‘ആടുജീവിത’ത്തെ കുറിച്ചും, തന്റെ കഥപാത്രത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞപ്പോൾ ഒരു അവാർഡ് കിട്ടിയ ഫീൽ ആയിരുന്നു, അമല പോൾ 

ബ്ലെസി പൃഥ്വിരാജ് കൂട്ടുകെട്ടിലെ സൂപ്പർഹിറ്റ് ചിത്രം ആടുജീവിതത്തിൽ പൃഥ്വിരാജിന്റെ നായിക ആയി എത്തുന്നത് അമല പോൾ ആണ്,ഇപ്പോൾ താരം ചിത്രത്തെ കുറിച്ചും നടൻ കമൽ ഹാസൻ പറഞ്ഞ വാക്കുകളെ കുറിച്ചും പറഞ്ഞ വാക്കുകളാണ് സോഷ്യൽ…

ബ്ലെസി പൃഥ്വിരാജ് കൂട്ടുകെട്ടിലെ സൂപ്പർഹിറ്റ് ചിത്രം ആടുജീവിതത്തിൽ പൃഥ്വിരാജിന്റെ നായിക ആയി എത്തുന്നത് അമല പോൾ ആണ്,ഇപ്പോൾ താരം ചിത്രത്തെ കുറിച്ചും നടൻ കമൽ ഹാസൻ പറഞ്ഞ വാക്കുകളെ കുറിച്ചും പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെദ്ധ ആകുന്നത്, ഞാൻ ഇപ്പോൾ ഒരു ഹാപ്പി മൂഡിലാണ് പൊക്കോണ്ടിരിക്കുന്നത്, ചിത്രത്തിന്റെ പ്രിവ്യു ഷോ കണ്ടു നല്ല അഭിപ്രായം പറഞ്ഞവരാണ് മണിരത്നം സാറും, കമൽ ഹാസൻ സാറും

അദ്ദേഹം ഈ ചിത്രത്തെക്കുറിച്ചും, എന്റെ കഥാപാത്രത്തെ കുറിച്ചും പറഞ്ഞപ്പോൾ എനിക്കൊരു അവാർഡ് കിട്ടുന്ന ഫീൽ ആയിരുന്നു ലഭിച്ചത്. ഒരു അവാർഡ് ലഭിക്കുന്നതിനപ്പുറം തോന്നി. അതുപോലെയാണ് ഇതിൽ എ ആർ റഹുമാൻ, റസ്സൂൽ പൂക്കുട്ടി എന്നി ഇതിഹാസങ്ങൾക്കൊപ്പം സിനിമ ചെയ്യാൻ കഴിഞ്ഞതും വളരെ ഭാഗ്യമായാണ് തോന്നിയിട്ടുള്ളത്. ഒരു സാധാരണ സ്കൂളിൽ പഠിച്ചിട്ട് മറ്റൊരു ഇന്റർനാഷണൽ സ്കൂളിൽ പഠിച്ച പ്രതീതിയാണ് അനുഭവപ്പെട്ടത്.

ആദ്യമായി ഈ സിനിമയിലാണ് ഞാൻ പൃഥ്വിരാജിനെ കാണുന്നത്, അദ്ദേഹത്തെ കണ്ട നിമിഷം മുതൽ താൻ നജീബയാണ് കണ്ടിരുന്നത്, ഞാനും പ്രിത്യു ൦ കുറച്ചു മാത്രെമേ ഷെഡ്യൂൾ ഉള്ളായിരുന്നു, ബാക്കി ഷെഡ്യൂളുകളിൽ പൃഥ്വിയുമായി അഭിനയിച്ചിരുന്നെങ്കിൽ എനിക്ക് ആ നജീബ് എങ്ങനെ എന്നറിയാമായിരുന്നു അമല പറയുന്നു