എത്ര തവണ പറഞ്ഞിട്ടും എന്റെ ശബ്ദത്തെ എല്ലാവരും തഴഞ്ഞു; അതിനുള്ള കാരണം ഇതാണ് !! ശോഭന പറയുന്നു

ചെയ്ത വേഷങ്ങൾക്കൊന്നും തന്റെ ശബ്ദം നല്കാൻ കഴിയാത്തത് കൊണ്ട് പലരും തന്നെ പൂർണത ഇല്ലാത്ത നടി എന്ന് പറഞ്ഞിട്ടുണ്ടെന്ന് ശോഭന, എന്നാൽ ഞാൻ അതൊരിക്കലും സമ്മതിച്ച് കൊടുത്തിട്ടില്ല എന്ന് താരം പറയുന്നു. എന്റെ ശബ്ദം…

ചെയ്ത വേഷങ്ങൾക്കൊന്നും തന്റെ ശബ്ദം നല്കാൻ കഴിയാത്തത് കൊണ്ട് പലരും തന്നെ പൂർണത ഇല്ലാത്ത നടി എന്ന് പറഞ്ഞിട്ടുണ്ടെന്ന് ശോഭന, എന്നാൽ ഞാൻ അതൊരിക്കലും സമ്മതിച്ച് കൊടുത്തിട്ടില്ല എന്ന് താരം പറയുന്നു. എന്റെ ശബ്ദം കൊണ്ട് ഞാൻ നാഷണൽ അവാർഡ് നേടിയിട്ടുണ്ട് എന്ന് ശോഭന പറയുന്നു. പല സംവിധായകരോടും സിനിമയിൽ ഞാൻ എന്റെ സ്വന്തം ശബ്ദം ഉപയോഗിച്ചോട്ടെ എന്ന് ചോദിച്ചിട്ടുണ്ട് എന്ന് ശോഭന പറയുന്നു,

എന്നാൽ അവർ അത് തഴയുക ആയിരുന്നു. വേണ്ടത് ലോ വോയിസ് ആണ് അത് പ്രേക്ഷകർ ഒരിക്കലും സ്വീകരിക്കില്ല എന്ന് സംവിധായകർ തന്നോട് പറഞ്ഞിട്ടുണ്ട് എന്ന് ശോഭന പറയുന്നു. ‘മണിച്ചിത്രത്താഴ്’ എന്ന സിനിമയിലെ പുരസ്കാരത്തിന് അവാര്‍ഡ്‌ ലഭിച്ചപ്പോള്‍ ശോഭനയ്ക്ക് ശബ്ദം നല്‍കിയ ഭാഗ്യലക്ഷ്മികൂടി അത്തരമൊരു അവാര്‍ഡിന് തുല്യ പങ്കുവഹിക്കുന്നുണ്ട് എന്ന രീതിയില്‍ മലയാള സിനിമയില്‍ അത് ചര്‍ച്ചയായിരുന്നു. ഒരു അഭിനയത്രിക്ക് പൂർണത വരണമേയെങ്കിൽ അവർ സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്യണം എന്ന് എന്നോട് പലരും പറഞ്ഞു. ഒരു ഇംഗ്ലീഷ് സിനിമയിൽ ഞാൻ എന്റെ സ്വന്തം ശബ്ദം നൽകി അഭിനയിച്ചു, അതിൽ എനിക്ക് നാഷണൽ അവാർഡും കിട്ടി.

അപ്പോൾ ഞാൻ പൂർണത ഇല്ലാത്ത നടി ആണെന്ന് ആർക്കും പറയുവാൻ പറ്റില്ല എന്ന് താരം പറയുന്നു. ഞാന്‍ സംവിധായകരോട് എപ്പോഴും ചോദിക്കും. സംവിധായകരുടെ അടുത്ത് എന്‍റെ ശബ്ദം ഉപയോഗിച്ചോട്ടെ എന്ന്‍. അപ്പോള്‍ അവര്‍ പറയും ശബ്ദം ഭയങ്കര ലോ ആണ്. എന്‍റെ ശബ്ദം ആളുകള്‍ സ്വീകരിക്കില്ലെന്ന് ഒരുപാട് സംവിധായകര്‍ പറഞ്ഞിട്ടുണ്ട്’.