‘ക്ഷീണിക്കുമ്പോള്‍ മമ്മൂക്കയുടെ മാഷപ്പാണ് എനര്‍ജി ഡ്രിങ്ക്’! മമ്മൂക്ക എപ്പിക് എക്സാമ്പിളാണ്-അമിത് ചക്കാലക്കല്‍

യുവതാരങ്ങള്‍ക്ക് സൗണ്ട് മോഡുലേഷന്‍ പഠിക്കാന്‍ ഏറ്റവും നല്ല ഉദാഹരണം മെഗാസ്റ്റാര്‍ മമ്മൂട്ടിയാണെന്ന് യുവ നടന്‍ അമിത് ചക്കാലക്കല്‍. സൗണ്ട് മോഡുലേഷന്‍ പഠിക്കാന്‍ ഏറ്റവും നല്ല റഫറന്‍സ് മമ്മൂക്കയാണ്. മടുപ്പ് തോന്നിയ ഒരു ദിവസം വര്‍ക്ക്ഔട്ടിനിടെ…

യുവതാരങ്ങള്‍ക്ക് സൗണ്ട് മോഡുലേഷന്‍ പഠിക്കാന്‍ ഏറ്റവും നല്ല ഉദാഹരണം മെഗാസ്റ്റാര്‍ മമ്മൂട്ടിയാണെന്ന് യുവ നടന്‍ അമിത് ചക്കാലക്കല്‍. സൗണ്ട് മോഡുലേഷന്‍ പഠിക്കാന്‍ ഏറ്റവും നല്ല റഫറന്‍സ് മമ്മൂക്കയാണ്. മടുപ്പ് തോന്നിയ ഒരു ദിവസം വര്‍ക്ക്ഔട്ടിനിടെ മമ്മൂട്ടിയുടെ ഡയലോഗുകളുടെ മാഷപ്പ് കേട്ട അനുഭവമാണ് അമിത് പങ്കുവയ്ക്കുന്നത്.

തുടക്കക്കാര്‍ക്ക് മമ്മൂക്കയോട് ഇഷ്ടം കൂടും. അഭിനയിച്ച് കഴിഞ്ഞ് ഡബ്ബിങ്ങിന് ചെല്ലുമ്പോള്‍, ശബ്ദം മോഡുലേറ്റ് ചെയ്യാന്‍ ശ്രമിക്കും. ചില കഥാപാത്രങ്ങള്‍ക്ക് വ്യത്യസ്തത കൊണ്ടുവരാന്‍ ശ്രമിക്കും. പഠിക്കാന്‍ ഏറ്റവും നല്ല ഉദാഹരണമാണ് മമ്മൂക്ക.
cropped-mammootty1.jpg
മമ്മൂക്ക സൗണ്ട് മോഡുലേറ്റ് ചെയ്യുന്നത് പോലെ വേറെ ആരും ചെയ്യില്ല. ശബ്ദം കൊണ്ട് ഓരോ കഥാപാത്രത്തിനും മാറ്റം കൊണ്ടുവരുത്തുന്നതില്‍ മമ്മൂക്ക ഒരു എപ്പിക് എക്സാമ്പിള്‍ ആണ്, അല്ലെങ്കില്‍ ടെക്സ്റ്റ് ബുക്കാണെന്നും അമിത് പറയുന്നു.

ലിന്റോ കുര്യന്‍ എന്നൊരു പയ്യന്റെ ‘മമ്മൂക്ക ബെര്‍ത്ത്ഡേ മാഷപ്പ്’ ഉണ്ട്. അത് എന്നെ ഞെട്ടിച്ചുകളഞ്ഞെന്നും അമിത് പറയുന്നു. വൈകിട്ട് വര്‍ക്ക്ഔട്ട് ചെയ്യുന്നതിന് മുമ്പ് ക്ഷീണം തോന്നിയാല്‍ ഏതെങ്കിലും ആക്ടേഴ്സിന്റെ മാഷപ്പ് എടുത്ത് കാണാറാണ്. ഒരു ദിവസം ഇതുപോലെ മമ്മൂക്കയുടെ മാഷപ്പ് കേള്‍ക്കുകയായിരുന്നു.
megastar mammooty's new movie's first look poster released
ചെവിയില്‍ ഹെഡ്‌സെറ്റ് ഉണ്ട്. ഫോണ്‍ മാറ്റിവച്ചിരിക്കുകയാണ്. മമ്മൂട്ടിയുടെ ഡയലോഗുകളുടെ മാഷപ്പായിരുന്നു. ഇത്രയും സ്പീഡില്‍, ഇത്രയും പവറില്‍, ഒറ്റ സ്ട്രെച്ചില്‍ ഡയലോഗ് മോഡുലേറ്റ് ചെയ്ത് പറയുന്നതൊന്ന് കേള്‍ക്കണം. ഞാന്‍ പിന്നെ വര്‍ക്കഔട്ട് ഒക്കെ നിര്‍ത്തിയിട്ട് ഇത് കാണുകയായിരുന്നു, എന്നും അമിത് പറയുന്നു.