‘മാമന്നന്‍ എന്തു കൊണ്ടു കാണണമെന്നു ചോദിച്ചാല്‍… രണ്ടു ഉത്തരങ്ങളാണുള്ളത്’

മാരി സെല്‍വരാജ് സംവിധാനം ചെയ്ത മാമന്നന്‍ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. പരിയേറും പെരുമാള്‍, കര്‍ണന്‍ എന്നിവയ്ക്കു ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രമാണ് മാമന്നന്‍. പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രമാണ് ‘മാമന്നന്‍’. എം.കെ. സ്റ്റാലിന്ര്‍റെ മകനും തമിഴ് നാട് മന്ത്രിയുമായ ഉദയനിധി അഭിനയിക്കുന്ന അവസാന ചിത്രമാണ് മാമന്നന്‍. സിനിമയില്‍ കീര്‍ത്തി സുരേഷ് ആണ് നായിക. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘മാമന്നന്‍ മലയാളികള്‍ എന്തു കൊണ്ടു കാണണമെന്നു ചോദിച്ചാല്‍ രണ്ടു ഉത്തരങ്ങളുണ്ട്, ഒന്ന്, ഫഹദ് ഫാസില്‍ മറ്റൊന്ന് എ.ആര്‍.റഹ്‌മാന്‍! ആദ്യ പകുതി ഇവരുടെ സ്വന്തമെന്നു പറയേണ്ടി വരുമെന്നാണ് അമല്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

മാമന്നന്‍ മലയാളികള്‍ എന്തു കൊണ്ടു കാണണമെന്നു ചോദിച്ചാല്‍
രണ്ടു ഉത്തരങ്ങളുണ്ട്
ഒന്ന്, ഫഹദ് ഫാസില്‍ മറ്റൊന്ന് എ.ആര്‍.റഹ്‌മാന്‍! ആദ്യ പകുതി ഇവരുടെ സ്വന്തമെന്നു പറയേണ്ടി വരും.
അപ്പോള്‍ മാരി സെല്‍വ രാജും, വടിവേലുവും എവിടെ പോയി എന്ന് ചോദിച്ചാല്‍,
എവിടെയും പോയിട്ടില്ല.
പടം മുഴുവന്‍ അവരാണ്.
വടി വേലുവാണ് ടൈറ്റില്‍ കഥാപാത്രം മാമന്നന്‍.
ആദ്യ പകുതിയിലെയും രണ്ടാം പകുതിയിലെയും അദ്ദേഹത്തിന്റെ ശരീര ഭാഷ ശ്രദ്ധിച്ചാല്‍ അറിയാം വടിവേലുവിന്റെ അഭിനയ സമ്പത്തിന്റെ ആകെ തുക.
ഏറ്റവും ഒടുവില്‍ ഫഹദുമായി ചേര്‍ന്നുള്ള രംഗത്തിലെ ആ നോട്ടം വടിവേലുവിന്റെ ലൈഫ് ടൈം കഥാപാത്രത്തിന്റെ പരിപൂര്‍ണതയാണ്.
മാമന്നന്റെ രാഷ്ട്രീയ – അധികാര ജീവിതം തുടങ്ങുന്നത് ബാല്യത്തില്‍ മകനു സംഭവിച്ച വലിയൊരു ട്രാജഡിയിലൂടെയാണ്.
ആ ട്രാജഡിയിലൂടെ തന്നെയാണ് അച്ഛന്‍ – മകന്‍ ബന്ധത്തില്‍ ഉലച്ചില്‍ സംഭവിച്ചതും!
തുടര്‍ന്നുള്ള സംഭവങ്ങള്‍ തിയറ്ററില്‍ കാണുക.__
ഇനി മാരിയിലേക്കു വരുമ്പോള്‍,
കഥ അവതരിപ്പിച്ച രീതി, കഥാപാത്ര സൃഷ്ടി,
തമിഴ് രാഷ്ട്രീയത്തിലെ ഡി. എം. കെ യും അണ്ണാ ഡി. എം. കെ യും ചേര്‍ത്തു വെച്ചു രണ്ടു ദ്രാവിഡ കക്ഷികളിലെയും ബലവും – ബലഹീനതയും ധൈര്യപൂര്‍വ്വം സംസാരിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.
മലയാളികള്‍ക്കു അത്ര കണ്ടു പരിചയമില്ലാത്ത ഒരിടം കൂടിയാണ് അതെല്ലാം.
എടുത്തു പറയേണ്ട മറ്റൊരു ഘടകം സംഭാഷണങ്ങളാണ്. പ്രാധാന്യം മനസിലാക്കി സംഭാഷണങ്ങള്‍ പ്ലേസ്‌മെന്റ് ചെയിത ഇടങ്ങള്‍. ആ നിമിഷങ്ങളിലെ പശ്ചാതല സംഗീതം. രണ്ടാം പകുതി പൂര്‍ണമായും തമിഴ് തിരഞ്ഞെടുപ്പ് രാഷ്ട്രീയമാണ് സംവേദിക്കുന്നത്.
ഏറ്റവും ഒടുവില്‍ ചാനല്‍ രാഷ്ട്രീയ നിരീക്ഷകന്‍ മാമന്നനെക്കുറിച്ച് പറയുന്നൊരു കാര്യമുണ്ട്.
*എതിര്‍ കക്ഷികള്‍ മാമന്നോട് കാണിച്ച അനീതി, മാമന്നന്‍ തിരിച്ചു കാണിച്ചിരുന്നെങ്കില്‍ നാടിന്റെ സ്ഥിതി എന്താകുമായിരുന്നു?*
അതിനു ഉത്തരവും അയാള്‍ തന്നെ പറയുന്നുണ്ട്.
അതാണ് രാഷ്ട്രീയ പക്വത.
അതു മാമന്നനുണ്ട് ??
മാമന്നന്റെ വീട്ടിലെ സ്വീകരണ മുറിയില്‍ ബുദ്ധന്റെ ശില്പമുണ്ട്. അതു വെറുതെ വെച്ചതല്ലന്ന് അപ്പോള്‍ ഞാന്‍ കണ്ടെത്തി.
എന്താണ് മാമന്നന്റെ രാഷ്ട്രീയ ജീവിതത്തില്‍ സംഭവിച്ചത്? അതെവിടെ തുടങ്ങി, എവിടെ അവസാനിക്കുന്നുവെന്നുള്ള ഉത്തരങ്ങള്‍ തിയറ്ററില്‍ തന്നെ കാണുക.
കൂടുതല്‍ ചര്‍ച്ചകള്‍ക്കു ഭാവിയില്‍ ഇട നല്‍കുന്ന സിനിമ കൂടിയാണിത്.
ബൈ ദുബായ് ___
ചിത്രത്തിലെ* ലാല്‍ * അവതരിപ്പിച്ച കഥാപാത്രത്തിന്റെ സംഭാഷണങ്ങള്‍ നല്ല വ്യക്തമായി മനസിലാവും. അദ്ദേഹത്തിനു
മലയാളം പറയുമ്പോ മാത്രേ പ്രശ്‌നം ഒള്ളുവെന്നു തോന്നുന്നു.??
അമല്‍ ഗുരുജി