നൂപൂര്‍ നല്ല സ്നേഹമുള്ള പയ്യനാണ്!! ഇറയുടെ വിവാഹതീയതി പങ്കുവച്ച് ആമിര്‍ഖാന്‍

ബോളിവുഡിലെ സൂപ്പര്‍ താരമാണ് നടന്‍ ആമിര്‍ഖാന്‍. ഏറെ ആരാധകരുള്ള താരം ഇപ്പോള്‍ ഒരു സന്തോഷ വാര്‍ത്ത പങ്കുവച്ച് എത്തിയിരിക്കുകയാണ്. മകള്‍ ഇറ ഖാന്റെ വിവാഹ തീയ്യതിയാണ് താരം പങ്കുവച്ചത്. കഴിഞ്ഞ വര്‍ഷമായിരുന്നു ഇറ ഖാന്റേയും…

ബോളിവുഡിലെ സൂപ്പര്‍ താരമാണ് നടന്‍ ആമിര്‍ഖാന്‍. ഏറെ ആരാധകരുള്ള താരം ഇപ്പോള്‍ ഒരു സന്തോഷ വാര്‍ത്ത പങ്കുവച്ച് എത്തിയിരിക്കുകയാണ്. മകള്‍ ഇറ ഖാന്റെ വിവാഹ തീയ്യതിയാണ് താരം പങ്കുവച്ചത്. കഴിഞ്ഞ വര്‍ഷമായിരുന്നു ഇറ ഖാന്റേയും കാമുകന്‍ നുപുര്‍ ശിഖാരെയുടേയും വിവാഹനിശ്ചയം.

അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹനിശ്ചയ ചടങ്ങില്‍ പങ്കെടുത്തത്. ഇപ്പോള്‍ മകളുടെ വിവാഹ തിയതി പുറത്തുവിട്ടിരിക്കുകയാണ് താരം. 2024 ജനുവരി മൂന്നിനായിരിക്കും വിവാഹം എന്നാണ് താരം അറിയിച്ചത്.

ജനുവരി 3ന് ഇറ വിവാഹിതയാവുകയാണ്. അവള്‍ തന്നെയാണ് പയ്യനെ തെരഞ്ഞെടുത്തത്. അവന്‍ ട്രെയിനറാണ്. പോപ്പോയിയെ പോലെ അവന് കൈകളുണ്ട് പക്ഷേ പേര് നുപുര്‍ എന്നാണ്. നല്ല സ്നേഹമുള്ള പയ്യനാണെന്നും ആമിര്‍ പറയുന്നു.

ഇറ വിഷാദത്തില്‍ ബുദ്ധിമുട്ടുമ്പോള്‍ അവന്‍ പിന്തുണയുമായി കൂടെയുണ്ടായിരുന്നു. അവള്‍ക്കൊപ്പം നിന്നത് അവനായിരുന്നു. അവള്‍ക്കു വേണ്ട മാനസിക പിന്തുണ നല്‍കി. അവര്‍ ഒന്നിച്ച് സന്തോഷമായിരിക്കുന്നത് എന്നെ സന്തോഷിപ്പിക്കുന്നുണ്ടെന്നും ആമിര്‍ ഖാന്‍ വ്യക്തമാക്കി.

നുപുറിനെ മകനെപ്പോലെയാണ് കാണുന്നത്. ഇറയുടെ വിവാഹം തനിക്ക് വളരെ വൈകാരികമായിരിക്കും. ആ ദിവസം എന്നെ എങ്ങനെ സമാധാനിപ്പിക്കുമെന്ന് വീട്ടില്‍ ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. എന്റെ ചിരി പോലെ കണ്ണീരിനേയും എനിക്ക് നിയന്ത്രിക്കാനാവില്ലെന്നും താരം പറയുന്നു.

ആമിറിന്റെ ഫിറ്റ്നസ് കോച്ചായിരുന്നു നുപുര്‍. 2020ലാണ് ഇറയും നൂപുരം
കണ്ടുമുട്ടുന്നത്. തുടര്‍ന്ന് അടുത്ത സുഹൃത്തുക്കളായി. നുപുറുമായി പ്രണയത്തിലാണെന്ന് നേരത്തെ ഇറ പങ്കുവച്ചിരുന്നു.