നിവിൻ പോളിയുടെ ‘എൻപി 42’ ചിത്രീകരണം പൂർത്തിയായി!!

നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രമാണ് എൻപി 42. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം പൂർത്തിയായ വിവരം അറിയിച്ചിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവർത്തകർ. അതേ സമയം ചിത്രത്തിന്റെ ടൈറ്റിൽ ഉടൻ തന്നെ…

നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രമാണ് എൻപി 42. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം പൂർത്തിയായ വിവരം അറിയിച്ചിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവർത്തകർ. അതേ സമയം ചിത്രത്തിന്റെ ടൈറ്റിൽ ഉടൻ തന്നെ അനൗൺസ് ചെയ്യുമെന്ന് നിവിൻ പോളി തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

ചിത്രത്തിൽ ആർഷ ബൈജു, മമിത ബൈജു എന്നിവരാണ് നായികമാർ. നിവിന്റെ 42ാമത്തെ ചിത്രമാണ് എൻപി 42.വിനയ് ഫോർട്ട്, വിജിലേഷ്, ജാഫർ ഇടുക്കി എന്നിവരാണ് ചിത്രത്തിലെ മ്റ്റ് താരങ്ങൾ. നിവിൻ പോളിയുടെ പോളി ജൂനിയർ പിക്‌ചേഴ്‌സും ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വിഷ്ണു തണ്ടാശേരിയാണ് ഛായാഗ്രാഹകൻ. എഡിറ്റർ നിഷാദ് യൂസഫ് ആണ്.

ചിത്രത്തിന്റെ കൂടുതൽ രംഗങ്ങളും യുഎഇയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.’മിഖായേൽ’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം നിവിൻ പോളിയും ഹനീഫ് അദേനിയും ഒന്നിക്കുന്ന പ്രൊജക്റ്റാണ് ഇത്. പ്രൊഡക്ഷൻ ഡിസൈൻ സന്തോഷ് രാമൻ, കോസ്റ്റ്യൂം മെൽവി ജെ, മ്യൂസിക് മിഥുൻ മുകുന്ദൻ, എഡിറ്റിംഗ് നിഷാദ് യൂസഫ്, മേക്കപ്പ് ലിബിൻ മോഹനൻ എന്നിവരാണ് സിനിമയുടെ അണിയറക്കാർ. സിനിമയ്ക്കായുള്ള നിവിൻ പോളിയുടെ പുതിയ ലുക്കിലുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.