അമ്പലങ്ങളിലും പള്ളികളിലും എല്ലാം നേര്‍ച്ച ഇട്ടു!! മണ്ണാറശാലയില്‍ ഉരുളി കമിഴ്ത്തി കിട്ടിയ നിധിയാണ്!!

മിനിസ്‌ക്രീനിലെ ഏറെ ആരാധകരുണ്ടായിരുന്ന ജനപ്രിയ സീരിയലായിരുന്നു ഉപ്പും മുളകും. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ പ്രിയപ്പെട്ട ഷോയായിരുന്നു ഉപ്പുംമുളകും. അച്ഛനും അമ്മയും അഞ്ചു മക്കളും അടങ്ങുന്ന ഉപ്പും മുളകും ഫാമിലിയെ അത്രയ്ക്ക് ഇഷ്ടമാണ് പ്രേക്ഷകര്‍ക്ക്.…

മിനിസ്‌ക്രീനിലെ ഏറെ ആരാധകരുണ്ടായിരുന്ന ജനപ്രിയ സീരിയലായിരുന്നു ഉപ്പും മുളകും. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ പ്രിയപ്പെട്ട ഷോയായിരുന്നു ഉപ്പുംമുളകും. അച്ഛനും അമ്മയും അഞ്ചു മക്കളും അടങ്ങുന്ന ഉപ്പും മുളകും ഫാമിലിയെ അത്രയ്ക്ക് ഇഷ്ടമാണ് പ്രേക്ഷകര്‍ക്ക്. ഓരോ കഥാപാത്രവും സ്വന്തം വീട്ടിലെ അംഗമായിരുന്നു.

ഉപ്പും മുളകിലെ കേശു ആയി എത്തിയത് അല്‍സാബിത്ത് ആണ്. കുഞ്ഞുനാളിലെ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വന്നയാളാണ് അല്‍സാബിത്ത്. താരത്തിനെ കുറിച്ച് ഉമ്മ ബീന ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.

തന്റെ വിവാഹം കഴിഞ്ഞതുമുതല്‍ ജീവിതത്തില്‍ കടം വില്ലനായി എത്തി. അതോടെ ഭര്‍ത്താവ് അകല്‍ച്ച കാണിച്ചുതുടങ്ങി. മകന് അഞ്ചു വയസുള്ളപ്പോള്‍ ഉപ്പ തങ്ങളെ ഉപേക്ഷിച്ചു പോയി. പിന്നീട് തിരികെ വന്നില്ലെന്ന് ബീന പറയുന്നു,

കുഞ്ഞുമായി ഉണ്ണാതെ ഉറങ്ങാതെ എത്രയോ രാത്രികള്‍ കഴിച്ചു കൂട്ടി. അതിനിടയില്‍ വീട് ജപ്തി ചെയ്തു. ഏകദേശം ഒരു 12 ലക്ഷത്തോളം രൂപ കടം ഉണ്ടായിരുന്നു. കടക്കാര്‍ വല്ലാതെ ബുദ്ധിമുട്ടിച്ചിരുന്നു. അങ്ങനെ തങ്ങള്‍ ജീവിക്കാനായി ആന്ധ്രയിലേക്ക് പോയി.

അവനെ അവിടെ ഒരു സ്‌കൂളില്‍ ചേര്‍ത്തു. ഞാനും അവിടെ അധ്യാപക ജോലി നോക്കി. പക്ഷേ അവിടെയും വിധി പരീക്ഷിച്ചു. അവിടുത്തെ കാലാവസ്ഥയും ഭക്ഷണവും പിടിക്കാതെ മോന് എപ്പോഴും അസുഖം വരാന്‍ തുടങ്ങി. അങ്ങനെ ആറുമാസമേ അവിടെ നിന്നുള്ളൂ. പിന്നീട് തിരികെ വന്നു.

നാട്ടില്‍ മെഡിക്കല്‍ ഷോപ്പില്‍ തുച്ഛമായ ദിവസക്കൂലിക്കു ജോലിക്കു കയറി. അതിനിടെ പോസ്റ്റോഫീസില്‍ ടെസ്റ്റ് എഴുതി അവിടെ ജോലി കിട്ടി ആ സമയത്താണ് അല്‍സാബിത്ത് ചില ടിവി പരിപാടികളില്‍ പങ്കെടുക്കാന്‍ തുടങ്ങിയിരുന്നു. കുട്ടിപ്പട്ടാളം, കുട്ടിക്കലവറ തുടങ്ങിയ പരിപാടികളായിരുന്നു ചെയ്തത്. അങ്ങനെയാണ് ഉപ്പും മുളകും എന്ന പരിപാടിയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത്.

എല്ലാ കുട്ടികളേയും പോലെ ഒന്നുമറിയാതെ കളിചിരികളോടെ സന്തോഷിക്കേണ്ട പ്രായത്തില്‍ അവന്‍ കടം തീര്‍ക്കാനായി കഷ്ടപ്പെടുകയായിരുന്നു. ഉപേക്ഷിച്ചു പോയ ഉപ്പ പിന്നീട് തിരിഞ്ഞു നോക്കിയിട്ടില്ല. ഇപ്പോഴും ഇങ്ങനെ ഒരു മകനുണ്ടെന്ന് പോലും അയാള്‍ ചിന്തിക്കുന്നുണ്ടാകില്ല.

എങ്കിലും തനിക്ക് അയാളോട് ദേഷ്യമില്ലെന്ന് ബീന പറയുന്നു. താരണ് തനിക്ക് നല്ല ഒരു മകനെ തന്നല്ലോ എന്ന് ബീന പറയുന്നു. താന്‍ അന്തസോടെ നന്നായി കഷ്ടപ്പെട്ട് അവനെ വളര്‍ത്തി വലുതാക്കി.

കുഞ്ഞ് പ്രായത്തിലെ തന്നെ എല്ലാ കടവും അവന്‍ തന്നെ വീട്ടി. എല്ലാം ഈശ്വരന്റെ അനുഗ്രഹമാണ്. അവന്‍ ആദ്യമായി അഭിനയിച്ചത് ഒരു അയ്യപ്പന്റെ ആല്‍ബത്തിലായിരുന്നു. ആ ഭഗവാന്റെ അനുഗ്രഹവും അവന് കിട്ടിയിട്ടുണ്ടാകും.

മാത്രമല്ല വിവാഹ ശേഷം അമ്പലങ്ങളിലും പള്ളികളിലും എല്ലാം നേര്‍ച്ച ഇട്ടു കിട്ടിയ നിധിയാണ് അല്‍സാബിത്ത് എന്നും ഉമ്മ പറയുന്നു. മണ്ണാറശാലയില്‍ അവന് വേണ്ടി
ഉരുളി കമഴ്ത്തിയിട്ടുണ്ടെ ബീന പങ്കുവച്ചു.