വിദേശത്ത് 2 മില്യണ്‍ ക്ലബ്ബ് ഇല്ലെന്ന ആക്ഷേപം; മറുപടിയുമായി നാല് മമ്മൂട്ടി ചിത്രങ്ങള്‍

തമിഴ്, തെലുങ്ക്, ഹിന്ദി ഇന്ടസ്ട്രികളിലെ  ബിസിനസുമായി താരതമ്യപ്പെടുത്താനാവില്ലെങ്കിലും കാലം മാറുന്നതനുസരിച്ച് മലയാള സിനിമയുടെ മാർക്കറ്റും  വളരുന്നുണ്ട്. മലയാള സിനിമകളുടെ വിദേശ റിലീസ് യുഎഇയിലും ജിസിസിയിലുമായി ദീര്‍ഘകാലം ചുരുങ്ങിയിരുന്നു. എന്നാല്‍ ഇന്ന് അതൊക്കെ  മാറി. മലയാളികള്‍…

തമിഴ്, തെലുങ്ക്, ഹിന്ദി ഇന്ടസ്ട്രികളിലെ  ബിസിനസുമായി താരതമ്യപ്പെടുത്താനാവില്ലെങ്കിലും കാലം മാറുന്നതനുസരിച്ച് മലയാള സിനിമയുടെ മാർക്കറ്റും  വളരുന്നുണ്ട്. മലയാള സിനിമകളുടെ വിദേശ റിലീസ് യുഎഇയിലും ജിസിസിയിലുമായി ദീര്‍ഘകാലം ചുരുങ്ങിയിരുന്നു. എന്നാല്‍ ഇന്ന് അതൊക്കെ  മാറി. മലയാളികള്‍ ഉള്ള മിക്ക രാജ്യങ്ങളിലേക്കും ഇന്ന് മലയാള ചിത്രങ്ങള്ളുടെ റിലീസ്  എത്തുന്നുണ്ട്. യുകെ, യുഎസ്, കാനഡ, ഓസ്ട്രേലിയ തുടങ്ങി ആ പട്ടിക നീളുന്നു. സ്ക്രീന്‍ കൌണ്ട് കുറവായിരിക്കുമെങ്കിലും പോളണ്ടിലും ഹംഗറിയിലും വരെ ഇന്ന് മലയാള ചിത്രങ്ങള്‍ക്ക് റിലീസ് ഉണ്ടാകാറുണ്ട്, എല്ലാ ചിത്രങ്ങള്‍ക്കും ഈ ഭാഗ്യം ലഭിക്കാറില്ലെങ്കിലും. സിനിമകളുടെ ബോക്സ് ഓഫീസ് കളക്ഷന്‍ പരസ്യപ്രചരണത്തിനായി നിര്‍മ്മാതാക്കള്‍ തന്നെ ഉപയോഗിക്കുന്ന ഇക്കാലത്ത് അതിനെച്ചൊല്ലിയുള്ള ഫാന്‍ ഫൈറ്റുകളും സോഷ്യല്‍ മീഡിയയില്‍ നടക്കാറുണ്ട്. മലയാള സിനിമയുടെ വിദേശ മാര്‍ക്കറ്റുകളിലെ ബെഞ്ച്മാര്‍ക്ക് ആയി പരിഗണിക്കപ്പെടുന്ന ഒരു കണക്ക് 2 മില്യണ്‍ ഡോളറിന്‍റേതാണ്. അതായത് 16.6 കോടി ഇന്ത്യൻ രൂപ. മമ്മൂട്ടി ചിത്രങ്ങളുടെ വിദേശ കളക്ഷന്‍ പോരെന്നും മമ്മൂട്ടിയുടെ  ഒരു ചിത്രം പോലും ഇതുവരെ ആ നേട്ടം സ്വന്തമാക്കിയിട്ടില്ലെന്നും സോഷ്യല്‍ മീഡിയയില്‍ കാര്യമായി പ്രചരിച്ചിരുന്നു. എന്നാല്‍ അത് ഒരു വര്‍ഷം മുന്‍പ് വരെയുള്ള കാര്യമായ് മാറി.  കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ നാല് മമ്മൂട്ടി ചിത്രങ്ങളാണ് തുടര്‍ച്ചയായി 2 മില്യണ്‍ നേട്ടം സ്വന്തമാക്കിയത്. അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പര്‍വ്വം, കെ മധുവിന്‍റെ സംവിധാനത്തിലെത്തിയ സിബിഐ 5, നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്ക് എന്നീ ചിത്രങ്ങള്‍ക്ക് പിന്നാലെ മമ്മൂട്ടിയുടെ ഇപ്പോള്‍ തിയറ്ററുകളിലുള്ള റോബി വര്‍ഗീസ് രാജ് ചിത്രം കണ്ണൂർ സ്‌ക്വാഡും  ഈ നേട്ടത്തിലേക്കാണ് എത്തിയിരിക്കുന്നത് . ഇതില്‍ ഭീഷ്മ പര്‍വ്വവും കണ്ണൂര്‍ സ്ക്വാഡും ആദ്യ വാരാന്ത്യത്തില്‍ തന്നെയാണ് വിദേശ കളക്ഷനില്‍ 2 മില്യണ്‍ കടന്നത്. മറ്റ് രണ്ട് ചിത്രങ്ങള്‍ പിന്നീടും. ഇതില്‍ മോശം സിനിമ എന്ന് പറയാവുന്ന  സിബിഐ 5 പോലും വിദേശത്ത് 2 മില്യണ്‍ നേടി എന്നത് ശ്രദ്ധേയമാണ്. അതേസമയം കണ്ണൂര്‍ സ്ക്വാഡ് മികച്ച അഭിപ്രായവുമാണ് തിയറ്ററില്‍ ആളെ കൂട്ടുകയാണ്.

