“എലീനയുടെ ജീവിതത്തില്‍ പുതിയ അതിഥി… ഇങ്ങനെയാവും വാര്‍ത്തകള്‍ വരാന്‍ പോകുന്നത്! എന്തായാലും ഒരു കുഞ്ഞുവാവയാണ് വന്നിരിക്കുന്നത്”

ഒരു റിയാലിറ്റി ഷോയിലൂടെ തുറന്ന് പറഞ്ഞ് സാഫല്യമായ പ്രണയമായിരുന്നു അവതാരികയായ എലീന പടിക്കലിന്റെയും ഭര്‍ത്താവ് രോഹിത്തിന്റെയും. ഏഴ് വര്‍ഷം നീണ്ട് നിന്ന പ്രണയത്തില്‍ വളരെ വൈകിയാണ് വീട്ടുകാരുടെ സമ്മതം കല്യാണത്തിന് ആയി ലഭിച്ചത്. ഇരുവരുടെയും പ്രണയകഥയും വിവാഹത്തെ കുറിച്ചുമൊക്കെയുള്ള കഥകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിന്നിരുന്നു. ഇപ്പോഴിതാ കല്യാണം കഴിഞ്ഞതിന് ശേഷമുള്ള ജീവിതത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് നടി.

ഭര്‍ത്താവിനെ വാനോളം പുകഴ്ത്തുന്ന കമന്റുകളാണ് എലീന രോഹിത്തിനെ കുറിച്ച് പറയുന്നത്. പ്രണയിച്ച് നടന്നിരുന്ന കാലത്ത് ആഗ്രഹങ്ങളെല്ലാം രോഹിത്ത് ഇപ്പോള്‍ നിറവേറ്റി കൊണ്ടിരിക്കുകയാണെന്നാണ് എലീന പറയുന്നത്. ഒരു ചാനലിന് കൊടുത്ത അഭിമുഖത്തിലാണ് എലീന മനസ്സ് തുറന്നത്. ഭര്‍ത്താവ് എന്ന നിലയില്‍ രോഹിത്ത് ഒരേ പൊളിയാണെന്നും തങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി കൂടി വന്നിട്ടുണ്ടെന്നുമെല്ലാം താരം

 

വ്യക്തമാക്കുന്നു. കല്യാണം കഴിഞ്ഞ ശേഷം പുറത്ത് പോകാന്‍ വീട്ടുകാരുടെ അനുവാദം ഇപ്പോള്‍ വാങ്ങേണ്ടതില്ല. ഞങ്ങള്‍ക്ക് ഒത്തിരി സ്വാതന്ത്ര്യം ലഭിച്ചു. പിന്നെ ഒന്നിച്ചിരിക്കാന്‍ ഒരുപാട് സമയം കിട്ടുന്നുണ്ട്. എപ്പോഴും കൂടെ ഉള്ളത് കൊണ്ട് മെസേജ് അയച്ച് ബുദ്ധിമുട്ടേണ്ടതില്ല, ഫോണ്‍ വിളികളും കുറഞ്ഞു.

എല്ലാവരോടും എനിക്ക് പറയാനുള്ളത് ചെറിയ പ്രായത്തില്‍ തന്നെ കല്യാണം കഴിക്കുക എന്നതാണ് എന്നും എലീന പറയുന്നു. സ്നേഹിച്ച സമയത്ത് എന്തൊക്കെയാണോ പറഞ്ഞിട്ടുള്ളത്, അതൊക്കെ ഇപ്പോള്‍ പാലിച്ച് കൊണ്ടേ ഇരിക്കുകയാണ്. ആ കാര്യത്തില്‍ ഞാന്‍ ഭാഗ്യവതിയാണ്. എലീനയുടെയും രോഹിത്തിന്റെയും ഇടയില്‍ പുതിയൊരു അതിഥി വന്നതിനെ കുറിച്ചും താരം പറഞ്ഞിരുന്നു. ഇങ്ങനെയാവും വാര്‍ത്തകള്‍ പോവുന്നത്.

എന്തായാലും ഒരു കുഞ്ഞുവാവയാണ് വന്നിരിക്കുന്നത്. ഓരോ കാര്യങ്ങള്‍ പഠിക്കണമല്ലോ. അങ്ങനെ ഒരു സൈബീരിയന്‍ ഹസ്‌കിനെ എനിക്ക് സമ്മാനിച്ചു. ഷാഡോ എന്നാണ് പേരിട്ടത്. രോഹിത്ത് തന്നെയാണ് ആ പേര് നല്‍കിയത് എന്നും എലീന പറയുന്നു.

Previous articleദേവരാജൻ മാസ്റ്റർ എന്ന സംഗീതസംവിധായകൻ തന്റെ സമകാലീനരായ മറ്റു സംഗീതസംവിധായകരിൽ നിന്നും വ്യത്യസ്തനാകുന്നത് എങ്ങനെ !!
Next articleഈ കോംബോ പൊളിക്കും! വിജയ് സേതുപതി, നയന്‍താര, സാമന്ത എന്നിവര്‍ ഒന്നിക്കുന്നു