മുസ്ലിം മതവികാരത്തെ വ്രണപ്പെടുത്തി..!! വിഷ്ണുവിന്റെ എഫ്. ഐ. ആർ. സിനിമയ്‌ക്കെതിരെ പ്രതിഷേധം..!!

തമിഴ് നടന്‍ വിഷ്ണു വിശാലിന്റെ പുതിയ സിനിമയായ എഫ്.ഐ.ആറിന് എതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയര്‍ന്നുവരുന്നത്. മതസംഘടനയാണ് വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്. സിനിമയിലൂടെ തങ്ങളുടെ മതവികാരം വ്രണപ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടി ഓള്‍ ഇന്ത്യ മുസ്ലിം അസോസിയേഷന്‍…

തമിഴ് നടന്‍ വിഷ്ണു വിശാലിന്റെ പുതിയ സിനിമയായ എഫ്.ഐ.ആറിന് എതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയര്‍ന്നുവരുന്നത്. മതസംഘടനയാണ് വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്. സിനിമയിലൂടെ തങ്ങളുടെ മതവികാരം വ്രണപ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടി ഓള്‍ ഇന്ത്യ മുസ്ലിം അസോസിയേഷന്‍ ആണ് രംഗത്ത് വന്നിരിക്കുന്നത്. തെലങ്കാന സര്‍ക്കാറിന് മുന്‍പാകെ ആണ് സംഘടന പ്രതിഷേധം അറിയിച്ചിരിക്കുന്നത്.

എഫ്.ഐ.ആറിന്റെ പോസ്റ്ററില്‍ നിന്ന് അറബിക് വാക്കായ ‘ഷാഹാദാ’ നീക്കം ചെയ്യണം എന്നാണ് മുസ്ലിം അസോസിയേഷന്‍ തെലങ്കാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത് . ആ വാക്ക് ഉപയോഗിക്കുന്നത് തങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നു എന്നാണ് അസോസിയേഷന്റെ പക്ഷം. വിഷ്ണു വിശാലിനെ നായകനാക്കി നവാഗതനായ മനു ആനന്ദാണ് എഫ്.ഐ.ആര്‍ സംവിധാനം ചെയ്തിരിക്കുന്നത്.

 

വിഷ്ണു വിശാലിന് പുറമെ ഗൗതം മേനോനും ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മഞ്ജിമ മോഹന്‍, റേബ മോണിക്ക ജോണ്‍, റൈസ വില്‍സണ്‍, ഗൗരവ് നാരായണന്‍, മാലാ പാര്‍വതി എന്നിവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കള്‍. ഫെബ്രുവരി 11-നാണ് എഫ്.ഐ.ആര്‍ തിയേറ്ററില്‍ റിലീസ് ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും നിന്നും ലഭിച്ചതെങ്കിലും പുതിയ വിമര്‍ശനങ്ങളും ചിത്രത്തിനെതിരായി ഉയര്‍ന്നിരിക്കുകയാണ്. അതേസമയം മലേഷ്യ, ഖത്തര്‍, കുവൈത്ത് എന്നീ രാജ്യങ്ങളില്‍ ചിത്രം നിരോധിച്ചിരുന്നു എന്ന വാര്‍ത്തയും പുറത്ത് വന്നിട്ടുണ്ട,്