‘ആദ്യ പകുതി ഇമോഷണല്‍ ആയി സീരിയസ് ആയി പോകുമ്പോള്‍ രണ്ടാം പകുതി അല്പം ത്രില്ലര്‍ ടൈപ്പ് ആണ്’

നവാഗതനായ ഷമല്‍ സുലൈമാന്‍ സംവിധാനം ചെയ്ത ജാക്ക്‌സണ്‍ ബസാര്‍ യൂത്ത് തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയത്. ചിത്രം ഇപ്പോള്‍ ഒടിടിയിലെത്തിയിരിക്കുകയാണ്. ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കരിയ നിര്‍മ്മാണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ലുക്മാന്‍ അവറാന്‍,…

നവാഗതനായ ഷമല്‍ സുലൈമാന്‍ സംവിധാനം ചെയ്ത ജാക്ക്‌സണ്‍ ബസാര്‍ യൂത്ത് തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയത്. ചിത്രം ഇപ്പോള്‍ ഒടിടിയിലെത്തിയിരിക്കുകയാണ്. ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കരിയ നിര്‍മ്മാണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ലുക്മാന്‍ അവറാന്‍, ജാഫര്‍ ഇടുക്കി, ഇന്ദ്രന്‍സ്, ചിന്നു ചാന്ദിനി, അഭിരാം രാധാകൃഷ്ണന്‍ എന്നിവര്‍ പ്രാധാന കഥാപാത്രങ്ങളായി എത്തുന്നു. ഉസ്മാന്‍ മാരാത്തിന്റെ രചനയില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കണ്ണന്‍ പട്ടേരി നിര്‍വഹിക്കുന്നു. അപ്പു എന്‍ ഭട്ടത്തിരി, ഷൈജാസ് എന്നിവര്‍ ചേര്‍ന്നാണ് ജാക്സണ്‍ ബസാര്‍ യൂത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘കൂടുതല്‍ ഒന്നും അറിയാതെ ഈ പടം കണ്ടത് കൊണ്ട് ഒരു മികച്ച അനുഭവം ആയിട്ടാണ് ഇത് എനിക്ക് അനുഭവപ്പെട്ടു. താല്പര്യം ഉള്ളവര്‍ക്ക് ആമസോണ്‍ പ്രൈമില്‍ പടം ലഭ്യമാണ്’ എന്നാണ് ശ്യാം മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

