കരിക്ക് താരം സ്നേഹ ബാബുവിന് പ്രണയസാഫല്യം!!

സൂപ്പര്‍ഹിറ്റ് വെബ് സീരിസായ സാമര്‍ഥ്യ ശാസ്ത്രം എന്ന കരിക്കിലൂടെ ആരാധകഹൃദയം കീഴടക്കിയ താരം സ്നേഹ ബാബുവിന് പ്രണയസാഫല്യം. ഛായാഗ്രാഹകന്‍ അഖില്‍ സേവ്യറാണ് സ്നേഹയെ സ്വന്തമാക്കിയത്. കരിക്ക് വെബ് സീരിസിന്റെ ഛായാഗ്രാഹകനാണ് അഖില്‍. കരിക്ക് സെറ്റിലെ…

സൂപ്പര്‍ഹിറ്റ് വെബ് സീരിസായ സാമര്‍ഥ്യ ശാസ്ത്രം എന്ന കരിക്കിലൂടെ ആരാധകഹൃദയം കീഴടക്കിയ താരം സ്നേഹ ബാബുവിന് പ്രണയസാഫല്യം. ഛായാഗ്രാഹകന്‍ അഖില്‍ സേവ്യറാണ് സ്നേഹയെ സ്വന്തമാക്കിയത്. കരിക്ക് വെബ് സീരിസിന്റെ ഛായാഗ്രാഹകനാണ് അഖില്‍. കരിക്ക് സെറ്റിലെ പ്രണയമാണ് ഇപ്പോള്‍ സഫലമായിരിക്കുന്നത്.


കരിക്കിലെ പ്രധാന വേഷമാണ് സ്നേഹ ചെയ്തിരുന്നത്. ‘കരിക്ക്’ താരങ്ങളെല്ലാവരും തന്നെ പ്രിയപ്പെട്ടവര്‍ക്ക് ആശംസയറിയിക്കാനും അനുഗ്രഹിക്കാനും എത്തിയിരുന്നു. നടന്മാരായ അര്‍ജുന്‍ രത്തന്‍, ശബരീഷ്, കിരണ്‍ വിയത്ത്, ശ്രുതി സുരേഷ്, വിദ്യ വിജയകുമാര്‍, അനഘ മരിയ വര്‍ഗ്ഗീസ്, നീലിന്‍ സാന്‍ഡ്ര എന്നിവര്‍ വിവാഹത്തിനെത്തി.

സോഷ്യല്‍ മീഡിയയില്‍ സജീവമായ സ്നേഹ റീല്‍സുകളിലൂടെയും ശ്രദ്ധേയയാണ്. സ്‌നേഹ തന്നെയാണ് സോഷ്യലിടത്ത് വിവാഹിതയായ സന്തോഷം പങ്കുവച്ചത്. ആദ്യരാത്രി, ഗാനഗന്ധര്‍വന്‍, മിന്നല്‍ മുരളി എന്നീ ചിത്രങ്ങളിലും സ്‌നേഹ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.