സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ഞാൻ അത് ആസ്വദിച്ച് ചെയ്യാൻ തുടങ്ങിയിരുന്നു!

നീന എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിലേക്ക് എത്തിയ താരമാണ് ദീപ്തി സതി. വേറിട്ട ലുക്കിൽ എത്തിയ നായികയെ പ്രേക്ഷകർ തുടക്കത്തിൽ തന്നെ ശ്രദ്ധിച്ചിരുന്നു. അതിനു ശേഷം താരം വീണ്ടും നിരവധി ചിത്രങ്ങളുടെ ഭാഗമായി…

deepthi sathi about modelling

നീന എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിലേക്ക് എത്തിയ താരമാണ് ദീപ്തി സതി. വേറിട്ട ലുക്കിൽ എത്തിയ നായികയെ പ്രേക്ഷകർ തുടക്കത്തിൽ തന്നെ ശ്രദ്ധിച്ചിരുന്നു. അതിനു ശേഷം താരം വീണ്ടും നിരവധി ചിത്രങ്ങളുടെ ഭാഗമായി എത്തിയിരുന്നു. മമ്മൂട്ടിക്കൊപ്പവുമ സിനിമ ചെയ്യാൻ താരത്തിന് കഴിഞ്ഞു. മോഡലിംഗ് രംഗത്ത് തിളങ്ങി നിന്ന സമയത്തായിരുന്നു ദീപ്തി സിനിമയിലേക്ക് യെത്തുന്നത്. സിനിമയിൽ എത്തിയത് കൊണ്ട് മോഡലിംഗ് അവസാനിപ്പിക്കാൻ താരത്തിന് താൽപ്പര്യം ഇല്ലായിരുന്നു. ഇന്ന് സിനിമയും മോഡലിങ്ങും ഒരുപോലെ കൊണ്ടുപോകുകയാണ് താരം. ഇപ്പോഴും സിനിമയിലും മോഡലിംഗിലും ഒരു പോലെ സജീവമാണ് താരം.  ഇപ്പോൾ തന്റെ സിനിമ ജീവിതത്തെ കുറിച്ചും മോഡലിംഗ് ജീവിതത്തെ കുറിച്ചും മനസ്സ് തുറക്കുകയാണ് ദീപ്തി.

ഫോട്ടോഷൂട്ടുകളിൽ എല്ലാം ഞാൻ കുറച്ച് മോഡേൺ ലുക്കിൽ എത്തുന്നത് കൊണ്ട് തന്നെ എല്ലാവരും കരുതുന്നത് ഞാൻ ഗ്ലാമർ കാണിക്കാൻ വേണ്ടി മാത്രം സെക്സി ആയി ആഭിനയിക്കുന്നു എന്നാണു. എന്നെ ആളുകൾ ഗ്ലാമർ ലുക്കിൽ കൂടുതൽ കണ്ടിട്ടുള്ളത് കൊണ്ടാകാം അവർക്കിടയിൽ അങ്ങനെ ഒരു ധാരണ ഉണ്ടാകുന്നത്. എന്നാൽ ഞാൻ ഗ്ലാമർ കാണിക്കാൻ വേണ്ടി അല്ല അങ്ങനെ വരുന്നത്. ഒരു ഫോട്ടോഷൂട്ട് നടത്തുമ്പോഴും സിനിമയിൽ ആണെങ്കിലും അത് അർഹിക്കുന്നുണ്ടോ എന്ന് ഞാൻ ചിന്തിച്ചിട്ട് മാത്രം ആണ് അത്തരം വേഷങ്ങൾ ധരിക്കുന്നത്. ഒരിക്കൽ ഞാൻ ഒരു മറാത്തി ചിത്രത്തിൽ അഭിനയിച്ചിരുന്നു. ആ ചിത്രത്തിൽ വെച്ച് ഞാൻ ആദ്യമായി ബിക്കിനി ധരിച്ച് കൊണ്ട് ചില രംഗങ്ങളിൽ വന്നിരുന്നു. അത് വലിയ രീതിയിൽ ഉള്ള സംസാരത്തിന് വഴി ഒരുക്കിയിരുന്നു. മിസ് ഇന്ത്യ മത്സരത്തിനു ഞാൻ അതിലും ഗ്ലാമറസ് ആയ വേഷം ധരിച്ചിരുന്നു.

മോഡലിംഗിലും ഗ്ലാമറസ് വേഷങ്ങളിൽ എത്തുന്നത് കൊണ്ട് ഞാൻ സാദാരണ വേഷങ്ങൾ ഒന്നും ചെയ്യില്ല എന്ന ഒരു ധാരണ ആളുകൾക്ക് ഉണ്ട്. എന്നാൽ ആ ധാരണ മാറ്റാനുള്ള ശ്രമത്തിൽ ആണ് ഞാൻ. സാധാരണ വേഷങ്ങളിൽ എത്താൻ ആണ് ഞാൻ ഏറെ ആഗ്രഹിക്കുന്നത്. ഉടൻ തന്നെ ഞാൻ അത്തരം ഒരു വേഷത്തിൽ യെത്തുന്നതായിരിക്കും. ചെറുപ്പം മുതലേ ഞാൻ മോഡലിംഗ് ചെയ്യുന്നതാണ്. സ്കൂളിൽ പഠിക്കുന്ന കാലം മുതലേ മോഡലിംഗ് ചെയ്യുന്ന കുട്ടി എന്നാണ് ഞാൻ അറിയപ്പെട്ടത്. അതൊക്കെ അന്ന് ഞാൻ ശരിക്കും ആസ്വദിച്ചിരുന്നുവെന്നും ദീപ്തി പറഞ്ഞു.