പ്രഭാസിന്റെ ആദിപുരുഷ് നാളെയെത്തും!

ഏറേ നാളത്തെ കാത്തിരിപ്പിന് ശേഷം പ്രഭാസിന്റെ ആദിപുരുഷ് നാളെയെത്തും. ഓം റൗട്ട് സംവിധാനം ചെയ്ത ചിത്രം ഇതിഹാസമായ രാമായണത്തിന്റെ പുതിയ പുനരാഖ്യാനം വാഗ്ദാനം ചെയ്യുന്നു. 500 കോടി നിർമ്മാണ ചെലവുള്ള ചിത്രം, റിലീസിന് മുൻപ്…

ഏറേ നാളത്തെ കാത്തിരിപ്പിന് ശേഷം പ്രഭാസിന്റെ ആദിപുരുഷ് നാളെയെത്തും. ഓം റൗട്ട് സംവിധാനം ചെയ്ത ചിത്രം ഇതിഹാസമായ രാമായണത്തിന്റെ പുതിയ പുനരാഖ്യാനം വാഗ്ദാനം ചെയ്യുന്നു. 500 കോടി നിർമ്മാണ ചെലവുള്ള ചിത്രം, റിലീസിന് മുൻപ് തന്നെ അതിൻറെ 85 ശതമാനവും തിരിച്ചു പിടിച്ചു എന്ന വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.

ടി-സീരീസ് ഞായറാഴ്ച ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചിരുന്നു. ടിക്കറ്റ് വിൽപന പ്രതീക്ഷിച്ചതിലും അപ്പുറമാണെന്ന് തിയേറ്റർ ഉടമകൾ പറയുന്നു. കൃതി സനോൺ, സണ്ണി സിംഗ്, ദേവദത്ത നാഗ്, സെയ്ഫ് അലി ഖാൻ എന്നിവരാണ് ‘ആദിപുരുഷിൽ’ അഭിനയിക്കുന്നുത്. ബിഗ് ബജറ്റ് ബഹുഭാഷാ ചിത്രമായ ആദിപുരുഷ് 3ഡിലാണ് റിലീസ് ചെയ്യുക.

ചിത്രത്തിന്റെ ഛായാഗ്രഹണം ഭുവൻ ഗൗഡ, സംഗീത സംവിധാനം രവി ബസ്രുർ, എഡിറ്റിംഗ് അപൂർവ്വ മോടിവാലെ എന്നിവരാണ് ചിത്രത്തിന്റെ അണിയറക്കാർ. ടി- സീരീസ്, റെട്രോഫൈൽസിന്റെ ബാനറിൽ ഭൂഷൺ കുമാറും കൃഷ്ണകുമാറും ഓം റാവത്തും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിർമ്മാതാവായ ഭൂഷൺ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ് എന്ന സിനിമ .