‘നീ മിണ്ടാതിരിക്കടി’, സജ്നയോട് പൊട്ടിത്തെറിച്ച് ഫിറോസ്, അമ്പരന്ന് മറ്റ് മത്സരാര്ഥികളും!

കഴിഞ്ഞ ദിവസത്തെ ബിഗ് ബോസ് എപ്പിസോഡ് കണ്ടതിന് ശേഷം അശ്വതി തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണു ശ്രദ്ധ നേടുന്നത്. കുറിപ്പ് വായിക്കാം, സജ്‌ന പറഞ്ഞു സൂര്യ ഫേക്ക് ആണെന്നും ഇങ്ങനെ അല്ലാ എന്നും ജയിക്കാൻ…

കഴിഞ്ഞ ദിവസത്തെ ബിഗ് ബോസ് എപ്പിസോഡ് കണ്ടതിന് ശേഷം അശ്വതി തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണു ശ്രദ്ധ നേടുന്നത്. കുറിപ്പ് വായിക്കാം,

സജ്‌ന പറഞ്ഞു സൂര്യ ഫേക്ക് ആണെന്നും ഇങ്ങനെ അല്ലാ എന്നും ജയിക്കാൻ വേണ്ടി എന്തും ചെയ്യുകയാണെന്നും.. ആണെങ്കിൽ അത് സൂര്യയുടെ കഴിവ് അല്ലെ? ഇതിങ്ങനെ എപ്പോളും എപ്പോളും പറഞ്ഞിട്ട് എന്താ ഫലം സജ്‌ന ഫിറോസിനും വ്യക്തമായ കാഴ്ചപ്പാടില്ലേ അവിടെ എങ്ങനെ നിൽക്കണം എന്നു? അതുപോലെ തന്നല്ലേ സൂര്യക്കും.  അഡോണി ഋതുവിനെ കുറിച്ച് പറഞ്ഞത് കണ്ടപ്പോൾ , ഏഞ്ചൽ വരുന്നതിനു മുന്നേയുള്ള അഡോണി ഋതു സുഹൃത്ബന്ധം ഒന്ന് ആലോചിച്ചു പോയി. “അവിടെ പാലുകാച്ചൽ, ഇവിടെ താലിക്കെട്ട് ” എന്നപോലെ അപ്പുറത് സജ്ന-സൂര്യ ഇപ്പുറത്തു അഡോണി -ഋതു. പാവം മണിക്കുട്ടൻ അങ്ങോട്ട് ഓടി സൂര്യയെ സമാധാനിപ്പിക്കുന്നു, ഇപ്പറത്തോട്ടു വന്നു തലയും താഴ്ത്തി നിൽക്കുന്നു. “പ്രോവൊക്കിങ് ആണ് ആശാനെ എല്ലാരുടേം മെയിൻ ഇൻസ്‌ട്രുമെന്റ്” വീക്കിലി ടാസ്ക് :- കിടിലുവിന്റെ ഓട്ടം തുള്ളൽ, നല്ല രസമുണ്ടായിരുന്നു. മിമിക്രിയും അടിപൊളി ആയിരുന്നു സ്റ്റാർസിനെ ഇമിറ്റേറ്റിങ് അടിപൊളി.  കോയിൻസ് നേരത്തെ പറഞ്ഞു ഒറപ്പിച്ചു വെച്ചിട്ടുണ്ടെങ്കിലും കിട്ടുന്നത് പെർഫോമൻസിന് അർഹത പെട്ടത് തന്നെ. കൊച്ചുഗള്ളൻ ഒന്നും അറിയാത്തപോലെ കോയിൻ ഇടുമ്പോൾ “എയെയെയെ” എന്നു. ഫിറോസ് സജ്‌ന നെഗറ്റീവ് ആയെടുത്ത “ഇപ്പൊ പൊട്ടും ഇപ്പൊ പൊട്ടും” എന്ന പോർഷൻ പോസിറ്റീവ് ആക്കി ഒരു തർക്കം ഒഴിവാക്കിയ കിടിലു കിടിലോസ്ക്കി. രമ്യയുടെ സിനിമറ്റിക് ഡാൻസ് കുഴപ്പം ഇല്ലായിരുന്നു , പാട്ട് വളരെ ബോർ ആയിരുന്നു.പക്ഷെ എല്ലാവരെയും ഇമിറ്റേറ്റ് ചെയ്തത് എന്റെർറ്റൈനിങ് ആയിരുന്നു. ഫിറോസ് സജ്‌ന “കണസ കൊണസാ” പറയുമെന്ന് കരുതി but പറഞ്ഞില്ല. വെജ് പുലാവ് വെക്കേണ്ട സ്പോൺസർ ടാസ്ക് ആയിരുന്നു പിന്നെ. അയ്യേ ഒരേപോലെ വിജയിച്ചുത്രെ. പൊളി ഫിറോസ് സാദാരണ ഇങ്ങനല്ലല്ലോ പറയുക.  ഞാൻ കരുതി ടേസ്റ്റ് ഒന്നായിക്കോട്ടെ but ഒരു ടീം നല്ലപോലെ പ്രസന്റേഷൻ ചെയ്തു അതിനു സെപ്പറേറ്റ് മാർക്ക്‌ കൊടുക്കും എന്നു . ഹാ ചെയ്തില്ല.

