പുഷ്പയ്ക്ക് ശേഷം അല്ലു അർജുൻ എത്തുക ആരുടെ ചിത്രത്തിലാണെന്നോ?

അല്ലു അർജുൻ നിലവിൽ ‘പുഷ്പ 2’ എന്ന സിനിമയിൽ അഭിനയിക്കുകയാണ്. പുഷ്പ 2ന് ശേഷം അല്ലു അർജുൻ ഏത് സംവിധായകനൊപ്പമായിരിക്കും അഭിനയിക്കുന്ന എന്ന ചർച്ചയിലായിരുന്നു സോഷ്യൽ മീയിയയും തെന്നിന്ത്യൻ സിനിമാ ലോകം. എന്നാൽ ആ…

അല്ലു അർജുൻ നിലവിൽ ‘പുഷ്പ 2’ എന്ന സിനിമയിൽ അഭിനയിക്കുകയാണ്. പുഷ്പ 2ന് ശേഷം അല്ലു അർജുൻ ഏത് സംവിധായകനൊപ്പമായിരിക്കും അഭിനയിക്കുന്ന എന്ന ചർച്ചയിലായിരുന്നു സോഷ്യൽ മീയിയയും തെന്നിന്ത്യൻ സിനിമാ ലോകം. എന്നാൽ ആ നറുക്ക് വീണിരിക്കുന്നത്  സംവിധായകൻ സന്ദീപ് റെഡ്ഡി വംഗയ്ക്കാണ്. സൂപ്പർ ഹിറ്റ് സിനിമകളായ അർജുൻ റെഡ്ഡി, അബീർ സിംഗ് തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് സന്ദീപ് റെഡ്ഡി വംഗ.

അതേ സമയം സന്ദീപ് റെഡ്ഡി വംഗയുടെ ഹോം ബാനർ ഭദ്രകാളി പിക്ചേഴ്സും ടി-സീരീസ് ഫിലിം പ്രൊഡക്ഷൻസും ചേർന്നാണ് പുതിയ ചിത്രത്തിന്റെ നിർമ്മാണം. ഭൂഷൺ കുമാർ, പ്രണയ് റെഡ്ഡി വംഗ എന്നിവർക്കൊപ്പം ശിവ് ചാനന സഹനിർമ്മാതാവാണ്. അടുത്തിടെ നിർമ്മാതാക്കളും സംവിധായകൻ സന്ദീപ് റെഡ്ഡി വംഗയും അല്ലു അർജുനും നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പങ്കുവച്ച് ടി-സീരീസ് ആണ് ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്.

പുഷ്പ: ദി റൈസി’ന്റെ രണ്ടാം ഭാഗമാണ് പുഷ്പ: ദി റൂൾ. അല്ലു അർജുൻ സിനിമയുടെ ചിത്രീകരത്തിനായി വിശാഖപട്ടണത്താണ്. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക.സിനിമയിൽ കഴിഞ്ഞ ദിവസം ഫഹദ് ഫാസിൽ ജോയിൻ ചെയ്തിരുന്നു.2024 മാർച്ചിൽ ചിത്രം റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകരും നിർമ്മാതാക്കളും ശ്രമിക്കുന്നത്.