വിനീത് ഭക്ഷണം പങ്കിട്ട് നല്‍കി! ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമെന്ന് കല്ല്യാണി

മലയാളത്തിലെ യുവനായികമാരില്‍ ഏറെ ആരാധകരുള്ള താരമാണ് കല്യാണി പ്രിയദര്‍ശന്‍. താരപുത്രിയായി സിനിമാലോകത്ത് അരങ്ങേറ്റം കുറിച്ചെങ്കിലും തന്റെ സ്വതസിദ്ധമായ കഴിവ് കൊണ്ട് തന്നെ സിനിമാലോകത്ത് തന്റേതായ ഇടം കണ്ടെത്താന്‍ കല്ല്യാണിയ്ക്കായി. മലയാളത്തിലും തമിഴകത്തും നിറ സാന്നിധ്യമാണ്…

മലയാളത്തിലെ യുവനായികമാരില്‍ ഏറെ ആരാധകരുള്ള താരമാണ് കല്യാണി പ്രിയദര്‍ശന്‍. താരപുത്രിയായി സിനിമാലോകത്ത് അരങ്ങേറ്റം കുറിച്ചെങ്കിലും തന്റെ സ്വതസിദ്ധമായ കഴിവ് കൊണ്ട് തന്നെ സിനിമാലോകത്ത് തന്റേതായ ഇടം കണ്ടെത്താന്‍ കല്ല്യാണിയ്ക്കായി. മലയാളത്തിലും തമിഴകത്തും നിറ സാന്നിധ്യമാണ് കല്ല്യാണി.

വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയായാണ് കല്യാണി മലയാള സിനിമാലോകത്ത് അരങ്ങേറ്റം കുറിച്ചത്. മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ഹൃദയം, ബ്രോ ഡാഡി, തല്ലുമാല, ശേഷം മൈക്കില്‍ ഫാത്തിമ തുടങ്ങി ആന്റണിയില്‍ വരെ കൈയ്യടി നേടിയിരിക്കുകയാണ് കല്ല്യാണി. ചെയ്ത വേഷങ്ങളെല്ലാം ആരാധകലോകം ഹൃദയത്തോട് ചേര്‍ത്തതാണ്.

മലയാളത്തില്‍ കല്യാണിയുടെ മികച്ച ചിത്രമായിരുന്നു ഹൃദയം. പ്രണവ് മോഹന്‍ലാലും കല്ല്യാണിയും പ്രധാന വേഷത്തിലെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം ഒരുക്കിയത് വിനീത് ശ്രീനിവാസനായിരുന്നു. മൂവരും തമ്മില്‍ നല്ല ആത്മ ബന്ധവുമുണ്ട്. ഇപ്പോഴിതാ കല്ല്യാണി പങ്കിട്ട വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. വിനീതിനൊപ്പമുള്ള രസകരമായി വീഡിയോയാണ് താരം പങ്കുവച്ചത്.

വിനീതിനൊപ്പം ഭക്ഷണം കഴിക്കാനായി പോയപ്പോള്‍ തന്റെ ഭക്ഷണത്തില്‍ നിന്നും കുറച്ച് എടുത്ത് കല്യാണിക്ക് നല്‍കുന്ന വിനീതാണ് വീഡിയോയില്‍. വീഡിയോ സ്‌പെഷ്യലാകുന്നത് മറ്റൊരു കാര്യം കൊണ്ടാണ്, പൊതുവേ ഭക്ഷണപ്രിയനായ വിനീത് തന്റെ ഭക്ഷണം ആര്‍ക്കും പങ്കിടാറില്ല.

തന്റെ ഭക്ഷണം മറ്റൊള്‍ക്ക് വീതിച്ച് കൊടുക്കാന്‍ ഒട്ടും താല്‍പര്യമില്ലാത്ത് വിനീത് തനിക്ക് ഭക്ഷണം നല്‍കിയ സന്തോഷമാണ് കല്ല്യാണ് പങ്കിട്ടിരിക്കുന്നത്. ആ ഭക്ഷണം രുചിച്ച് നോക്കാന്‍ ലഭിച്ചത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണെന്ന് പറഞ്ഞാണ് കല്ല്യാണി വീഡിയോ പങ്കുവച്ചത്. വിനീതിനെ നേരിട്ട് അറിയുന്നവര്‍ ഇത് ഫോട്ടോഷോപ്പാണെന്നൊക്കെ പറയും, അങ്ങനെ സംശയിക്കുന്നവര്‍ക്ക് മുന്നില്‍ ഹാജരാക്കാന്‍ രണ്ട് സാക്ഷികളുണ്ടെന്നും കല്യാണി പറയുന്നു.