‘സിനിമ കണ്ട് കഴിഞ്ഞു കുറച്ചു നേരം ആലോചിച്ചു വിനീത് ശ്രീനിവാസന് എവിടെയാണ് പിഴച്ചത് എന്ന്’

വിനീത് ശ്രീനിവാസന്‍ രചനയും സംവിധാനവും നിര്‍വഹിച്ച വര്‍ഷങ്ങള്‍ക്ക് ശേഷം തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ധ്യാനും പ്രണവും പ്രധാന വേഷത്തിലെത്തിയ ചിത്രത്തില്‍ നിരവധി താരങ്ങള്‍ അഭിനയിക്കുന്നുണ്ട്. നിരവധി പേരാണ് ചിത്രത്തെ കുറിച്ച് പ്രതികരിച്ച്…

വിനീത് ശ്രീനിവാസന്‍ രചനയും സംവിധാനവും നിര്‍വഹിച്ച വര്‍ഷങ്ങള്‍ക്ക് ശേഷം തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ധ്യാനും പ്രണവും പ്രധാന വേഷത്തിലെത്തിയ ചിത്രത്തില്‍ നിരവധി താരങ്ങള്‍ അഭിനയിക്കുന്നുണ്ട്. നിരവധി പേരാണ് ചിത്രത്തെ കുറിച്ച് പ്രതികരിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘സിനിമ കണ്ട് കഴിഞ്ഞു കുറച്ചു നേരം ആലോചിച്ചു വിനീത് ശ്രീനിവാസന് എവിടെയാണ് പിഴച്ചത് എന്നാണ് അജയ് പള്ളിക്കരയുടെ കുറിപ്പില്‍ പറയുന്നത്.

