ബൈക്കില്‍ നിന്ന് റോഡിലേക്ക് വീണു!! ലോറി കയറി യുവനടിയ്ക്ക് ദാരുണാന്ത്യം

ഷൂട്ടിങ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ ലോറി കയറി യുവനടിയ്ക്ക് ദാരുണാന്ത്യം. ബംഗാളി യുവനടി സുചന്ദ്ര ദാസ് ഗുപ്തയാണ് മരിച്ചത്. 29 വയസായിരുന്നു. ഷൂട്ടിങ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം. ബംഗാളി ടെലിവിഷന്‍ താരമാണ് സുചന്ദ്ര.…

ഷൂട്ടിങ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ ലോറി കയറി യുവനടിയ്ക്ക് ദാരുണാന്ത്യം.
ബംഗാളി യുവനടി സുചന്ദ്ര ദാസ് ഗുപ്തയാണ് മരിച്ചത്. 29 വയസായിരുന്നു. ഷൂട്ടിങ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം.

ബംഗാളി ടെലിവിഷന്‍ താരമാണ് സുചന്ദ്ര. ബൈക്ക് ടാക്‌സിയില്‍ പോകുമ്പോഴായിരുന്നു അപകടം. ബൈക്ക് ടാക്‌സിയില്‍ നിന്ന് റോഡിലേക്ക് വീണ സുചന്ദ്രയുടെ ശരീരത്തിലൂടെ ലോറി കയറിയാണ് മരണം.

കൊല്‍ക്കത്തയിലെ ബാരാനഗറില്‍ വെച്ച് ശനിയാഴ്ച രാത്രിയിലാണ് സംഭവം.
ഷൂട്ടിങ് കഴിഞ്ഞ് ബൈക്ക് ടാക്‌സിയില്‍ പനിഹട്ടി റെയില്‍വേ പാര്‍ക്കിലെ പിതാവിന്റെ വീട്ടിലേക്ക് പോകുമ്പോഴാണ് അപടമുണ്ടായത്.

എതിര്‍ദിശയില്‍ നിന്നും വന്ന മറ്റൊരു ബൈക്കുമായുള്ള കൂട്ടിയിടി ഒഴിവാക്കാനായി ഡ്രൈവര്‍ ബ്രേക്ക് പിടിച്ചപ്പോള്‍ നടി റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. പിന്നാലെ വന്ന ലോറി സുചന്ദ്രയുടെ ശരീരത്തിലൂടെ കയറി.

നടി സംഭവ സ്ഥലത്തുവച്ച് തന്നെ മരണപ്പെട്ടു. ബൈക്ക് ഓടിച്ചിരുന്നയാള്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. സീരിയലുകളില്‍ സഹനടിയായിട്ടാണ് സുചന്ദ്ര ശ്രദ്ധിക്കപ്പെട്ടത്. നടിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ബംഗാളി ടെലിവിഷന്‍ ഇന്‍ഡസ്ട്രി.