60ാം വയസ്സില്‍ അച്ഛനാകുമോ!! മറുപടിയുമായി നരേഷ്

അടുത്തിടെയാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് നടന്‍ നരേഷ് നാലാം വിവാഹം ചെയ്തത്. നടി പവിത്ര ലോകേഷിനെയാണ് നരേഷ് വിവാഹം കഴിച്ചത്. വിവാഹം ഏറെ വിവാദവുമായിരുന്നു. 60ാം വയസ്സിലാണ് 44 കാരിയായ പവിത്രയെ നരേഷ് വിവാഹം കഴിക്കുന്നത്.…

അടുത്തിടെയാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് നടന്‍ നരേഷ് നാലാം വിവാഹം ചെയ്തത്. നടി പവിത്ര ലോകേഷിനെയാണ് നരേഷ് വിവാഹം കഴിച്ചത്. വിവാഹം ഏറെ വിവാദവുമായിരുന്നു. 60ാം വയസ്സിലാണ് 44 കാരിയായ പവിത്രയെ നരേഷ് വിവാഹം കഴിക്കുന്നത്.

ഏറെക്കാലം ലിവിങ് ടുഗെദര്‍ ബന്ധത്തിലായിരുന്നു ഇരുവരും. ഈ വര്‍ഷം മാര്‍ച്ചിലായിരുന്നു ഇരുവരുടെയും വിവാഹം. ലോകേഷിന്റെ മുന്‍ഭാര്യ ചെരിപ്പെടുത്ത് ഇരുവരെയും തല്ലാന്‍ വന്നതോടെ വിവാഹം വിവാദമായത്.

പവിത്രയുടെത് രണ്ടാം വിവാഹമായിരുന്നു. മുന്‍ ബന്ധത്തില്‍ ഒരു മകനുണ്ട്. നരേഷിന് മുന്‍ഭാര്യമാരില്‍ മൂന്നു മക്കളുണ്ട്. അതേസമയം പവിത്രയിലും തനിക്ക് കുഞ്ഞുണ്ടാകുമെന്ന് പറഞ്ഞിരിക്കുകയാണ് നരേഷ്.

‘മെഡിക്കല്‍ പഠനങ്ങള്‍ അനുസരിച്ച് 60 വയസ്സ് എന്നാല്‍ മധ്യവയസ്സാണ് . പവിത്രയ്ക്കും എനിക്കും കുഞ്ഞുങ്ങളുണ്ടാകും. ഞാന്‍ ഇപ്പോഴും ആരോഗ്യവാനാണ്. എനിക്ക് എന്തും ചെയ്യാം, എന്തുമാവാം എന്നും നരേഷ് പറയുന്നു.

‘ഞങ്ങള്‍ക്ക് ഇപ്പോഴും കുഞ്ഞുങ്ങളുണ്ടാവും. എന്നാല്‍ കുഞ്ഞിന് 20 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ ഞാന്‍ 80കാരനാവും. അതുകൊണ്ട് ഇനി ഒരു കുഞ്ഞ് ഉണ്ടാവാതിരിക്കുന്നതാണ് നല്ലതെന്ന് നരേഷ് പറയുന്നു.

പവിത്രയും ലോകേഷും തമ്മിലുള്ള വിവാഹത്തില്‍ മൂന്നാം ഭാര്യ രമ്യ രഘുപതിയാണ് ഈ വിവാഹത്തില്‍ പ്രശ്നങ്ങളുണ്ടാക്കിയത്. ഇരുവരും ലിവിങ് ടുഗെതര്‍ ആയിരുന്നപ്പോള്‍ മൈസൂരിലെ ഹോട്ടലില്‍ നിന്നുള്ള വീഡിയോ രമ്യ പുറത്തുവിട്ടിരുന്നു. ഹോട്ടലിലേക്ക് എത്തിയ പവിത്രയെ ആക്രമിക്കാനൊരുങ്ങിയതിന്റെ വീഡിയോയും വൈറലായിരുന്നു. താനുമായി വിവാഹമോചനം തേടുന്നതിന് മുന്‍പേ നരേഷ് ബന്ധം ആരംഭിച്ചിരുന്നെന്ന് രമ്യ വെളിപ്പെടുത്തിയിരുന്നു.

നരേഷ് തന്റെ സുഹൃത്താണെന്നും തങ്ങള്‍ക്കിടയില്‍ മറ്റു ബന്ധമില്ലെന്നുമായിരുന്നു പവിത്ര അന്ന് പറഞ്ഞിരുന്നത്. എന്നാല്‍ രമ്യയില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചതു കൊണ്ട് അതിന്റെ പക വീട്ടാനാണ് അവര്‍ ഇത്തരത്തില്‍ അപമാനിക്കുന്നതെന്നായിരുന്നു നരേഷിന്റെ വാദം. പിന്നാലെയാണ് പവിത്രയും നരേഷും വിവാഹിതരായെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.