സിനിമയുടെ തിരക്കഥ കേൾക്കുവാൻ വേണ്ടി കാത്തിരുന്ന അജിത്ത് കേട്ടത് സച്ചിയുടെ മരണവാർത്ത !! അജിത്തിന്റെ നടക്കാതെ പോയ സ്വപ്നം - മലയാളം ന്യൂസ് പോർട്ടൽ
Film News

സിനിമയുടെ തിരക്കഥ കേൾക്കുവാൻ വേണ്ടി കാത്തിരുന്ന അജിത്ത് കേട്ടത് സച്ചിയുടെ മരണവാർത്ത !! അജിത്തിന്റെ നടക്കാതെ പോയ സ്വപ്നം

സംവിധായകൻ സച്ചിയുടെ മരണം സിനിമ ലോകത്തിനു നികത്താൻ പറ്റാത്ത ഒരു നഷ്ടമാണ്, ഇനിയും ഒരുപാട് സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നമുക്ക് സമ്മാനിക്കാനിരിക്കെയാണ് അദ്ദേഹം യാത്ര ആയത്. സിനിമകളെ ഒരുപാട് സ്നേഹിച്ച ഒരു വ്യക്തി ആയിരുന്നു സച്ചി, അദ്ദേഹത്തിന്റെ മനസ്സ് മുഴുവൻ സിനിമ ആയിരുന്നു. ഒരുപാട് സിനിമകൾ ചെയ്യുവാൻ തീരുമാനിച്ചിരുന്നു, അതിൽ ഒരെണ്ണം നടൻ അജിത്തിനെ വെച്ചായിരുന്നു.

Sachy_director

സച്ചിയുടെ അയ്യപ്പനും കോശിയും എന്ന സിനിമ കണ്ട് ഇഷ്ടപ്പെട്ട അജിത്ത് ആശംസ അറിയിക്കാനായി സംവിധായകനെ വിളിച്ചിരുന്നു. ഭാവിയില്‍ സച്ചിയുടെ ഒരു സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നും അജിത്തു പറഞ്ഞു. വൈകാതെ തന്നെ അജിത്തിന് വേണ്ടി സച്ചി ഒരു തിരക്കഥ തയ്യാറാക്കി. അജിത്തുമായി ആ സിനിമ ചര്‍ച്ച ചെയ്യാന്‍ പോവാനിരിക്കെയാണ് കൊറോണ വൈറസും ലോക്ക് ഡൗണും വന്നത്. എല്ലാം ഒന്ന് നേരെ ആയതിനു ശേഷം അടുത്ത മാസം ഞാൻ വരും എന്ന് അജിത്തിന് സച്ചി ഉറപ്പ് നൽകി.

Sachy_director

അങ്ങനെ ഒരു സിനിമ സംഭവിച്ചിരുന്നെങ്കില്‍ തമിഴ് – മലയാളം സിനിമാ ലോകത്തിന് അതൊരു മികച്ച നേട്ടമായിരിക്കും എന്ന് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നു.എല്ലാ സ്വപ്‌നങ്ങളും പാതി വഴിയില്‍ ഉപേക്ഷിച്ച്‌ ഒരു ഹൃദയാഘാതത്തിന്റെ പേര് പറഞ്ഞ് ജൂണ്‍ 18 ന് സച്ചി ലോകത്തോട് വിടവാങ്ങി. സച്ചിയുടെ വിട വാങ്ങൽ സിനിമ ലോകത്തിനു വലിയൊരു നഷ്ടം തന്നെയാണ്.

Trending

To Top
Don`t copy text!