മലയാളം ന്യൂസ് പോർട്ടൽ
Uncategorized

പ്രസവിക്കാതെ പാൽ ചുരത്തുന്ന അത്ഭുത പശു, പാലക്കാട് ചിറ്റൂരിൽ

milk-cow

രണ്ടു ലിറ്ററോളം പാൽ ദിവസേന കിട്ടുന്നുണ്ട്, പാലിന്റെ രുചിയിൽ വിത്യാസവും ഇല്ല. ആരെയെയും  പെട്ടെന്ന്  അമ്പരപ്പിക്കുന്ന രീതിയിലാണ് ഇങ്ങനെ ഒരു സംഭവം

cow
cow

പാലക്കാട്ചിറ്റൂർ മല്ലൻചളയിലാണ് പ്രസവിക്കാത്ത പശു പാൽ ചുരത്തുന്ന  അപൂർവ്വ കാഴ്ച. നാരായണൻ്റെ രണ്ടര വയസ്സുള്ള പശുവാണ് പ്രസവിയ്ക്കുന്നതിന് മുൻപേ പാൽ ചുരത്തി വീട്ടുകാരെയും നാട്ടുകാരെയും അത്ഭുതപ്പെടുത്തിയത്.

ദിവസേന രണ്ടു ലിറ്ററോളം പാൽ കിട്ടുന്നുണ്ട്. പാലിന് രുചി വിത്യാസം ഒന്നുമില്ലെന്ന് നാരായണൻ പറയുന്നു. പശുവിൻ്റെ അകിടിൽ മാറ്റം വന്ന് തുടങ്ങിയപ്പോൾ മറ്റെന്തെങ്കിലും രോഗം ആകുമെന്നാണ് കരുതിയത്. എന്നാൽ പാൽ ചുരത്തി തുടങ്ങിയതോടെ അത്ഭുതമായി.

milk
milk

മൃഗസംരക്ഷണ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടർ എൻ. ശുദ്ധോധനൻ പറയൂന്നത്  ഇത് അപൂർവ്വമാണ്.  ഹോർമോണിലുള്ള വ്യതിയാനം മൂലമാണ് ഇങ്ങനെ സംഭവിയ്ക്കുന്നത്

Related posts

അമ്മമാരിൽ നിന്നും നവജാത ശിശുക്കളിലേക്ക് കൊറോണ പകരാനുള്ള സാധ്യത കുറവെന്ന് പുതിയ പഠനം

WebDesk4