നീണ്ട ഇടവേളയ്ക്കുശേഷം മിത്ര കുര്യൻ സിനിമയിലേക്കുന്നു

നീണ്ട ഒൻപതുവർഷത്തെ ഇടവേളയ്ക്കുശേഷം നടി മിത്ര കുര്യൻ സിനിമയിലേക്ക് തിരിച്ചെന്നു. ഗോകുൽ സുരേഷ്, തമിഴ് നടൻ യോഗി ബാബു , പ്രമോദ് ഷെട്ടി എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സന്നിധാനം പി .ഒ എന്ന ചിത്രത്തിലൂടെയാണ്…

നീണ്ട ഒൻപതുവർഷത്തെ ഇടവേളയ്ക്കുശേഷം നടി മിത്ര കുര്യൻ സിനിമയിലേക്ക് തിരിച്ചെന്നു. ഗോകുൽ സുരേഷ്, തമിഴ് നടൻ യോഗി ബാബു , പ്രമോദ് ഷെട്ടി എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സന്നിധാനം പി .ഒ എന്ന ചിത്രത്തിലൂടെയാണ് മിത്ര കുര്യൻ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നത്.2014ൽ ഒരു കൊറിയൻ പടം എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്


കുഞ്ചാക്കോ ബോബന്റെ ഗുലുമാൽ എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ച മിത്ര ബോഡിഗാർഡിൽ ദിലീപിനും നയൻതാരയ്ക്കും ഒപ്പം സേതുലക്ഷ്മി എന്ന കഥാപാത്രമായി ആരാധകരുടെ ഹൃദയം കീഴടക്കിയിരുന്നു. സംവിധായകൻ സിദ്ദിഖ് ബോഡിഗാർഡ് കാവലൻ എന്ന പേരിൽ തമിഴിൽ ചിതര്രമൊരുക്കിയപ്പോൾ വിജയ്ക്കും അസിനും ഒപ്പം അതേ വേഷം തന്നെ മിത്ര അവതരിപ്പിച്ചിരുന്നു.


സംഗീത സംവിധായകൻ വില്യം ഫ്രാൻസിസുമായുള്ള വിവാഹശേഷം സിനിമയിൽ നിന്ന് ഇടവേളയെടുത്തെങ്കിലും മിത്ര മലയാളം, തമിഴ് സീരിയൽ രംഗത്ത് സജീവമായിരുന്നു. അതേസമയം പാൻ ഇന്ത്യൻ ചിത്രമായി ശബരിമല പശ്ചാത്തലമായി ഒരുങ്ങുന്ന സന്നിധാനം പി. ഒ എന്ന സിനിമ സംവിധാനം ചെയ്യുന്നത് രാജീവ് വൈദ്യയാണ്. തമിഴ് താരമായ യോഗി ബാബു അഭിനയിക്കുന്ന ആദ്യ മലയാള ചിത്രമാണ്. സർവത സിനി ഗാരേജ്, ഷിമോഗ ക്രിയേഷൻസ് എന്നീ ബാനറുകളിൽ മധുസൂദർ റാവു, ഷബീർ പത്താൻ എന്നിവർ ചേർന്നാണ് സന്നിധാനം പി. ഒ നിർമ്മിക്കുന്നത്.