25 വര്‍ഷം മുമ്പത്തെ അമ്മയുടെ സല്‍വാറില്‍ അഹാന!!!

ആരാധകരേറെയുള്ള യുവനായികയാണ് നടി അഹാന കൃഷ്ണ. അഹാന മാത്രമല്ല കുടുംബം മുഴുവന്‍ താരങ്ങളാണ്. അമ്മയും അച്ഛനും അടക്കം എല്ലാവരും സോഷ്യലിടത്ത് സജീവമാണ്. അഹാന നായികയായി സിനിമയില്‍ ശ്രദ്ധേയയായി കഴിഞ്ഞു. നിലവില്‍ പുതിയ ചിത്രമായ ‘അടി’…

ആരാധകരേറെയുള്ള യുവനായികയാണ് നടി അഹാന കൃഷ്ണ. അഹാന മാത്രമല്ല കുടുംബം മുഴുവന്‍ താരങ്ങളാണ്. അമ്മയും അച്ഛനും അടക്കം എല്ലാവരും സോഷ്യലിടത്ത് സജീവമാണ്. അഹാന നായികയായി സിനിമയില്‍ ശ്രദ്ധേയയായി കഴിഞ്ഞു.

നിലവില്‍ പുതിയ ചിത്രമായ ‘അടി’ യുടെ പ്രമോഷന്‍ തിരക്കിലാണ് താരം.
അഭിമുഖങ്ങള്‍ക്കും മറ്റും അഹാന ധരിക്കുന്ന വസ്ത്രങ്ങളും ശ്രദ്ധേയമാകാറുണ്ട്.
ഇപ്പോഴിതാ താരം കഴിഞ്ഞ ദിവസം ധരിച്ച കറുത്ത നിറത്തിലുള്ള സല്‍വാറാണ് സോഷ്യലിടത്ത് വൈറലാകുന്നത്.

വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള അമ്മയുടെ ഡിസൈനര്‍ സല്‍വാറാണ് അഹാന ധരിച്ചിരിക്കുന്നത്. അമ്മയുടെ സല്‍വാര്‍ അണിഞ്ഞ്, അമ്മയുടെ ലുക്ക് റിക്രിയേറ്റ് ചെയ്തിരിക്കുകയാണ് താരം.

അമ്മ സിന്ധുവും ഇതേ ചുരിദാര്‍ ധരിച്ചുള്ള ചിത്രങ്ങളും അഹാന പങ്കുവച്ചിട്ടുണ്ട്.
ചിത്രങ്ങള്‍ പങ്കുവച്ച് ഹൃദ്യമായ കുറിപ്പും അഹാന കുറിച്ചിട്ടുണ്ട്. 25 വര്‍ഷം മുമ്പത്തെ സല്‍വാറാണ് അഹാന ധരിച്ചത്.

”അടിയുടെ പ്രമോഷന്റെ ഭാഗമായി ഒരു ദിവസം ഞാന്‍ അമ്മയുടെ പഴയ സല്‍വാര്‍ അണിഞ്ഞു. 25 വര്‍ഷത്തിലധികം പ്രായമായ സല്‍വാര്‍, രണ്ടു വയസ്സുള്ള എനിയ്ക്കൊപ്പം അതേ സല്‍വാര്‍ അണിഞ്ഞ് നില്‍ക്കുന്ന അമ്മയുടെ ചിത്രം ഞാന്‍ പങ്കുവച്ചിട്ടുണ്ട്. ഒരു പാക്കിസ്ഥാനി ടെയ്ലര്‍ ഒരുക്കിയ ഈ സല്‍വാര്‍ മസ്‌ക്കറ്റില്‍ നിന്നാണ് അമ്മ വാങ്ങിയത്. അദ്ദേഹം ഒരുക്കിയ ഈ സല്‍വാര്‍ ഇത്ര ദൂരം സഞ്ചരിക്കുമെന്ന് ടെയ്ലര്‍ കരുതി കാണില്ല” അഹാന കുറിച്ചു.തിട്ടുണ്ട്.