ശ്രീലക്ഷ്മിയെ വിടില്ല!!! സാരീ ചിത്രം ഓഫീസിലും വച്ച് ആര്‍ജിവി

ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ അന്വേഷിച്ച് നടന്നതോടെയാണ് മലയാളി മോഡല്‍ കോട്ടയം സ്വദേശിനിയായ ശ്രീലക്ഷ്മി സതീഷ് വൈറലായത്. ആരാണ് എന്ന് അന്വേഷണം തുടങ്ങി, ശ്രീലക്ഷ്മിയെ കണ്ടെത്തിയിട്ടും പിടിവിടാതെ പിന്തുടരുകയാണ് രാം ഗോപാല്‍ വര്‍മ്മ.…

ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ അന്വേഷിച്ച് നടന്നതോടെയാണ് മലയാളി മോഡല്‍ കോട്ടയം സ്വദേശിനിയായ ശ്രീലക്ഷ്മി സതീഷ് വൈറലായത്. ആരാണ് എന്ന് അന്വേഷണം തുടങ്ങി, ശ്രീലക്ഷ്മിയെ കണ്ടെത്തിയിട്ടും പിടിവിടാതെ പിന്തുടരുകയാണ് രാം ഗോപാല്‍ വര്‍മ്മ.

സംവിധായകന്റെ ട്വിറ്റര്‍ അക്കൗണ്ട് നിറയെ ശ്രീലക്ഷ്മിയുടെ വിശേഷങ്ങളാണ്.
ശ്രീലക്ഷ്മി സതീഷിന്റെ സാരി ചിത്രങ്ങളാണ് ആര്‍ജിവിയുടെ ഹൃദയം കീഴടക്കിയിരിക്കുന്നത്. അവിടെ മാത്രം നില്‍ക്കുന്നില്ല ആര്‍ജിവി, ഇപ്പോഴിതാ ശ്രീലക്ഷ്മിയുടെ ഫോട്ടോ സ്വന്തം ഓഫിസിന്റെ ചുമരിലും പ്രിന്റ് ചെയ്തിരിക്കുകയാണ് രാം ഗോപാല്‍ വര്‍മ. അതാണിപ്പോള്‍ സോഷ്യലിടത്ത് വൈറലാകുന്നത്.

ശ്രീലക്ഷ്മിയുടെ ഫോട്ടോ ഓഫിസിന്റെ ചുമരില്‍ പതിച്ചത് പങ്കുവച്ചത് ഫൊട്ടോഗ്രാഫറായ അഘോഷ് വൈഷ്ണവാണ്. അഘോഷാണ് മനംകവരുന്ന ശ്രീലക്ഷ്മിയുടെ സാരീ ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നത്. അഘോഷിനെയും ആര്‍ജിവി അഭിനന്ദിച്ചിരുന്നു.

കഴിഞ്ഞ ദിവസം അഘോഷ് ഹൈദരാബാദില്‍ എത്തിയപ്പോള്‍ ആര്‍ജിവിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനിടെ തന്റെ ഓഫിസിലേക്ക് കൊണ്ടുപോയി ആര്‍ജിവി തന്നെയാണ് ചുമരില്‍ പതിച്ച ശ്രീലക്ഷ്മിയുടെ ചിത്രം കാണിക്കുന്നത്. അഘോഷ് ആണ് ചിത്രങ്ങള്‍ പങ്കുവച്ചത്.

‘ഈ ഇതിഹാസ സംവിധായകനൊപ്പമുള്ള കൂടിക്കാഴ്ചയെ കുറിച്ചോ ഈ ദിവസത്തേക്കുറിച്ചോ പറയാന്‍ വാക്കുകളില്ല. എനിക്ക് ഇദ്ദേഹം നല്ലൊരു മനുഷ്യന്‍ കൂടി. എന്നെ അദ്ഭുതപ്പെടുത്തിയ മറ്റൊരു കാഴ്ച കൂടിയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഓഫിസിലെ പുതിയ സ്ഥലത്തുകൊണ്ടുപോയി ലൈറ്റുകള്‍ ഓണ്‍ ചെയ്തപ്പോള്‍ ഞാനെടുത്ത ചിത്രം പ്രിന്റ് ചെയ്തിരിക്കുന്നത് കാണാന്‍ കഴിഞ്ഞു. ശ്രീലക്ഷ്മി, ഡെന്‍ ഓഫിസില്‍ നിങ്ങളുടെ ചിത്രം ഉള്‍പ്പെടുത്തിയതു തന്നെ നീ ഭാഗ്യവതിയായതുകൊണ്ടാണ്. പുതിയ വിവരങ്ങള്‍ക്കായി കാത്തിരിക്കുക’ എന്നാണ് അഘോഷ് കുറിച്ചത്.