ആലിയ ഭട്ടും രൺബീറും ലിവിങ് ടുഗെദറിൽ ? വീഡിയോ വൈറൽ

ബോളിവുഡ് കാത്തിരിക്കുന്ന താരവിവാഹങ്ങളിലൊന്നാണ് ആലിയ രണ്‍ബീര്‍ വിവാഹം. ഈ വര്‍ഷം അവസാനത്തോട് കൂടി വിവാഹം നടക്കുമെന്നുമൊക്കെ യായിരുന്നു പാപ്പരാസികള്‍ കണ്ടെത്തിയത്. എന്നാല്‍ ഇരുവരും ലിവിങ് റിലേഷനില്‍ ആണോ എന്ന് സംശയം നല്‍കുന്ന ദൃശ്യങ്ങള്‍ പുറത്ത്…

alia-and-ranbeer

ബോളിവുഡ് കാത്തിരിക്കുന്ന താരവിവാഹങ്ങളിലൊന്നാണ് ആലിയ രണ്‍ബീര്‍ വിവാഹം. ഈ വര്‍ഷം അവസാനത്തോട് കൂടി വിവാഹം നടക്കുമെന്നുമൊക്കെ യായിരുന്നു പാപ്പരാസികള്‍ കണ്ടെത്തിയത്. എന്നാല്‍ ഇരുവരും ലിവിങ് റിലേഷനില്‍ ആണോ എന്ന് സംശയം നല്‍കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. കൊറോണ കാരണം രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലും രണ്‍ബീറിനൊപ്പം ആലിയയും ഉണ്ട്. ഇരുവരും അപ്പാര്‍ട്ട്മെന്റില്‍ നിന്നും പുറത്തേക്ക് ഇറങ്ങി വരുന്നൊരു വീഡിയോ ആണ് ഇപ്പോള്‍ വൈറലാവുന്നത്.

alia with ranbeer

ജിം വസ്ത്രം ധരിച്ച ആലിയയും രണ്‍ബീറും ഒരുമിച്ച്‌ നടക്കുന്നതായി കാണിക്കുന്നു. രണ്‍ബീര്‍ ബ്ലാക്ക് ഡ്രസിലും, നിയോണ്‍ ഗ്രീന്‍ ഷൂസിലും ആണ്, ആലിയ ഗ്രേ ടാങ്ക് ടോപ്പും ഗ്രേ പാന്റും, ഗ്രേ ഷൂസും ധരിച്ചിരിക്കുന്നത് കാണാം. രണ്‍ബീറിന്റെ വളര്‍ത്തുമൃഗവും അവരോടൊപ്പം നടക്കുന്നതും വീഡിയോയില്‍ കാണാം.

സര്‍ക്കാര്‍ ഉത്തരവിനെ തുടര്‍ന്ന് എല്ലാ ജിമ്മുകളും അടച്ചുപൂട്ടിയപ്പോള്‍, നിരവധി സെലിബ്രിറ്റികള്‍ ഹോം വര്‍ക്ക് ഔട്ടുകള്‍ തിരഞ്ഞെടുക്കുന്നു. ലോക്ക് ഡൗണ്‍ നീണ്ടുനില്‍ക്കുന്നതുവരെ ആലിയയും രണ്‍ബീറും ഒരുമിച്ച്‌ കാണുമെന്ന് വീഡിയോ സൂചിപ്പിക്കുന്നു. നേരത്തെ മാര്‍ച്ച്‌ 20 ന് ആലിയ സ്വയം ഒരു ഫോട്ടോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു, അത് രണ്‍ബീര്‍ വീട്ടില്‍ നിന്ന് പകര്‍ത്തിയാതായിരുന്നു. .

കടപ്പാട് : Movie Talkies