‘പിതാക്കന്മാരോട്…..ആദ്യം പാതിരിമാരാൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടികളുടെ കണ്ണീരോപ്പാൻ വേണം പദ്ധതികൾ’

ഇടുക്കി രൂപതയ്ക്ക് പിന്നാലെ വിവാദ ചിത്രം ‘ദി കേരള സ്റ്റോറി’ പ്രദർശിപ്പിക്കാനൊരുങ്ങുന്ന താമരശ്ശേരി, തലശ്ശേരി രൂപതകളുടെ അടക്കം സർവ്വ പിതാക്കന്മാരുമറിയാൻ അഡ്വ വിമല ബിനു എഴുതിയ ഫേസ് ബുക്ക് പോസ്റ്റ് വൈറലായി. ഇതു പറയാതെ പോയാൽ ഒരു ക്രിസ്ത്യാനി ആണ് ഞാൻ എന്നത് എന്റെ മനസാക്ഷിയെ ബോധ്യപ്പെടുത്താൻ കഴിയാതെ വരുമെന്നാണ് വിമല പോസ്റ്റിലൂടെ പറയുന്നത്.

അഡ്വ. വിമല ബിനുവിന്റെ ഫേസ്ബുക്ക് കുറിപ്പ്

ഏറെ ബഹുമാനിച്ച പിതാക്കന്മാരോട് ആണ്,
ഇതു പറയാതെ പോയാൽ ഒരു ക്രിസ്ത്യാനി ആണ് ഞാൻ എന്നത് എന്റെ മനസാക്ഷിയെ ബോധ്യപ്പെടുത്താൻ കഴിയാതെ വരും,
Kerala story ശരിയോ തെറ്റോ എന്നുള്ളതല്ല,
ഞങളുടെ പെൺകുട്ടികൾ ആരുടെ പ്രേമ കെണിയിലും വീഴുന്ന ചപലകളും അബല കളുമാണെന്ന്
പിതാക്കന്മാർ പറയുന്നത് ശരിയല്ല,
ഇഷ്ടം തോന്നിയ പുരുഷനോടൊപ്പം പോകുന്നത് നിങ്ങളിങ്ങനെ മതത്തിന്റെ നിറത്തിൽ ചാലിച്ചു വർഗീയത പരത്താൻ ശ്രമിക്കുമ്പോൾ കണ്ണടച്ച് ഇരുട്ടാക്കി പറയുന്ന ആഭാസവും തോന്നിയവാസവും കേട്ടു കണ്ണടച്ചിരുട്ടാക്കാൻ കഴിയില്ല.
കുറെ കാലമായി നിങ്ങൾ ഇടവകകളിൽ ഈ തോന്ന്യവാസവുമായി ഇറങ്ങിയിട്ട്,
ഞങളുടെ പെൺകുട്ടികളെയെല്ലാം love jihad വഴി തട്ടിക്കൊണ്ടു പോകുന്നു എന്ന് പറയുന്നവരുടെ കയ്യിൽ എന്ത് സർവ്വേ റിപ്പോർട്ട്‌ഉണ്ട്?????
എത്ര പെൺകുട്ടികൾ ഈ രീതിയിൽ നാട് കടത്തപ്പെട്ടു???
ഏതു investigation agency യുടെ report ന്റെ പിൻബലത്തിലാണ് ഈ അസത്യങ്ങൾ നിങ്ങൾ പാവപ്പെട്ട ഇടവക ജനത്തെ പഠിപ്പിക്കുന്നത്,????
ആദ്യം പാതിരിമാരാ ൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടികളുടെ കണ്ണീരോപ്പാൻ വേണം പദ്ധതികൾ, അവരുടെ ചതിക്കുഴികളിൽ ഇനിയൊരു പെൺകുട്ടി വീഴാതിരിക്കട്ടെ…
പിന്നെ വിശ്വാസ സത്യങ്ങളിൽ പുതിയ തലമുറയെ അടിയുറപ്പിച്ചു വളർത്തു, അതെങ്ങനെ പള്ളികളിൽ കുർബാനതർക്കവും വസ്തു തർക്കവും ഒക്കെ കഴിയാതെ നിങ്ങൾക്കതിനു നേരമുണ്ടാവുമോ?????
ചിലപ്പോഴൊക്കെ ഈപ്പച്ചൻ പറഞ്ഞത് പോലെ ഒരു Irreverance തോന്നിപോകുന്നു പിതാക്കൻമാരെ നിങ്ങളോട്, നിങ്ങളുടെ നിലപാടുകളോട്,
ഒരപേക്ഷയാണ്, കുഞ്ഞുങ്ങളെ വിശ്വ സസത്യങ്ങളിലും മതബോധനത്തി ലും അടിയുറച്ചു വളർത്താൻ പള്ളിക്ക് പകരം മറ്റു സ്‌ഥലങ്ങൾ തേടിപോകേണ്ട ഗതികേടുണ്ടാക്കരുത് ഞങ്ങൾ മാതാപിതാക്കൾക്ക് 🙏🏻🙏🏻🙏🏻🙏🏻
ഇത്തരത്തിൽ A certified film 18 വയസ്സിൽ താഴെയുള്ള കുട്ടികളെ കാണിക്കുന്നതിനേതിരെ കേസ് എടുക്കാൻ ഭരണ കൂടം തയ്യാറാവണം ✊🏻✊🏻✊🏻
(NB:കേരളസ്റ്റോറി ഇടുക്കി രൂപത പ്രദർശിപ്പിച്ചത് പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മുന്നിൽ )