നിങ്ങളുടെ വീടാണ് ഇതുപോലെ പൊളിച്ച് മാറ്റിയതെങ്കിൽ നിങ്ങൾക്ക് ഇഷ്ടപ്പെടുമോ? കങ്കണയ്ക്ക് പിന്തുണ നൽകി അഹാന

ബോൽവുഡ് നടി കങ്കണയുടെ മുംബൈയിലെ ഓഫിസ് കെട്ടിടം  കഴിഞ്ഞ ദിവസം പൊളിച്ച് മാറ്റിയിരുന്നു, ഇപ്പോൾ ആ സംഭവത്തിൽ താരത്തിന് പൂർണ പിന്തുണ നൽകി നടി അഹാന എത്തിയിരിക്കുകയാണ്. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കൂടിയാണ് അഹാന…

ബോൽവുഡ് നടി കങ്കണയുടെ മുംബൈയിലെ ഓഫിസ് കെട്ടിടം  കഴിഞ്ഞ ദിവസം പൊളിച്ച് മാറ്റിയിരുന്നു, ഇപ്പോൾ ആ സംഭവത്തിൽ താരത്തിന് പൂർണ പിന്തുണ നൽകി നടി അഹാന എത്തിയിരിക്കുകയാണ്. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കൂടിയാണ് അഹാന പ്രതികരണം അറിയിച്ചത്.
കെട്ടിടം പൊളിച്ചുനീക്കുന്ന ഭാഗത്തേക്ക് കടക്കാന്‍ ശ്രമിക്കുന്ന മാധ്യമപ്രവര്‍ത്തകന്റെ ചിത്രം പങ്കുവെച്ചായിരുന്നു കുറിപ്പ്. ദൗര്‍ഭാഗ്യകരമായ ഈ അവസ്ഥയുണ്ടാകുന്നത് നിങ്ങള്‍ക്കാണെങ്കിലോ എന്ന് മാധ്യമങ്ങളെ വിമര്‍ശിച്ചുകൊണ്ട് താരം ചോദിച്ചു.

‘മീഡിയ…. ശാന്തരാവുക, കങ്കണയുടെ പൊളിച്ചുമാറ്റിയ കെട്ടിടത്തിനകത്ത് എന്താണെന്ന് നമ്മള്‍ കാണേണ്ടതില്ല. ഇത്തരത്തില്‍ ദൗര്‍ഭാഗ്യകരമായ ഒരു കാര്യം സംഭവിക്കുമ്ബോള്‍, അത് നിങ്ങളുടെ വീടായിരുന്നെങ്കിലോ എന്ന് ചിന്തിക്കൂ. അന്യായമായി നിങ്ങളുടെ വീടിന്റെ ഒരു ഭാഗം പൊളിക്കപ്പെടുമ്ബോള്‍ വീട്ടിലേക്ക് ആളുകള്‍ തള്ളിക്കയറുന്നത് നിങ്ങള്‍ക്ക് ഇഷ്മാപ്പെടുമോ?’.- അഹാന കുറിച്ചു.

കങ്കണ റണാവത്തും ശിവസേനയും തമ്മിലുള്ള തര്‍ക്കം രൂക്ഷമായതിന് പിന്നാലെയാണ് താരത്തിന്റെ ഓഫീസ് കെട്ടിടം പൊളിച്ചു നീക്കിയത്. നിര്‍മ്മാണം അനധികൃതമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു പൊളിച്ചു നീക്കാനുള്ള നടപടി മുംബൈ കോര്‍പറേഷന്‍ ആരംഭിച്ചത്. അതേസമയം, കങ്കണയുടെ ഓഫീസിനും വസതിക്കും പുറത്ത് ഇന്നും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സഹോദരി രംഗോലി ചന്ദേലും കങ്കണയും ഇപ്പോള്‍ മുംബൈയിലെ വസതിയിലാണുള്ളത്. ശിവസേനയുടെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ താരത്തിന് വൈ കാറ്റ​ഗറി സുരക്ഷഒരുക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിരുന്നു.