ചെമ്പരത്തിയിലെ അരവിന്ദ് കൃഷ്‌ണൻ വിവാഹിതനായി...! വീഡിയോ കാണാം ! - മലയാളം ന്യൂസ് പോർട്ടൽ
Film News

ചെമ്പരത്തിയിലെ അരവിന്ദ് കൃഷ്‌ണൻ വിവാഹിതനായി…! വീഡിയോ കാണാം !

മലയാളി പ്രേക്ഷകർക്ക് സിനിമ താരങ്ങളോട് ഉള്ളത് പോലെ തന്നെയാണ് മിനിസ്ക്രീൻ താരങ്ങളോടും ഉള്ള ആരാധന ഇപ്പോൾ കണ്ടു വരുന്നത് . വീട്ടിലെ അംഗത്തെ പോലെയാണ് മിനിസ്ക്രീൻ അഭിനേതാക്കളെ ആളുകൾ ഇപ്പൊ കാണുന്നതും..ആദ്യമായി മിനി സ്ക്രീനിലേക്ക് അഭിനയിക്കാൻ എത്തുന്ന താരങ്ങൾ ആണെങ്കിൽ കൂടിയും അവരുടെ അഭിനയവും കഥാപത്രത്തോടുള്ള പ്രേക്ഷകരുടെ താല്പര്യം കൊണ്ടും പ്രേക്ഷക മനസ്സിൽ പ്രത്യേക സ്ഥാനം തന്നെ നൽകും അത്തരത്തിൽ കുറച്ച് കഥാപത്രങ്ങളിൽ കൂടെ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ മനസ്സിലേക്ക് കയറിക്കൂടിയ താരമാണ് ചെമ്പരത്തി സീരിയലിലെ പ്രബിൻ..ചെമ്പരത്തി സീരിയൽ ഏകദേശം രണ്ട് വർഷത്തോളമായി പ്രദർശനം ആരംഭിച്ചിട്ട്, ചെമ്പരത്തിയിലെ അരവിന്ദ് കൃഷ്‌ണൻ എന്ന കഥാപാത്രത്തെയാണ് പ്രബിൻ അവതരിപ്പിക്കുന്നത്. തങ്ങളുടെ പ്രിയ താരങ്ങളുടെ കുടുംബ വിശേഷങ്ങൾ അറിയാനും മിനി സ്ക്രീൻ പ്രേക്ഷർക്ക് വലിയ ആവേശമാണ്.. നീണ്ട കാലത്തെ പ്രണയത്തിന് ഒടുവിൽ പ്രബിൻ വിവാഹിതനായിരിക്കുകയാണ്.തൃപ്രയാർ ശ്രീ രാമാ ക്ഷേത്രത്തിൽ വെച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.. തുടർന്ന് വിവാഹ സൽക്കാരവും നടക്കും.

അരവിന്ദ് കൃഷ്‌ണൻ വിവാഹിതനായി.വിവാഹ  വീഡിയോ കാണാം !

Trending

To Top
Don`t copy text!