ബോഡി ഷെയിമിങിനെതിരെ വേറിട്ട മറുപടിയുമായി സോഷ്യല്‍മീഡിയാ താരം തന്വി ഗീത രവിശങ്കര്‍. ബോഡി പോസിറ്റിവ് ഫാഷന്‍ ഇന്‍ഫ്ലുവന്‍സറായി ശ്രദ്ധനേടിയയാളാണ് തന്വി. സ്ത്രീകളുടെ ഫാഷനെ കുറിച്ചും ബോഡി പോസിറ്റിവിറ്റിയെ കുറിച്ചും തന്വി നിരവധി പോസ്റ്റുകള്‍ പങ്കുവയ്ക്കാറുണ്ട്.
ഇപ്പോള്‍ പത്താന് സിനിമയിലെ ബഷറാം രംഗ് എന്ന പെപ്പിനമ്പറിനു ചുവടുവച്ചാണ് തന്വി വൈറലാകുന്നത്. പര്‍പ്പിള്‍ ബിക്കിനിയിലാണ് തന്വി പുതിയ വീഡിയോയില്‍ എത്തിയത്. ബഷറാം രംഗ് ഗാനത്തിന് ബീച്ചിലൂടെ നടന്ന് ചുവടുവയ്ക്കുകയാണ് തന്‍വിയും.
‘നമുക്കും ബെഷറമാകാം. നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യൂ. ഇഷ്ടമുള്ള വസ്ത്രം ധരിക്കൂ, ചിലരുടെ കണ്ണുകളിലെ ബഷറമാകാം, അതൊരു രസമാണ്. നമ്മള് 2023ലേക്കു പ്രവേശിച്ചിരിക്കുന്നു. ക്ഷമാപണം നടത്താനൊന്നും ഇല്ല.’ എന്ന കുറിപ്പിനൊപ്പമാണ് തന്വി വീഡിയോ പങ്കുവച്ചത്.
മണിക്കൂറുകള്‍ക്കു മുന്‍പു പങ്കുവച്ച വീഡിയോ നിമിഷങ്ങള്‍ക്കകം തന്നെ വൈറലായിക്കഴിഞ്ഞു. തന്‍വിയുടെ ആത്മവിശ്വാസത്തെ പ്രകീര്‍ത്തിച്ച് നിരവധി കമന്റുകളും നിയറയുന്നുണ്ട്.
View this post on Instagram
‘ഒന്നുപറയാനില്ല. വിഡിയോ കണ്ട് ഞാന്‍ പലതവണ ചിരിച്ചു. താങ്കളുടെ ആത്മവിശ്വാസം അപാരമാണ്. എപ്പോഴാണ് എനിക്കിത്രയും ആത്മവിശ്വാസം ലഭിക്കുകയെന്നാണ് ഞാന്‍ ആലോചിക്കുന്നത്. പെണ്‍കുട്ടി, നിങ്ങള്‍ ഗംഭീരമാണ്.’ എന്നാണ് ഒരു കമന്റ്.
‘ദീപികയുടേതു മാത്രമല്ല, ഹോട്ടായ ശരീരം. ഈ വിഡിയോ കണ്ട് എനിക്ക് അദ്ഭുതം തോന്നി. നിങ്ങള്‍ സൂപ്പറാണ്.’ ‘ അവിശ്വസനീയം, അത്രയും പെര്‍ഫെക്ടാണ്.’ എന്നൊക്കെയാണ് തന്വിയെ അഭിനന്ദിച്ചുള്ള കമന്റുകള്‍.