ഞങ്ങളുടെ പോസ് എങ്ങനെ മാറിയെന്ന് നോക്കൂ, സന്തോഷം പങ്കുവെച്ച് എലീന പടിക്കൽ!

ബിഗ്‌ബോസ് താരം എലീന പടിക്കലിന്റെ വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുകയാണ്, ബിഗ് ബോസിൽ വച്ചാണ് തൻറെ പ്രണയത്തെക്കുറിച്ച് എലീന തുറന്നുപറഞ്ഞത്. 6 വര്‍ഷത്തെ പ്രണയം. ഇപ്പോഴും തനിക്ക് പുതുമയാണ്. അതിനിടയിൽ സംഭവങ്ങള്‍ ചിലതൊക്കെ ഉണ്ടായിട്ടുണ്ട്. വിവാഹത്തെ കുറിച്ച് ആദ്യം വീട്ടിൽ പറഞ്ഞപ്പോള്‍ പഠിക്ക് നിനക്ക് ആ പ്രായമല്ല എന്നാണ് അമ്മയും അപ്പനും പറഞ്ഞത്. ഞങ്ങള്‍ ബൈക്കിൽ കറക്കം, പാര്‍ക്കിൽ പോകൽ അങ്ങനെയൊന്നുമില്ലാത്ത പ്രണയമാണ്. ഒരു ഹെൽത്തി റിലേഷൻഷിപ്പ്. അങ്ങനെ പഠനം തുടര്‍ന്നു.

കോളേജ് അവസാന വര്‍ഷം ഒന്നുകൂടി വീട്ടിൽ സൂചിപ്പിച്ചു, രക്ഷയില്ല. അങ്ങനെ ബിഗ് ബോസിന് പോകും മുമ്പ് 2019ൽ ഒരു സര്‍പ്രൈസ് ഞാൻ വെച്ചിട്ടുണ്ടെന്ന് പറഞ്ഞാണ് പോയത്. അങ്ങനെ അവിടെ എല്ലാം പരസ്യമാക്കി തിരിച്ചെത്തിയപ്പോള്‍ വീട്ടിൽ വഴക്ക് ആയെന്നും എലീനപറഞ്ഞിരുന്നു.‘ഞാൻ രോഹിത്തിനെ ആദ്യം കണ്ടത് ബാംഗ്ലൂരിൽ വച്ചാണ്. എന്റെ ഫ്രണ്ടിന്റെ ഫ്രണ്ടാണ്. ഞാന്‍ ഡിഗ്രിക്കും രോഹിത് ബി.ടെക്കിനും പഠിക്കുകയായിരുന്നു. അങ്ങനെ പ്രേക്ഷകർക്ക് മുൻപിൽ എലീന തന്റെ പ്രണയകഥ തുറന്ന് പറഞ്ഞിരുന്നു.

ഇപ്പോൾ രോഹിതിനൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് എലീന. ഇതൊന്നും തനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല എന്നും താരം കുറിച്ചു. ഇത് സംഭവിച്ചുവെന്ന് ഒരിക്കലും വിശ്വസിക്കാൻ പറ്റുന്നില്ല. ഞങ്ങളുടെ പോസ് എങ്ങനെ മാറിയെന്ന് നോക്കൂ.. എന്നാണ് ചിത്രത്തിനൊപ്പം താരം പങ്കുവെച്ചിരിക്കുന്ന കുറിപ്പ്. പരസ്പ്പരം ചുംബിക്കാൻ ഒരുങ്ങുന്ന എലീനയുടെയും രോഹിതിന്റെയും മനോഹരമായ ചിത്രം ആണ് താരം പങ്കുവെച്ചിരിക്കുന്നത്.

Previous articleപ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച് ആദിനാട് ഗോപന്റെ സുന്ദരൻ വൈറലായെ ഷോർട്ട് ഫിലിം
Next articleഒരു കോടിശ്വരനെയും കെട്ടിപിടിച്ചാണ് നടക്കുന്നത്, അടുത്ത കോടിശ്വരനെ ഇനി എപ്പോൾ പിടിക്കും!