കോളേജുകളിൽ നിന്നും വഴിയോരങ്ങളിൽ നിന്നും വരെ കഥാപാത്രത്തിന് ചേര്‍ന്നവരെ കണ്ടെത്തി; വെറൈറ്റിയായി പുതിയ ചിത്രം

കപ്പേളയ്ക്ക് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന സിനിമ 2024 ജനുവരി മൂന്നിന് തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിക്കുന്നു. വ്യത്യസ്തമായ പ്രമേയവുമായി മുഹമ്മദ് മുസ്തഫ പുതിയ ചിത്രം അവതരിപ്പിക്കുമ്പോൾ പ്രധാന വേഷങ്ങളിൽ സുരാജ് വെഞ്ഞാറമൂട്, മാലാ…

കപ്പേളയ്ക്ക് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന സിനിമ 2024 ജനുവരി മൂന്നിന് തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിക്കുന്നു. വ്യത്യസ്തമായ പ്രമേയവുമായി മുഹമ്മദ് മുസ്തഫ പുതിയ ചിത്രം അവതരിപ്പിക്കുമ്പോൾ പ്രധാന വേഷങ്ങളിൽ സുരാജ് വെഞ്ഞാറമൂട്, മാലാ പാർവതി, കനി കുസ്രുതി, ഹൃദു ഹാറൂൺ, കണ്ണൻ നായർ എന്നിവർ അഭിനയിക്കുന്നു. ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ പുതുമുഖങ്ങൾ ആണ് അവതരിപ്പിക്കുന്നത്. കോളേജുകളിൽ നിന്നും വഴിയോരങ്ങളിൽ നിന്നും ചിത്രത്തിലെ കഥാപാത്രങ്ങളുടെ സാദൃശ്യം തോന്നുന്നവരെ നേരിട്ട് ഓഡിഷൻ സെന്ററിൽ ട്രെയ്‌നിങ്ങിന് എത്തിച്ചുമായിരുന്നു ഓരോ റോളിലേക്കും താരനിർണയം പൂർത്തിയാക്കിയത്. മലയാള സിനിമയിലേക്ക് ഒരു കൂട്ടം യുവാക്കൾക്ക് അവസരം നൽകുക കൂടിയാണ് സംവിധായകൻ മുസ്തഫ ഈ ചിത്രത്തിൽ.

കേരളത്തിലെ പ്രമുഖ നിർമ്മാണകമ്പനിയും വിതരണ കമ്പനിയുമായ എച്ച്. ആർ. പിക്‌ചേഴ്‌സിന്റെ ബാനറിൽ റിയ ഷിബു ആണ് ചിത്രം നിർമ്മിക്കുന്നത്. ഈ ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത് ഉപ്പും മുളകും ഫെയിം സുരേഷ് ബാബുവാണ്. ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകർ ഇവരാണ് : ഛായാഗ്രഹണം ഫാസിൽ നാസർ, എഡിറ്റിംഗ് ചമൻ ചാക്കോ, സംഗീത സംവിധാനം മിഥുൻ മുകുന്ദൻ, കലാസംവിധാനം ശ്രീനു കല്ലേലിൽ , മേക്കപ്പ് റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം നിസാർ റഹ്മത്ത്, ആക്ഷൻ പി.സി. സ്റ്റൻഡ്‌സ്, എക്സികുട്ടീവ് പ്രൊഡ്യൂസർ റോണി സക്കറിയ, പ്രൊഡക്ഷൻ കൺട്രോളർ ജിത്ത് പിരപ്പൻകോട്. തിരുവനന്തപുരം, മധുരൈ, തെങ്കാശി, ബാംഗ്ലൂർ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകൾ. പി ആർ ഓ പ്രതീഷ് ശേഖർ.