ജാക്ക്‌സണ്‍ ബസാര്‍ യൂത്ത്
ഇതിന്റെ പോസ്റ്റര്‍ ഒരുപാട് ഇറങ്ങുന്ന സമയത്ത് കണ്ടിട്ടുണ്ട് എങ്കിലും ഇന്നലെ ഇത് കാണുന്ന വരെ ഇതിന്റെ മറ്റു വീഡിയോസ് ഒന്നും കണ്ടിട്ടുണ്ടായില്ല. അത് കൊണ്ട് തന്നെ കാണുമ്പോള്‍ ഒരു ഫ്രഷ് ഫീല്‍ ആണ് ഉണ്ടായത്.
പോസ്റ്ററുകള്‍ ഒക്കെ കണ്ടപ്പോള്‍ ഒരു ഹ്യൂമര്‍ പടമായിട്ടാണ് എനിക്കു ആദ്യം തോന്നിയത്. എന്നാല്‍ പോകെ പോകെ പക്കാ സീരിയസ് പടം തന്നെയാണ് ജാക്ക്‌സണ്‍ ബസാര്‍ യൂത്ത്.
ജാക്ക്‌സണ്‍ ബസാര്‍ എന്ന ഒരു കോളനിക്കാരുടെയും അവിടെ ഉള്ള ഒരു ബാന്‍ഡ് ടീമിന്റെയും കഥയാണ് ഇതില്‍ പറയുന്നത്. ഒരു പുറംപോക്ക് സ്ഥലത്ത് താമസിക്കുന്ന ഇവര്‍ക്ക് പട്ടയം ലഭിക്കാനുള്ള സമരങ്ങളും അത് നഷ്ടപെടാതിരിക്കാന്‍ ഉള്ള പോരാട്ടങ്ങളും ആണ് ഈ സിനിമ മുന്നോട്ട് വക്കുന്നത്.സ്വന്തമായി സ്ഥലമില്ലാതെ ഇതേ പോലെ ജീവിക്കുന്ന ആള്‍ക്കാരോടുള്ള സിസ്റ്റത്തിന്റെ മനോഭാവം ചില പോലീസുകാരിലൂടെ കറക്റ്റ് ആയിട്ട് സംവിധായകന്‍ വരച്ചു കാട്ടുന്നുണ്ട്.തന്റെ മുന്നില്‍ കാണുന്ന ക്രൂരതയെ നിസ്സഹവസ്ഥയില്‍ നോക്കി കാണേണ്ടി വരുന്ന പോലീസുകരെയും ഇതില്‍ പ്രാധാന്യത്തോടെ അവതരിപ്പിക്കുന്നുണ്ട്. തമിഴില്‍ പാ രഞ്ജിത്തിന്റെയും വെട്രി മാരന്റെയും മാരി സെല്‍വരാജിന്റെയും പടങ്ങള്‍ ഒക്കെ മുന്നോട്ട് വക്കുന്നത് പോലത്തെ ആശയങ്ങള്‍ തന്നെയാണ് ഇതിലൂടെ സംവിധായകന്‍ കാണിച്ചുതരുന്നത്. മലയാള സിനിമയില്‍ പൊതുവെ അത്തരം പടങ്ങള്‍ കുറവാണ്(എന്റെ അറിവില്‍).
ആദ്യ പകുതി ഇമോഷണല്‍ ആയി സീരിയസ് ആയി പോകുമ്പോള്‍ രണ്ടാം പകുതി അല്പം ത്രില്ലെര്‍ ടൈപ്പ് ആയി ആണ് പോകുന്നത്.അത് പ്രധാനമായും ഇന്ദ്രന്‍സിന്റെ കഥാപാത്രത്തിന്റെ വരവോടെയാണ്.
ബാന്‍ഡിന്റെ ആള്‍ക്കാരുടെ കഥ ആയത് കൊണ്ട് മ്യൂസിക്കിനു നല്ല പ്രാധാന്യം ഉണ്ട്. ഗോവിന്ദ് വസന്ത അത് വൃത്തിക്ക് ചെയ്തിട്ടുണ്ട്. പടത്തിന്റെ പോക്കിന് ഏറ്റവും വലിയ പോസിറ്റീവ് ഇതിന്റെ മ്യൂസിക് ആണ്. മ്യൂസിക് പോലെ ഇതിന്റെ വിഷ്വല്‍ സൈഡും നല്ല ഭംഗി ഉണ്ട്.
പ്രകടനത്തില്‍ ആദ്യ പകുതി മൊത്തം കൊണ്ട് പോയത് ജാഫര്‍ ഇടുക്കിയാണ്. ആ കഥാപാത്രത്തെ ഏറ്റവും മനോഹരമായി അതിന്റെ തീവ്രതയോടെ തന്നെ അദ്ദേഹം അത് ചെയ്തു വച്ചിട്ടുണ്ട്. രണ്ടാം പകുതി ഇന്ദ്രന്‍സ് ആണ് സ്‌കോര്‍ ചെയ്തത്.ഇന്ദ്രന്‍സ് ഇല്ലാത്ത പടങ്ങള്‍ ഇപ്പോള്‍ വളരെ കുറവാണ്. ഇത് വരെ അത്ര കാണാത്ത ടൈപ്പ് കഥാപാത്രം ആണ് ഇതില്‍ ആള്‍ക്ക്. അത് നന്നായി തന്നെ ചെയ്തിട്ടുണ്ട്. പിന്നെ നന്നായി തോന്നിയത് ലുക്മാന്‍ ആണ്. ഓരോ പടം കഴിയുന്തോറും ആളോടുള്ള ഇഷ്ടം കൂടി വരുന്നുണ്ട്. ഇമോഷണല്‍ രംഗങ്ങള്‍ ഒക്കെ നല്ല കണ്‍ട്രോള്‍ ചെയ്താണ് ലുക്മാന്‍ ചെയ്തത്. അവസാന ആക്ഷന്‍ രംഗവും കിടിലന്‍ ആയിട്ടുണ്ട്.ഇവര്‍ കൂടാതെ ബാക്കി ഉള്ള എല്ലാവരും അവര്‍ക്ക് കിട്ടിയ റോള്‍ കിടിലന്‍ ആയിട്ട് ചെയ്തിട്ടുണ്ട്. നെഗറ്റിവ് ആയിട്ട് ഇതില്‍ ഒന്നും തോന്നിയില്ല. കൂടുതല്‍ ഒന്നും അറിയാതെ ഈ പടം കണ്ടത് കൊണ്ട് ഒരു മികച്ച അനുഭവം ആയിട്ടാണ് ഇത് എനിക്ക് അനുഭവപ്പെട്ടു. താല്പര്യം ഉള്ളവര്‍ക്ക് ആമസോണ്‍ പ്രൈമില്‍ പടം ലഭ്യമാണ്.