കുറിപ്പ് വായിക്കാം

ഹൃദയം പോലെ അത്രമേൽ ഹൃദയത്തിൽ പതിയാതെ പോയ വർഷങ്ങൾക്ക് ശേഷം
തിയേറ്ററിൽ റിലീസ് ചെയ്ത മലയാള സിനിമ.
സംവിധാനം Vineeth Sreenivasan,
Pranav Mohanlal,Dhyan Sreenivasan,Basil Joseph
മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു
സിനിമ കണ്ട് കഴിഞ്ഞു കുറച്ചു നേരം ആലോചിച്ചു വിനീത് ശ്രീനിവാസന് എവിടെയാണ് പിഴച്ചത് എന്ന്. കാരണം അങ്ങനെ വരാൻ ഒട്ടും വഴിയില്ലാത്ത ഒരു സംവിധായകൻ തന്നെയാണ് അദ്ദേഹം.
ഒരു തവണ കാണാവുന്ന സിനിമയയാണ് എനിക്ക് അനുഭവപ്പെട്ടത്.
അതിനപ്പുറത്തേക്ക് സിനിമയെ ഒരു നല്ല സിനിമയാക്കി മാറ്റാൻ കഴിയുമായിരുന്നു.
പോസിറ്റീവ് തോന്നിയ കാര്യങ്ങൾ മ്യൂസിക്. അതാണ് സിനിമക്ക് ആദ്യം മുതൽ അവസാനം വരെ ഒരു ജീവൻ നിലനിർത്തിയത്. പല സീനുകളിലും ഒരു empact ഉണ്ടാക്കിയെടുക്കാൻ അതിന് കഴിഞ്ഞിട്ടുണ്ട്. പാട്ടുകൾ ആയാലും background ആയാലും നന്നായിരുന്നു.
പല സീനുകളും background മ്യൂസിക്കും, സ്‌ക്രീനിൽ ഇവരെ കാണുമ്പോൾ നന്നായിരുന്നു.
മറ്റൊന്ന് casting ആണ്. എല്ലാവരെയും ഉൾപ്പെടുത്താനും, ഓരോ കഥാപാത്രത്തിനും അനുയോജ്യമായവരെ തന്നെ cast ചെയ്യാനും കഴിഞ്ഞു.
ക്യാമറയും,ആ set ഇട്ടതും, കാലഘട്ടങ്ങൾ കാണിച്ചതും നന്നായിരുന്നു,
പ്രകടനങ്ങളിലേക്ക് വന്നാൽ ധ്യാനിന്റ എടുത്ത് പറയാം.മാറി വരുന്ന കാലഘട്ടത്തെ അനായാസം ചെയ്ത് വെച്ചിട്ടുണ്ട്, ബാക്കി ഉള്ളവരും തന്നാൽ കഴിയുന്ന വിധം തന്നെ ചെയ്തു.
കോമഡികൾ എല്ലാം എനിക്ക് വർക്ക്‌ out ആയിരുന്നു. പ്രത്യേകിച്ച് ധ്യാനിന്റ ഓരോ ചെറിയ ഡയലോഗ് പോലും ചിരിക്കാനുള്ള വക തരുന്നുണ്ട്.
Basilum, shan rahman ഒക്കെ നന്നായിരുന്നു.
നെഗറ്റീവ് ആയി തോന്നിയത് കഥയും,തിരക്കഥയുമാണ്. ഒന്നും കൂടി മെച്ചപ്പെടുത്താമായിരുന്നു, അല്ലെങ്കിൽ ഇമോഷണൽ ഒന്നും കൂടി ആഴത്തിൽ connect ചെയ്യിപ്പിക്കാമായിരുന്നു എന്ന് തോന്നി.
ധ്യാൻ, പ്രണവ് കോമ്പിനേഷൻ നന്നായിരുന്നുവെങ്കിലും തുടർച്ചയായ രംഗങ്ങൾ അതിനെ മടുപ്പിക്കുന്നുമുണ്ട്,
പ്രണവിന്റെ പ്രണയ രംഗങ്ങളും,വയസ്സ് ആയി വരുന്നതിന് ശേഷമുള്ള ഡയലോഗ് ഡെലിവറിയും, കാഴ്ച്ചകളും നന്നായി തോന്നിയില്ല. കല്യാണിയും അത്ര മികച്ചതായില്ല.
അജു അവതരിപ്പിച്ച കഥാപാത്രം നന്നായിരുന്നു വെങ്കിലും രണ്ടാമത് വീണ്ടും വന്നത് കണ്ടപ്പോൾ അത്ര രസം തോന്നിയില്ല.
Neeraj ന്റെ കഥാപാത്രവും ഇഷ്ടപ്പെട്ടില്ല.
പല കഥാപാത്രങ്ങൾ തുടർച്ചയായി വരുമ്പോൾ ഉണ്ടാകുന്ന ആകാംഷ അതിനെ എങ്ങനെ ഉപയോഗിക്കുന്നു, എങ്ങനെ ഉപയോഗിച്ചു എന്ന് ചോദിച്ചാൽ ഇതിലും നന്നായി ഉപയോഗിക്കാമായിരുന്നു, കാഴ്ച്ച വെക്കാമായിരുന്നു.
ഒന്ന് ഉറപ്പിച്ചു പറയാം നിവിൻ അവതരിപ്പിച്ച കഥാപാത്രം അത്‌ നിവിനെ കൊണ്ടേ പറ്റു കാരണം അദ്ദേഹത്തിന്റെ ജീവിതത്തിൽ ഊന്നിയ കഥാപാത്രവും, ഡയലോഗ് തന്നെയാണ് സിനിമയിൽ ഉപയോഗിച്ചിട്ടുള്ളതും. എന്നാൽ കുറച്ചു രംഗങ്ങൾ മാത്രമേ നന്നായി തോന്നിയുള്ളൂ പിന്നീട് അങ്ങോട്ട് ബോർ ആയി.
ചെറുതായി lag അനുഭവപ്പെടുന്നുണ്ട് പല സ്ഥലങ്ങളിലും,
ഒരു സിനിമ എടുക്കുന്നതിന്റെ കഷ്ടപ്പാടും, അനുഭവങ്ങളും സിനിമ കാഴ്ച്ച വെക്കുമ്പോൾ മലയാള സിനിമക്ക് അടയാളപ്പെടുത്താൻ മാത്രമുള്ള സിനിമയായി തോന്നിയില്ല.
NB: ഒരു സിനിമയെ സമീപിക്കുമ്പോൾ ഞാൻ സമീപിക്കുന്ന രീതി ഒന്ന് നല്ല സിനിമ, രണ്ട് ഒരു തവണ കാണാവുന്ന സിനിമ ( പല സിനിമകളും ഒരു തവണ കാണാൻ പറ്റാത്ത സിനിമകളും ഇറങ്ങുന്നുണ്ട്.), മൂന്ന് മോശം സിനിമ.
ഈ സിനിമ കണ്ടിട്ടില്ലെങ്കിൽ കണ്ടിട്ട് അഭിപ്രായം പറയുക. കണ്ടവർ നിങ്ങളുടെ റിവ്യൂ ചുവടെ ചേർക്കുക.
സ്നേഹപൂർവ്വം
അജയ് പള്ളിക്കര