രണ്ടില്‍ നിന്നും മൂന്നിലേക്ക്…ഗര്‍ഭകാലം ആഘോഷമാക്കി അമല പോള്‍!!

ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് തെന്നിന്ത്യയുടെ പ്രിയ താരം അമല പോള്‍. ദിവസങ്ങള്‍ക്ക് മുന്‍പാണ് താരം അമ്മയാകുന്ന സന്തോഷവാര്‍ത്ത പങ്കുവച്ചത്. ഭര്‍ത്താവ് ജഗദ് ദേശായിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് അമല സന്തോഷവാര്‍ത്ത പങ്കിട്ടത്. അമല പോളും…

ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് തെന്നിന്ത്യയുടെ പ്രിയ താരം അമല പോള്‍. ദിവസങ്ങള്‍ക്ക് മുന്‍പാണ് താരം അമ്മയാകുന്ന സന്തോഷവാര്‍ത്ത പങ്കുവച്ചത്. ഭര്‍ത്താവ് ജഗദ് ദേശായിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് അമല സന്തോഷവാര്‍ത്ത പങ്കിട്ടത്.

അമല പോളും ജഗദും കണ്മണിയെ വരവേല്‍ക്കാനുള്ള ഒരുക്കം തുടങ്ങിയിരിക്കുകയാണ്. ഹൃദയം കീഴടക്കുന്ന പ്രെഗ്‌നന്‍സി ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് താരം. ജഗദ് അമലയുടെ വയറില്‍ തലോടുന്നതും ഇരുവരും സ്‌നേഹ ചുംബനം നല്‍കുന്ന പ്രണയാതുരമായ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ വിഡിയോ വൈറലായിരിക്കുകയാണ്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്. ഒരു പ്രണയ സിനിമ പോലെ മനോഹരമാണ് എന്നൊക്കെയാണ് കമന്റുകള്‍.

കഴിഞ്ഞ നവംബറിലായിരുന്നു സുഹൃത്തായിരുന്ന ജഗദ് ദേശായിയും അമലയും വിവാഹിതരായത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വച്ചായിരുന്നു താര വിവാഹം. ഗുജറാത്ത് സ്വദേശിയായ ജഗദ് ജോലിയുടെ ഭാഗമായി ഗോവയിലാണ് താമസം. യാത്രകള്‍ ഇഷ്ടപ്പെടുന്ന അമല യാത്രയ്ക്കിടെയാണ് ജഗദിനെ പരിചയപ്പെടുന്നത്. നോര്‍ത്ത് ഗോവയിലെ ആഡംബര ഹോംസ്റ്റേയുടെ ഹെഡ് ഓഫ് സെയില്‍സ് ആയി ജോലി നോക്കുകയാണ് ജഗദ്.

അമല പോളിന്റെ രണ്ടാം വിവാഹമാണ് ജഗദുമായിട്ട്. സംവിധായകന്‍ എ.എല്‍. വിജയ്‌യിയും അമലയും 2014ല്‍ വിവാഹിതരായിരുന്നു. നാല് വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. പക്ഷേ 2017ല്‍ ഇരുവരും വിവാഹമോചിതരുമായി.