എന്റെ ശാരീരിക ബുദ്ധിമുട്ടുകൾ കാരണം മാറ്റിവെച്ച സിനിമ!  ചിത്രത്തിൽ നായകന്റെ പേര് കേട്ടപ്പോൾ ആകെ ധർമ്മസങ്കടത്തിലായി, സലിം കുമാർ 

മലയാളത്തിലെ ഹാസ്യ നടന്മാരിൽ പ്രധാനിയാണ് നടൻ സലിം കുമാർ, ഇപ്പോൾ നടൻ തന്റെ ആരോഗ്യകരമായ പ്രശ്‌നങ്ങൾ കാരണം സിനിമയിൽ നിന്നും മാറിനിൽകുകയാണ്, ഇപ്പോൾ തനിക്ക് ഈ അടുത്തിടയിൽ നഷ്ട്ടപെട്ട സിനിമയെ കുറിച്ച് തുറന്നു പറയുകയാണ്…

മലയാളത്തിലെ ഹാസ്യ നടന്മാരിൽ പ്രധാനിയാണ് നടൻ സലിം കുമാർ, ഇപ്പോൾ നടൻ തന്റെ ആരോഗ്യകരമായ പ്രശ്‌നങ്ങൾ കാരണം സിനിമയിൽ നിന്നും മാറിനിൽകുകയാണ്, ഇപ്പോൾ തനിക്ക് ഈ അടുത്തിടയിൽ നഷ്ട്ടപെട്ട സിനിമയെ കുറിച്ച് തുറന്നു പറയുകയാണ് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ. തന്റെ നാലര ദിവസത്തെ ഡേറ്റ് കിട്ടുമോ എന്ന് ചോദിച്ചു സിനിമയിൽ നിന്നും ഒരാൾ വിളിച്ചു. എന്നാൽ എന്റെ ചില ഹെൽത് ഇഷ്യൂസ് വെച്ച് പറ്റില്ലെന്ന് പറഞ്ഞു

ശരിക്കും എനിക്ക് സിനിമ മിസ് ചെയ്യുന്നത് ഇഷ്ട്ടമല്ല എന്നിട്ടും ചില ആരോഗ്യ പ്രശ്നം കാരണമാണ് തനിക്ക് സാധിക്കില്ല എന്ന് പറഞ്ഞത്, എന്നാൽ എന്റെ ആഗ്രഹം കൊണ്ട് ഞാൻ അയാളോട് ചോദിച്ചു ചിത്രത്തിലെ നായകൻ ആരാണെന്ന് അപ്പോൾ ആയാൾ പറഞ്ഞു തമിഴകത്തെ സൂപ്പർസ്റ്റാർ രജനി കാന്ത് ആണെന്ന്, എനിക്ക് നല്ല വിഷമം ഉണ്ടായി കാരണം ഞാൻ ഒരുപാട് ആഗ്രഹിച്ച കാര്യമായിരുന്നു അദ്ദേഹത്തിന്റെ കൂടെ ഒരു സിനിമ ചെയ്യണമെന്ന് സലിം കുമാർ പറഞ്ഞു

എനിക്ക് നാലര ദിവസം കൊടുക്കാൻ കഴിയാത്ത സിറ്റുവേഷൻ കാരണം ഞാൻ നടൻ ആരാണെന്നു പോലും ചോദിക്കാതെ നോ പറഞ്ഞു,ഇത് ശരിക്കും എന്നെ ധർമ്മസങ്കടത്തിലാക്കി. കാലിന്റെ മുട്ട് എനിക്ക് തീരെ വയ്യ, പലരും എന്നെ സിനിമയിലേക്ക് ക്ഷണിക്കുന്നുണ്ട് എന്നാൽ ശാരീരിക ബുദ്ധിമുട്ടു കാരണമാണ് ഏറ്റെടുക്കാത്തത്