ആദ്യ വാരാന്ത്യത്തില്‍ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 32 കോടി നേടിയതായി നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. കേരളത്തില്‍ അഞ്ച് ദിവസം നീണ്ട എക്സ്റ്റന്‍ഡഡ് വീക്കെന്‍ഡ് ആണ് ചിത്രത്തിന് ലഭിച്ചത്.  കൊട്ടിഘോഷങ്ങൾ ഒന്നുമില്ലാതെ വന്ന്, നല്ല കഥയും പ്രമേയവും ഒക്കെ ആണെങ്കിൽ വിജയം കൊയ്യാം എന്ന നിലയിലേക്ക് എത്തി. ആദ്യദിനം മുതൽ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ചു കൊണ്ടിരിക്കുന്ന ചിത്രം മമ്മൂട്ടിയുടെ  കരിയറിലെ മറ്റൊരു നാഴികകല്ലായി മാറിയിരിക്കുകയാണ്. യഥാർത്ഥ കണ്ണൂർ സ്ക്വാഡ് അം​ഗങ്ങൾ അന്വേഷിച്ച ഒരു യഥാർത്ഥ കഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. മുഹമ്മദ് ഷാഫിയും റോണി വർ​ഗീസും ചേർന്ന് തിരക്കഥ ഒരുക്കിയ ചിത്രം നിർമിച്ചിരിക്കുന്നത് മമ്മൂട്ടി കമ്പനിയാണ്. ഫസ്റ്റ് ഡേ മുതൽ മികച്ച കളക്ഷൻ സ്വന്തമാക്കിയ ചിത്രം 18 കോടി അടുപ്പിച്ചാണ് കേരളത്തിൽ നിന്നുമാത്രം  നേടിയത്. അതായത് റിലീസ് ചെയ്ത് അഞ്ച് ദിവസത്തെ കണക്കാണിത്. വേൾഡ് വൈഡ് ആയി നാല്പത് കോടി അടുപ്പിച്ച് ചിത്രം നേടിയെന്നാണ് ട്രാക്കന്മാരുടെ റിപ്പോർട്ടുകൾ . സെപ്റ്റംബർ 28ന് റിലീസ് ചെയ്ത കണ്ണൂർ സ്ക്വാഡ് രണ്ടാം വാരത്തിലേക്ക് കടക്കുകയാണ് ഇപ്പോൾ. രണ്ടാം വരത്തിലേക്ക് കടക്കുന്ന സന്തോഷം അണിയറ പ്രവർത്തകർ പങ്കുവച്ചു. ഒപ്പം പുത്തൻ പോസ്റ്ററും ഷെയർ ചെയ്തിട്ടുണ്ട്. ജനങ്ങളുടെ സ്വന്തം ബ്ലോക്ബസ്റ്റർ രണ്ടാം വാരത്തിലേക്ക് എന്നാണ് പോസ്റ്ററിലെ വാചകം. രണ്ടാം വാരത്തിലും മികച്ച തിയറ്റർ കൗണ്ടും ബുക്കിങ്ങുമാണ് കണ്ണൂർ സ്ക്വാഡിന് ലഭിക്കുക എന്ന് തീർച്ചയാണ്. അങ്ങനെ എങ്കിൽ ഈ വാരാന്ത്യത്തിന് ഉള്ളിൽ ചിത്രം 50 കോടി ക്ലബ്ബിൽ കയറാൻ സാധ്യത ഏറെയാണെന്ന് ട്രേഡ് അനലിസ്റ്റുകൾ പറയുന്നു.