സ്‌കൂള്‍ കലോത്സവത്തിലെ നാടകങ്ങളിലെ കുട്ടികളുടെ പ്രകടനം കണ്ടപ്പോള്‍ അഭിനയം നിര്‍ത്താന്‍ തോന്നി!! അലന്‍സിയര്‍

മലയാളത്തിലെ ശ്രദ്ധേയനായ താരമാണ് നടന്‍ അലന്‍സിയര്‍. സാമൂഹിക വിഷങ്ങളിലെ താരത്തിന്റെ പല പരാമര്‍ശങ്ങളും വിവാദമായിരുന്നു. സിനിമാ അഭിനയവും നാടകവും നിര്‍ത്തിയാലോ എന്ന് പോലും ചിന്തിച്ചെന്ന് നടന്‍ അലന്‍സിയര്‍ പറയുന്നു. ഇത്തവണ കൊല്ലത്ത് നടന്ന സ്‌കൂള്‍…

മലയാളത്തിലെ ശ്രദ്ധേയനായ താരമാണ് നടന്‍ അലന്‍സിയര്‍. സാമൂഹിക വിഷങ്ങളിലെ താരത്തിന്റെ പല പരാമര്‍ശങ്ങളും വിവാദമായിരുന്നു. സിനിമാ അഭിനയവും നാടകവും നിര്‍ത്തിയാലോ എന്ന് പോലും ചിന്തിച്ചെന്ന് നടന്‍ അലന്‍സിയര്‍ പറയുന്നു. ഇത്തവണ കൊല്ലത്ത് നടന്ന സ്‌കൂള്‍ കലോത്സവത്തില്‍ അരങ്ങേറിയ നാടകങ്ങളിലെ കുട്ടികളുടെ പ്രകടനം കണ്ടിട്ട് അഭിനയം നിര്‍ത്താന്‍ ആലോചിച്ചെന്ന് താരം പറയുന്നു.

‘മായാവനം’ എന്ന പുതിയ സിനിമയുടെ പ്രമോഷന്റെ ചടങ്ങിലാണ് അലന്‍സിയര്‍ സംസാരിച്ചത്. പുതിയ കുട്ടികളോടൊപ്പം അഭിനയിക്കുമ്പോള്‍ അവരുടെ ഓരോ ഭാവചലനങ്ങളും സൂക്ഷമമായി നിരീക്ഷിക്കാറുണ്ട്. പുതിയ കാലത്തെ ഞാനവരുടെ കണ്ണിലൂടെയാണ് വ്യാഖ്യാനിക്കുന്നത്. പുതിയ കുട്ടികളുടെ ചലനം, നോട്ടം, അവരുടെ വൈകാരികത ഇതൊക്കെ പഴയ കാലത്തെയല്ല അനുസ്മരിപ്പിക്കുന്നത്. പുതുകാലത്തിന്റെ വൈകാരികത നമുക്കറിയില്ലെന്നും താരം പറഞ്ഞു.

എനിക്ക് രണ്ട് ആണ്‍മക്കളാണ്. ആ രണ്ട് മക്കളുടെയും കാലത്തല്ല ഞാന്‍ ജീവിക്കുന്നതെന്ന് എനിക്ക് അറിയാം. ഞാന്‍ പഴയകാലത്ത് ജീവിക്കുന്ന മനുഷ്യനാണ്. കുട്ടികള്‍ അനുഭവിക്കുന്ന വ്യഥയല്ല ഞാന്‍ അനുഭവിച്ചുവന്നത്. അതാണ് പുതുതലമുറ അവരുടെ ശരീര പ്രകടനത്തിലൂടെയും അഭിനയ ശൈലിയിലൂടെയും പ്രകടിപ്പിക്കുന്നത്.

അതാണ് കൊല്ലം സ്‌കൂള്‍ കലോത്സവത്തിലെ നാടകങ്ങളില്‍ താന്‍ കണ്ടത്. അവരുടെ അഭിനയം കണ്ടിട്ട് സിനിമാ അഭിനയവും നാടകവും നിര്‍ത്തിയാലോ എന്നുപോലും വിചാരിച്ചുപോയി. എല്ലാ താരങ്ങളും അപ്‌ഡേറ്റ് ചെയ്യാനുണ്ട്. പുതു സൃഷ്ടികള്‍ വരണം. അങ്ങനെയാണ് കാലത്തിന്റെ വളര്‍ച്ച. ഓരോ രാവിലും പുലരിയിലും ഉറക്കത്തിലും യാത്രയിലും താന്‍ പഠിച്ചു കൊണ്ടിരിക്കുകയാണെന്നും അലന്‍സിയര്‍ പറയുന്നു