22 വർഷങ്ങൾക്ക് ശേഷം ആ പതിവ് തെറ്റി, തമിഴ് ലോകത്ത് തല അജിത്തിന്റെ ചിത്രത്തിന്റെ പേരാണ് ചർച്ച

തുനിവിന് ശേഷമുള്ള തല അജിത്തിന്റെ സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. താരത്തിന്റെ 63-ാമത്തെ ചിത്രം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഗുഡ് ബാഡ് അഗ്ലി എന്നാണ് ചിത്രത്തിന്റെ പേര്. മാർക്ക് ആൻറണി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ആദിക് രവിചന്ദ്രനാണ്…

തുനിവിന് ശേഷമുള്ള തല അജിത്തിന്റെ സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. താരത്തിന്റെ 63-ാമത്തെ ചിത്രം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഗുഡ് ബാഡ് അഗ്ലി എന്നാണ് ചിത്രത്തിന്റെ പേര്. മാർക്ക് ആൻറണി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ആദിക് രവിചന്ദ്രനാണ് ചിത്രത്തിൻറെ സംവിധാനം.

പുഷ്പ അടക്കം തെലുങ്കിലെ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ മൈത്രി മൂവി മേക്കേർസാണ് നിർമ്മാണം. ഇവരുടെ ആദ്യ തമിഴ് ചിത്രം എന്ന പ്രത്യേകതയുമുണ്ട്. എന്നാൽ, ചിത്രത്തിന്റെ പേരാണ് ഇപ്പോൾ തമിഴ് ലോകത്ത് ചർച്ച. 22 കൊല്ലത്തിന് ശേഷമാണ് ഒരു അജിത്ത് ചിത്രത്തിന് ഇംഗ്ലീഷ് ടൈറ്റിൽ വരുന്നത്. അതാണ് പേര് ഇത്രയും ചർച്ചയാകാനുള്ള കാരണം.

2002 ൽ ഇറങ്ങിയ അജിത്തിൻറെ രണ്ട് ചിത്രങ്ങൾക്ക് ഇംഗ്ലീഷ് പേരായിരുന്നു. റെഡും വില്ലനും ആയിരുന്നു ആ ചിത്രങ്ങൾ. അതിന് ശേഷം അജിത്തിൻറെ ചിത്രങ്ങൾ എല്ലാം തന്നെ തമിഴ് പേരിലാണ് എത്തിയിട്ടുള്ളത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന് സം​ഗീതം ഒരുക്കുന്നത്. പത്ത് വർഷങ്ങൾക്ക് ശേഷമാണ് ഒരു അജിത്ത് ചിത്രത്തിന് അദ്ദേഹം എത്തുന്നത് എന്നുള്ളതും പ്രത്യേകതയാണ്.