രാത്രി മീറ്റിംഗിനിടയിൽ പൊളി ഫിറോസിനു കൈയിൽ സംസാരത്തിനിടയിൽ കൈതട്ടുന്ന ഒരു രോഗമുണ്ടല്ലോ അങ്ങനെ ഒന്ന് സജ്‌നയുടെ കൈയിൽ തട്ടിയത് സായി ചോദിച്ചതിൽ തെറ്റൊന്നും എനിക്ക് തോന്നിയില്ല. പൊളി ഫിറോസ് പല ഘട്ടങ്ങളിലും ദേഷ്യം വരുമ്പോൾ rude ആകാറുണ്ട്.സജ്‌ന എന്തേലും പറയുമ്പോൾ”നീ മിണ്ടാതിരിയെടി” എന്നൊക്കെ പറഞ്ഞിട്ടുണ്ട് . സജ്‌നക്ക് കുഴപ്പമില്ലെങ്കിൽ ഓക്കേ പക്ഷെ മനസ്സിൽ തോന്നിയത് ചോദിച്ചു,സായി പറഞ്ഞപോലെ എല്ലാരും മിഴിച്ചു ഒരു സെക്കന്റ്‌ ഇരുന്നു ഫിറോസ് അങ്ങനെ ചെയ്തപ്പോൾ. പൊളി ഫിറോസിന് എല്ലാത്തിലും കയറി ഇടപെടാമെങ്കിൽ ബാക്കിയുള്ളവർക്കും അത് പറ്റും. പൊളി നിങ്ങൾ തന്നെയല്ലേ മാസ്ക് എടുത്തു കളഞ് എല്ലാർക്കും പ്രതികരണ ശേഷി ഉണ്ടാക്കി കൊടുത്തത്.. അപ്പോൾ തിളക്കാതെ അഭിമാനിക്കൂ സഹോദരാ. ഋതുവിന്റെ പെർഫോമൻസ് ബി ബി പ്ലസ്സിൽ ആയിരുന്നു. വളരെ മോശം പെർഫോമൻസ് ആയിരുന്നു. പാട്ട് തരക്കേടില്ലായിരുന്നു. പക്ഷെ എല്ലാരും “ശാസ്ത്ര സംഗീതം” ആണത്രേ പ്രതീക്ഷിച്ചതു (ഞാനല്ല രമ്യ പറഞ്ഞതാണേ) അതിനനുസരിച്ചുള്ള പോയിന്റ് മാത്രമേ ഋതുവിന് കിട്ടിയുള്ളൂ.ഒരു ഡയലോഗിൽ കുഞ്ഞിനെ മോളെ എന്നും പിന്നെ അറിയാതെ മോനെ എന്നറിയാതെ വിളിച്ചതിന് മാർക്ക്‌ പൊളി ഫിറോസ് കുറച്ചു അതിലും ഭേദം സാദാരണ പറയുന്നപോലെ കൊള്ളില്ലന്നങ്ങു പറഞ്ഞാ പോരായിരുന്നോ?സാരമില്ല ഋതു എല്ലാദിവസവും നമക്ക് അനുകൂലം ആയി വരണം എന്നില്ലല്ലോ. ബിഗ്ഗ്‌ബോസ് ഋതുവിന്റെ പെർഫോമൻസിന് ഇടയ്ക്കു അനൗൺസ് ചെയ്തത് എന്താണെന്നു കേൾക്കാൻ കഴിഞ്ഞില്ല, എന്റെ ശ്രദ്ധ ഒന്ന് മാറിപ്പോയി. ആരേലും ഒന്ന് പറഞ്ഞു തരണേ അത് കാണാൻ മാത്രം റീ ടെലികാസ്റ്റിംഗ് കാണാൻ വയ്യ.