മിനിറ്റുകള്‍ക്ക് കോടികള്‍ പ്രതിഫലം വാങ്ങുന്ന നടി!!

ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നടിമാരില്‍ ഒരാളാണ് ആലിയ ഭട്ട്. വെള്ളിത്തിരയില്‍ ഈ താരസുന്ദരിയുടെ വളര്‍ച്ച വളരെ പെട്ടെന്ന് ആയിരുന്നു. ബോളിവുഡിലെ തന്നെ മുന്‍നിര നായകന്മാരില്‍ ഒരാളായ രണ്‍ബീര്‍ കപൂറുമായി പ്രണയത്തിലായ താരത്തിന്റെ വിവാഹം ഉടനെ…

ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നടിമാരില്‍ ഒരാളാണ് ആലിയ ഭട്ട്. വെള്ളിത്തിരയില്‍ ഈ താരസുന്ദരിയുടെ വളര്‍ച്ച വളരെ പെട്ടെന്ന് ആയിരുന്നു. ബോളിവുഡിലെ തന്നെ മുന്‍നിര നായകന്മാരില്‍ ഒരാളായ രണ്‍ബീര്‍ കപൂറുമായി പ്രണയത്തിലായ താരത്തിന്റെ വിവാഹം ഉടനെ തന്നെ ഉണ്ടാവും എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നതിന് ഇടയ്ക്കാണ്.

താരം തെലുങ്ക് സിനിമാലോകത്തേക്ക് കൂടി ചുവടുവെക്കാന്‍ തയ്യാറെടുക്കുന്നു എന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നത്. ഇന്ത്യന്‍ സിനിമാ മേഖലയെ തന്നെ ഇളക്കി മറിച്ച ബാഹുബലി എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ സംവിധായകന്‍ രാജമൗലിയുടെ സിനിമയിലാണ് ആലിയ എത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ താരം തെലുങ്കിലേക്ക് വരുന്നു എന്ന വാര്‍ത്തകളേക്കാള്‍ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത് താരം സിനിമയ്ക്ക് വാങ്ങിയ പ്രതിഫലം കേട്ടാണ്. പുതിയ ചിത്രത്തില്‍ മിനിറ്റുകള്‍ മാത്രം പ്രത്യക്ഷപ്പെടുന്ന കഥാപാത്രത്തിന് കോടികളാണത്രെ ആലിയ വാങ്ങിയിരിക്കുന്നത്. കുറച്ച് സീനില്‍ മാത്രം ഉള്ളത് കൊണ്ടാണ് വലിയ തുക ആവശ്യപ്പെട്ടത് എന്നും പറയപ്പെടുന്നു. ചിത്രീകരണം പൂര്‍ത്തിയാക്കിയ പുതിയ രാജമൗലി ചിത്രം ആര്‍ ആര്‍ ആര്‍ ജനുവരി ഏഴിന് റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്.

മാത്രമല്ല സിനിമ ഒരു ആഗോള റിലീസിനാണ് ഒരുങ്ങുന്നത്. ഈ സിനിമയിലാണ് കേവലം 15 മിനുട്ടില അഭിനയത്തിന് അഞ്ച് കോടിയോളം രൂപ ആലിയ പ്രതിഫലം വാങ്ങിയിരിക്കുന്നത്. ആകെ 10 ദിവസങ്ങള്‍ മാത്രമേ താരത്തിന് ഷൂട്ടിംഗിനായി ഷെഡ്യൂള്‍ ചെയ്തിരുന്നുള്ളൂ. അതിലാണ് ഇത്രയും ഭീമമായൊരു തുക ആലിയ പ്രതിഫലമായി വാങ്ങിയിരിക്കുന്നത്.