഭകാലമെല്ലാം സോഷ്യല്‍ലോകത്ത് നിറഞ്ഞിരുന്നു. അടുത്തിടെയാണ് ഇരുവര്‍ക്കും മകള്‍ ജനിച്ചത്. യാമിക എന്നാണ് കുഞ്ഞിന്റെ പേര്. യാമികയുടെ പേരിടല്‍ ചടങ്ങും കാത്കുത്ത് ചടങ്ങുമെല്ലാം താരം പങ്കുവച്ചിരുന്നു.
ഇപ്പോഴിതാ യാമിക്കുട്ടിയുടെ ചോറൂണ് വിശേഷമാണ് താരം പങ്കുവച്ചിരിക്കുന്നത്.
ചോറൂണ് ചടങ്ങിന്റെ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട് താരം. യാമിക്കുട്ടിയുടെ ചോറൂണ് ദിവസം എന്ന് പറഞ്ഞാണ് പാര്‍വതി ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
ചുവപ്പ് ബ്ലൗസും സെറ്റ് സാരിയിലുമാണ് പാര്‍വതി എത്തിയിരിക്കുന്നത്. ചുവപ്പ് നിറത്തിലെ ജുബ്ബയാണ് അരുണിന്റെ വേഷം. ചിത്രങ്ങള്‍ക്ക് താഴെ നിരവധി കമന്റുകളാണ് നിറയുന്നത്. യാമിക്കുട്ടിയെ കണ്ടതിന്റെ സന്തോഷവും ആരാധകര്‍ പങ്കുവയ്ക്കുന്നുണ്ട്.