നൃത്തം ചെയ്യാൻ ആഗ്രഹമുണ്ടാക്കിയത് അവരാണെന്ന് അഹാന കൃഷ്ണ!

മലയാള സിനിമയിലെ യുവ നടി അഹാന കൃഷ്ണ തന്റെ അഭിനയ മികവുകൊണ്ട് വളരെയധികം ശ്രദ്ധേയയായ നടിയാണ്. സമൂഹമാധ്യമങ്ങളിൽ സജീവമായ അഹാന അഭിനയത്തിന് പുറമെ നൃത്തത്തിലും പാട്ടിലും സംവിധാനത്തിലുമൊക്കെ തന്റെ കഴിവ് തെളിയിച്ച താരമാണ്. പലപ്പോഴും…

മലയാള സിനിമയിലെ യുവ നടി അഹാന കൃഷ്ണ തന്റെ അഭിനയ മികവുകൊണ്ട് വളരെയധികം ശ്രദ്ധേയയായ നടിയാണ്. സമൂഹമാധ്യമങ്ങളിൽ സജീവമായ അഹാന അഭിനയത്തിന് പുറമെ നൃത്തത്തിലും പാട്ടിലും സംവിധാനത്തിലുമൊക്കെ തന്റെ കഴിവ് തെളിയിച്ച താരമാണ്. പലപ്പോഴും പാട്ടു പാടുന്നതും നൃത്തം ചെയ്യുന്ന വിഡിയോകളും നടി സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.


ഇപ്പോഴിതാ മനോഹരമായൊരു പഴയ ഹിന്ദി ഗാനത്തിന് ചുവടുവയ്ക്കുന്ന വിഡിയോ സോഷ്യൽ മീഡിയ വൈറലായി മാറുകയാണ്. വിഡിയോയ്ക്ക ഒപ്പം ഒരു കുറിപ്പും താരം പങ്കുവെച്ചിട്ടുണ്ട്. ഒരു ഗ്രാമഫോണിനും ഒരു പഴയ വീടിനുള്ളിലാണ് നൃത്തം ചെയ്യുന്നത്. സജ്നൻ ആണ് .നൃത്തസംവിധാനം ചെയ്തത്.ഞാൻ സ്‌കൂളിൽ ചെയ്ത മിക്കവാറും എല്ലാ നൃത്തങ്ങളുമെന്നെ പഠിപ്പിച്ചയാളാണ്. ആന്റിയുടെ ആ ചുവടുകൾ
എനിക്ക് നൃത്തം പ്രിയപ്പെട്ടതാകുകയും ഓരോ തവണ സ്റ്റേജിലേക്ക് ഓടാൻ ആഗ്രഹമുളവാക്കുകയും ചെയ്തു. സജ്ന ആന്റിയ്ക്ക് ഒരുപാട് നാളുകൾക്ക് ശേഷം എന്നെ നൃത്തം പഠിപ്പിക്കാൻ സാധിച്ചതിൽ സന്തോഷം തോന്നിയെന്നും ഹോം ബോയ് നിമിഷ് രവിയാണ് ആണ് ഈ വിഡിയോ പകർത്തിയതെന്നും അഹാന കുറിച്ചു.

ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന കൃഷ്ണ അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. അഹാന ഇപ്പോൾ മനു ജെയിംസ് സംവിധാനം ചെയ്യുന്ന നാൻസി റാണി എന്ന സിനിമയിൽ അഭിനയിക്കുകയാണ്. ചിത്രത്തിൽ അർജുൻ അശോകനാണ് നായകൻ. മമ്മൂട്ടിയുടെ ഫാൻ ഗേൾ ആയ നാൻസിയായി അഹാന എത്തുന്നു.